പൃഥ്വിയുടെ വഴിയെ ഗില്‍... അരങ്ങേറ്റം ഗംഭീരമാവുമെന്നുറപ്പ്, ആഗ്രഹിച്ചത് ഇതു തന്നെയെന്ന് താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു പുതിയൊരു താരോദയം കൂടി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശുഭ്മാന്‍ ഗില്ലിനെയാണ് ഇതാദ്യമായി സീനിയര്‍ ടീമിലേക്കു ഇന്ത്യ വിളിച്ചിരിക്കുന്നത്. ടെലിവിഷന്‍ ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലോകേഷ് രാഹുലിനു പകരമാണ് വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ ഗില്ലിനെ ഉള്‍പ്പെടുത്തിയത്.
ടെസ്റ്റ് ടീമിലെ സെന്‍സേഷനായി മാറിയ പൃഥ്വി ഷായുടെ മുന്‍ ടീമംഗം കൂടിയായ ഗില്ലിന്റെ വരവ് ഇന്ത്യക്കു പുത്തന്‍ ഉണര്‍വ് തന്നെ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. പൃഥ്വിയുടെ നായകത്വത്തില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായപ്പോല്‍ ഗില്ലായിരുന്നു തുറുപ്പുചീട്ട്. ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയത് വലിയ അംഗീകാരവും ആഹ്ലാദവും നല്‍കുന്ന കാര്യമാണെന്ന് 19 കാരനായ ഗില്‍ പ്രതികരിച്ചു.

മുന്‍ പ്രകടനം
ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന് പരമ്പരയില്‍ തന്നെ അരങ്ങേറാന്‍ അവസരം ലഭിച്ചതില്‍ പ്രത്യേക സന്തോഷമുണ്ടെന്ന് ഗില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ തന്നെ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്താന്‍ തനിക്കായിരുന്നു.
വീണ്ടും അതേ വേദിയില്‍ തന്നെ സീനിയര്‍ ടീമിനായും അരങ്ങേറാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് പഞ്ചാബില്‍ നിന്നുള്ള ഗില്‍ വിശദമാക്കി.

വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല
ന്യൂസിലാന്‍ഡില്‍ നേരത്തേ കളിച്ചതിനാല്‍ അടുത്ത പരമ്പരയില്‍ തനിക്കു ബാറ്റിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതില്ലെന്ന് ഗില്‍ പറഞ്ഞു. വരാനിരിക്കുന്ന പര്യടനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ സീനിയര്‍ ടീമിനു വേണ്ടി കളിക്കുന്നതിന്റെ സമ്മര്‍ദ്ദത്തെ മറികടക്കുക മാത്രമേ താന്‍ ചെയ്യേണ്ടതുള്ളൂ. മാനസികമായി താന്‍ ഇപ്പോള്‍ അതിനു തയ്യാറെടുത്തു കഴിഞ്ഞതായും താരം കൂട്ടിച്ചേര്‍ത്തു.

ഹൃദയമിടിപ്പ് കൂടി
അര്‍ധരാത്രിയോടെയാണ് ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയ വിവരം അധികൃതര്‍ തന്നെ അറിയിച്ചതെന്നു ഗില്‍ വെളിപ്പെടുത്തി. അതറിഞ്ഞപ്പോള്‍ തന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചു. അഭിനന്ദനമറിയിച്ചു കൊണ്ടുള്ള സന്ദേങ്ങള്‍ വന്നു കൊണ്ടിരിക്കെ താന്‍ ഇക്കാര്യം അച്ചനെ അറിയിക്കാന്‍ ഓടി. അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോമില്‍
അണ്ടര്‍ 19 ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ഗില്‍ അതിനു ശേഷവും മികച്ച പ്രകടനം തുടരുകയാണ്. ലോകകപ്പിലെ പ്രകടനം കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിച്ചിരുന്നു. കെകെആറിലും താരം തന്റെ സാന്നിധ്യമറിയിച്ചു.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിലും ഗില്‍ റണ്‍സ് വാരിക്കൂട്ടുകയാണ്. 10 ഇന്നിങ്‌സുകളിലായി ഇതിനകം 98.75 ശരാശരിയില്‍ 790 റണ്‍സ് യുവതാരം നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications