Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പോലും ഗില്‍ പാടില്ല!! പിന്നെയല്ലേ ക്യാപ്റ്റന്‍സി? ഇതാ കാരണം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി ആര്‍ക്കാവും നറുക്കുവീഴുകയെന്നാണ് ആരാധകകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കലോടെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമിനു പുതിയൊരു നായകനെ തിരയേണ്ടതായി വന്നത്. അടുത്ത മാസം ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാട് ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

രോഹിത്തിന്റെ പിന്‍ഗാമിയായി ഒരു യുവ ക്യാപ്റ്റനെ വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ബാറ്റിങ് പുതിയ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലാണ് ഈ റോളിലേക്കു ഫേവറിറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിഷഭ് പ്ന്തിനെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നും സൂചനയുണ്ട്. റിഷഭ് നേതൃനിരയിലേക്കു വരേണ്ട താരം തന്നെയാണെങ്കിലും 25 കാരനായ ഗില്ലിനെ നായകസ്ഥാനമേല്‍പ്പിക്കുന്നത് മണ്ടത്തരമായിരിക്കും. ഇതിന്റെ കാരണമെന്താണെന്നറിയാം.

SHUBMAN GILL

ടെസ്റ്റ് കരിയര്‍

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീര ഇന്നിങ്‌സുകളുമായി തന്റെ കഴിവ് തെളിയിക്കാന്‍ ശുഭ്മന്‍ ഗില്ലിനായിട്ടുണ്ട്. പക്ഷെ ടെസ്റ്റില്‍ അദ്ദേഹത്തിനു ഇപ്പോഴു ഇതിനു കഴിഞ്ഞിട്ടില്ല. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഗില്ലിന്റെ കണക്കുകള്‍ ശരാശരിയെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. നാട്ടിലും വിദേശത്തുമായി 32 ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഇതില്‍ നിന്നും 35.05 ശരാശരിയില്‍ ഗില്ലിനു സ്‌കോര്‍ ചെയ്യാനായത് 1893 റണ്‍സ് മാത്രമാണ്. അഞ്ചു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കമാണിത്. അഞ്ചിന്നിങ്‌സുകളില്‍ ഗില്‍ ഡെക്കാവുകയും ചെയ്തു

ഈ ഫോര്‍മാറ്റില്‍ ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ലാത്ത അദ്ദേഹത്തിനു പിന്നെയെങ്ങനെ നായകസ്ഥാനം നല്‍കാന്‍ സാധിക്കുമെന്നതാണ് ചോദ്യം. മുന്‍നിര ടീമുകള്‍ക്കെതിരേയെല്ലാം ഗില്ലിന്റെ ബാറ്റിങ് റെക്കോര്‍ഡ് മോശമാണെന്നു കാണം.
ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 35 മാത്രമാണ്. നേടിയവാട്ടെ 537 റണ്‍സ്
മാത്രം.

ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളില്‍ കളിച്ച ഗില്ലിന്റെ ബാറ്റിങ് ശരാശരി 37 ആണ്. ന്യൂസിലാന്‍ഡിനെിരേയും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മികച്ചതല്ല. അഞ്ചു മല്‍സരങ്ങളില്‍ 32 ശരാശരിയില്‍ ഗില്ലിനു ഇതുവരെ നേടാനായത് 324 റണ്‍സാണ്. ഇനി സൗത്താഫ്രിക്കയെ എടുത്താല്‍ അവിടെയും താരത്തിന്റെ പ്രകടനം വളരെ മോശമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 18 മാത്രമാണ്.

സെന രാജ്യങ്ങളിലെ റെക്കോര്‍ഡ്

ഇനി സെനാ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ശുഭ്മന്‍ ഗില്ലിന്റെ ടെസ്റ്റ് റെക്കോര്‍ഡ് നോക്കിയാല്‍ ഇതു കൂടുതല്‍ പരിതാപകരമാണ്. നാലില്‍ മൂന്നു രാജ്യങ്ങളില്‍ മൂന്നിലും അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 25ല്‍ താഴെയാണ്. ന്യൂസിലാന്‍ഡില്‍ ഗില്‍ ഇനിയും ടെസ്റ്റില്‍ കളിച്ചിട്ടില്ല.

SHUBMAN GILL

21 ടെസ്റ്റുകളാണ് സെനാ രാജ്യങ്ങളില്‍ ഗില്‍ ഇതുവരെ കളിച്ചത്. ഇവയില്‍ രണ്ടു ഫിഫ്റ്റികളടക്കം 24.47 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 514 റണ്‍സ് മാത്രവുമാണ്. സെനാ ടീമുകള്‍ക്കെതിരേ ഗില്‍ എത്ര മാത്രം വലിയ ദുരന്തമാണെന്നു തെളിയിക്കാന്‍ ഇതു തന്നെ ധാരാളം. ഇങ്ങനെയൊരാള്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി മാത്രമല്ല, പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരെ അപേക്ഷിച്ച് ഓസ്‌ട്രേലിയയിലാണ് അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ളത്.

ഓസ്‌ട്രേലിയയില്‍ 35.20 ശരാശരിയില്‍ 352 റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സുമാണ്. ഇംഗ്ലണ്ടിലാവട്ടെ വെറും 14.66 ശരാശരിയില്‍ അദ്ദേഹം നേടിയത് വെറും 88 റണ്‍സ് മാത്രം. സൗത്താഫ്രിക്കയിലെ കണക്കുകള്‍ ഇതിനേക്കാള്‍ ദയനീയമാണ്. 18.50 ശരാശരിയില്‍ 36 റണ്‍സാണ് ഗില്‍ ഇതിനകം നേടിയത്.

Story first published: Friday, May 16, 2025, 9:39 [IST]
Other articles published on May 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+