ഇന്ത്യന്‍ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്ററി രംഗത്തെ സജീവ സാന്നിധ്യവുമായ അഭിനവ് മുകുന്ദ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ഈ വര്‍ഷം ഗില്‍ സ്ഥാനമേറ്റെടുത്തു കഴിഞ്ഞു.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റിലെയും സ്ഥിരം നായകനായി അദ്ദേഹം വരുമെന്നാണ് സൂചനകള്‍. 35കാരനായ നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ലോകകപ്പോടെ വിരമിച്ചേക്കുകയും ചെയ്യും. അടുത്തിടെയാണ് ഗില്ലിനെ ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.

ഗില്ലിനെ ഏല്‍പ്പിക്കരുത്
ദൂരദര്‍ശനിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോയെന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കാനുള്ള നീക്കത്തെ അഭിനമവ് മുകുന്ദ് എതിര്‍ത്തത്. അതിന്റെ ആവശ്യമല്ലെന്നും സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വരാനുള്ള എല്ലാം കഴിവും ശുഭ്മന്‍ ഗില്ലിനുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. പക്ഷെ നമുക്കു ഒരു ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ വേണെന്നു എനിക്കു തോന്നുന്നില്ല.
സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെന്നത് വളരെ സ്മാര്‍ട്ടായ ഒരു നീക്കമായിരിക്കും. ടെസ്റ്റില്‍ ടീമിന്റെ ഉത്തരവാദിത്വം ശുഭ്മന്‍ ഗില്ലിനു നല്‍കിയിരിക്കുകയാണ്. അദ്ദേഹം വലിയ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നും അഭിനവ് വിശദമാക്കി.
വലിയ ചാലഞ്ച്
സൗത്താഫിക്കയുമായി ഇപ്പോല്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ശുഭ്മന്‍ ഗില്ലിനെ സംബനധിച്ച് വലിയ ചാലഞ്ച് തന്നെയാണെന്നു അഭിനവ് മുകുന്ദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടിരുന്നു. ഇപ്പോള്‍ സൗത്താഫ്രാക്കിക്കയ്‌ക്കെതിരേയും സമാനമായ ഒരു സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം നില്‍ക്കുന്നത്.
ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര വളരെയധികം നിര്‍ണായകം തന്നെയാണ്. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യക്കു വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യ തന്നെ ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. ആരും ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും അഭിനവ് പറയുന്നു.
അതേസമയം, കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിലേറ്റ 30 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയോടെ ഇന്ത്യ ശരിക്കും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ ശനിയാഴ്ച മുതല്‍ ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.

ഗംഭീറിന്റെ പ്ലാന്‍
ലോക ക്രിക്കറ്റിലെ പവര്‍ ഹൗസുകളായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം ഇപ്പോള്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയുടെ വക്താക്കളാണ്. വ്യത്യസ്ത നായകര്‍ക്കു കീഴിലാണ് വിവിധ ഫോര്‍മാറ്റുകളില്‍ അവര്‍ കളികൊണ്ടിരിക്കുന്നത്. താരങ്ങളുടെ ജോലിഭാരം ശരിയായി മാനേജ് ചെയ്യുന്നതിനൊപ്പം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ റോളുകളെക്കുറിച്ച് ഇതു വ്യക്തതയും നല്‍കുന്നു.
പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിനു ഇപ്പോള്‍ ത്രീ ഇന്‍ വണ്‍ ക്യാപ്റ്റനെന്ന ഐഡിയയാണുള്ളത്. ഇതിനു പിന്നിലാവട്ടെ കോച്ച് ഗൗതം ഗംഭീറുമാണ്. ശുഭ്മന്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കുകയെന്നത് അദ്ദേഹത്തിന്റെ താല്‍പ്പര്യമാണ്. ഇതിന്റെ ഭാഗമായാണ് പടിപടിയായി ഗില്ലിനെ അദ്ദേഹം പുതിയ ചുമതലകളിലക്കു കൊണ്ടു വരുന്നത്.
രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കലോടെയാണ് ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ഗില്ലിനെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചത്. പക്ഷെ ഏകദിനത്തില്‍ താരത്തിനു നായകസ്ഥാനം ലഭിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് രോഹിത് ശര്‍മയെ പുറത്താക്കിയാണ് പകരം ഗില്ലിനെ റോള്‍ ഏല്‍പ്പിച്ചത്.