Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആറിന് കിരീടം നേടാം, പക്ഷെ അഞ്ചു പേര്‍ മനസ്സ്‌വയ്ക്കണം!

ഐപിഎല്ലില്‍ രണ്ടു തവണ ജേതാക്കളായിട്ടുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. മുന്‍ നായകന്‍ ഗൗതം ഗംഭീറിനു കീഴിലായിരുന്നു കെകെആറിന്റെ രണ്ടു കിരീടനേട്ടങ്ങളും. കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ കെകെആറിന് പക്ഷെ പ്ലേഓഫില്‍ പോലുമെത്താനായില്ല. നേരിയ വ്യത്യാസത്തിലായിരുന്നു അവര്‍ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. സീസണിന്റെ ആദ്യ പകുതിയില്‍ ദിനേഷ് കാര്‍ത്തികും രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗനുമായിരുന്നു ടീമിനെ നയിച്ചത്.

ഇംഗ്ലണ്ടിനു ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയായ മോര്‍ഗനു കീഴില്‍ പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിന് കച്ചമുറുക്കുകയാണ് കെകെആര്‍. ചില താരങ്ങളുടെ പ്രകടനമായിരിക്കും അവരുടെ വിധി നിര്‍ണയിക്കുക. കെകെആറിനെ കിരീടത്തിലേക്കു നയിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കെകെആറിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ്. കഴിഞ്ഞ സീസണില്‍ മോശമല്ലാത്ത തുടക്കം മിക്ക മല്‍സരങ്ങളിലും ലഭിച്ചെങ്കിലും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ ഗില്ലിനായില്ല. മാത്രമല്ല സ്‌ട്രൈക്ക് റേറ്റ് കുറവായിരുന്നതും താരത്തിന്റെ മറ്റൊരു പോരായ്മയായിരുന്നു. ഈ രണ്ടു കുറവുകളും നികത്താനായാല്‍ കെകെആറിനു മികച്ച തുടക്കം നല്‍കാന്‍ ഗില്ലിനു കഴിയും.
117.96 സ്‌ട്രൈക്ക് റേറ്റോടെ കഴിഞ്ഞ സീസണില്‍ 440 റണ്‍സായിരുന്നു താരം നേടിയത്. പ്രതിഭയുയെ കാര്യത്തില്‍ ഗില്ലിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഇത്തവണ അദ്ദേഹം ഈ പ്രതീക്ഷ കാക്കുമോയെന്നാണ് അറിയാനുള്ളത്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഏക ബൗളറായിരുന്നു കെകെആര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. സീസണിന്റെ തുടക്കത്തില്‍ കുല്‍ദീപ് യാദവും സുനില്‍ നരെയ്‌നുമായിരുന്നു ടീമിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍ രണ്ടു പേര്‍ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. തുടര്‍ന്നാണ് വരുണിനെ പരീക്ഷിക്കുന്നത്. ഈ നീക്കം വിജയമാവുകയും ചെയ്തു.
തമിഴ്‌നാട്ടുകാരനായ സ്പിന്നര്‍ 13 മല്‍സരങ്ങളില്‍ നിന്നും 6.84 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ നന്നായി വിഷമിച്ച ബൗളര്‍ കൂടിയായിരുന്നു വരുണ്‍. ഈ സീസണിലും കെകെആറിന്റെ സ്പിന്‍ ബൗളിങിന്റെ ചുമതല 29 കാരനായിരിക്കും.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് കഴിഞ്ഞ സീസണിലെ താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായിരുന്നു. 15 കോടിയാണ് പേസര്‍ക്കു വേണ്ടി കെകെആര്‍ മുടക്കിയത്. പക്ഷെ ഈ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ കിളിയില്‍ 34 റണ്‍സിന് നാലു വിക്കറ്റുകളെടുത്തതു മാറ്റിനിര്‍ത്തിയാല്‍ മറ്റു മല്‍സരങ്ങളിലൊന്നും യഥാര്‍ഥ കമ്മിന്‍സിനെ കാണാനായില്ല. ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു. 156 റണ്‍സാണ് കമ്മിന്‍സ് നേടിയത്. മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ നേടിയ നാലു സിക്‌സറുകള്‍ ഇതില്‍ എടുത്തു പറയേണ്ടതാണ്.
പുതിയ സീസണില്‍ കമ്മിന്‍സില്‍ നിന്നും സ്ഥിരതയാര്‍ന്ന പ്രകടനം കെകെആര്‍ പ്രതീക്ഷിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ അദ്ദേഹത്തിനായാല്‍ അതു കെകെആറിനു നേട്ടമാവും.

ആന്ദ്രെ റസ്സല്‍

ആന്ദ്രെ റസ്സല്‍

കഴിഞ്ഞ സീസണില്‍ കെകെആറിന്റെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. ഒറ്റയ്ക്കു കളി ജയിപ്പിക്കാനുള്ള അസാധാരണ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലൊഴികെ റസ്സല്‍ കെകെആറിനെ തോല്‍വിയുടെ വക്കില്‍ നിന്നും പല തവണ കരകയറ്റി ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
10 മല്‍സരങ്ങളില്‍ നിന്നും വെറും 117 റണ്‍സാണ് കഴിഞ്ഞ സീസണില്‍ റസ്സലിനു നോടാനായത്. ബൗളിങിലും കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായില്ല. 10ന് അടുത്ത് ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ മാത്രമേ റസ്സലിനു ലഭിച്ചുള്ളൂ. 2019ല്‍ കണ്ട റസ്സലിനെയാണ് കെകെആറിന് ഇനിയുള്ള സീസണില്‍ വേണ്ടത്. അന്നു 204.81 സ്‌ട്രൈക്ക് റേറ്റോടെ 510 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

 ഇയോന്‍ മോര്‍ഗന്‍

ഇയോന്‍ മോര്‍ഗന്‍

കെകെആറിന്റെ ഏറ്റവും നിര്‍ണായക താരങ്ങളിലൊരാളാണ് നായകന്‍ കൂടിയായ ഇയോന്‍ മോര്‍ഗന്‍. നിലവില്‍ ലോക ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
ഇംഗ്ലണ്ടിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവിലെ നമ്പര്‍ വണ്‍ ടീമാക്കി മാറ്റിയത് മോര്‍ഗന്റെ മിടുക്ക് തന്നെയാണ്. ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഐസിസി റാങ്കിങിലെ ഒന്നാംസ്ഥാനക്കാരാണ് ഇംഗ്ലണ്ട്.
കഴിഞ്ഞ സീസണില്‍ പലപ്പോഴും അഞ്ചും ആറും സ്ഥാനങ്ങളിലായിരുന്നു മോര്‍ഗന്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാല്‍ അദ്ദേഹത്തെപ്പോലെ പ്രതിഭയുള്ള ഒരു താരം ബാറ്റിങില്‍ കുറേക്കൂടി മുന്നില്‍ കളിക്കേണ്ടത് കെകെആറിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. 34 കാരനായ മോര്‍ഗന്‍ ഈ സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം ബാറ്റിങില്‍ കാഴ്ചവച്ചാല്‍ കെകെആറിന്റെ മൂന്നാം കിരീടത്തിലേക്കുള്ള കുതിപ്പിനു വേഗം കൂടും.

Story first published: Tuesday, April 6, 2021, 17:20 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+