ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ സൂപ്പര്‍ താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ ഭാവി നായകനായി എല്ലാവരും വാഴ്ത്തുന്നതും ടീം മാനേജ്‌മെന്റ് വളര്‍ത്തുന്നതും ഗില്ലിനെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം വിരാട് കോലി വന്നതുപോലെ വിരാട് കോലിക്ക് ശേഷം ശുബ്മാന്‍ ഗില്ലെന്നതാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ക്രിക്കറ്റ് താരമെന്ന നിലയിലെ കൈയടികള്‍ക്കൊപ്പം ഗില്ലിനെ വാര്‍ത്തകളില്‍ നിറക്കുന്ന മറ്റൊരു കാര്യമാണ് സാറ ടെണ്ടുല്‍ക്കറുമായുള്ള പ്രണയം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളും മോഡലുമായ സാറ ടെണ്ടുല്‍ക്കറും ഗില്ലും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളിലുണ്ട്. ഇരുവരേയും പല സ്ഥലങ്ങളില്‍ ഒന്നിച്ച് കണ്ടതിന്റെ ചിത്രങ്ങളും പാപ്പരസികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗില്ലിന്റെ മത്സരങ്ങള്‍ കാണാന്‍ പല സമയത്തും സാറ സ്റ്റേഡിയത്തില്‍ എത്താറുമുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ പ്രണയ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇവരുടെ സുഹൃത്തുക്കളില്‍ ചിലര്‍ പ്രണയം സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്.
സാറ അലി ഖാനടക്കം സാറയും ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന് അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സാറയും ഗില്ലും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
2025ല്‍ വിവാഹം നടക്കുമോ?
ശുബ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും തമ്മിലുള്ള വിവാഹം 2025ല്‍ നടന്നേക്കുമെന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരു കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും 2025ന്റെ അവസാനത്തോടെയാവും വിവാഹം ഉണ്ടാവുകയെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്. ഇതിനോടകം തന്നെ സച്ചിനും കുടുംബത്തിനും ഇരുവരുടേയും പ്രണയബന്ധം അറിയാം. സച്ചിന്‍ ഗില്ലിന്റെ ജന്മദിനത്തിലടക്കം ആശംസ അറിയിച്ചിരുന്നു.
ഇത് ഇവരുടെ പ്രണയ ബന്ധം അറിയുന്നതിനാലാണെന്നാണ് പാപ്പരസികള്‍ പറയുന്നത്. എന്തായാലും ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായ ഗില്ലുമായി സാറയുടെ വിവാഹം നടത്താന്‍ സച്ചിനും വലിയ താല്‍പര്യമുണ്ടാവും. അതുകൊണ്ടുതന്നെ ഇരുവരുടേയും പ്രണയം വൈകാതെ തന്നെ വിവാഹത്തിലേക്കെത്താനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ക്രിക്കറ്റ് താരങ്ങളിലെ ഏറ്റവും വലിയ പ്രണയ വിവാഹത്തിനാവും എല്ലാവരും സാക്ഷ്യം വഹിക്കുക. അത്യാഡംഭരമായ കല്യാണം തന്നെ പ്രതീക്ഷിക്കാം.

സാറക്ക് ഗില്ലിനെക്കാള്‍ പ്രായം
സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും തമ്മിലുള്ള പ്രായ വ്യത്യാസം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സച്ചിന് നിലവില്‍ 51 വയസും ഭാര്യ അഞ്ജലിക്ക് 57 വയസുമാണുള്ളത്. വിവാഹം കഴിക്കുമ്പോള്‍ സച്ചിനെക്കാള്‍ ആറ് വയസ് കൂടുതലായിരുന്നു ഭാര്യ അഞ്ജലിക്കുണ്ടായിരുന്നത്. അന്ന് സച്ചിനും അഞ്ജലിയും കാട്ടിയ മാതൃകയിലൂടെയാണ് ഇപ്പോള്‍ ഗില്ലും സാറയും പോകുന്നത്. പഞ്ചാബ് സ്വദേശിയായ ഗില്ലിന്റെ നിലവിലെ പ്രായം 25 വയസാണ്. 1999ലാണ് ഗില്‍ ജനിച്ചത്.
അതേ സമയം 1997ലാണ് സാറ ടെണ്ടുല്‍ക്കര്‍ ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ ശുബ്മാനെക്കാള്‍ രണ്ട് വയസിന് മുതിര്‍ന്നയാളാണ് സാറ ടെണ്ടുല്‍ക്കര്‍. എന്നാല്‍ പ്രായം ഇവരുടെ പ്രണയത്തിന് തടസമായില്ലെന്ന് പറയാം. രണ്ട് പേരും ഏറെ നാളുകളായി പ്രണയ ബന്ധത്തിലാണെന്നാണ് ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്. ഒരു തവണ ഗില്ലിനെ കെട്ടിപ്പിടിച്ച് സാറ യാത്ര പറയുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മോഡലിങ്ങില്‍ തിളങ്ങി സാറ
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളെന്ന നിലയില്‍ വലിയ ആരാധക പിന്തുണ സാറക്കുണ്ട്. അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സും സാറക്കുണ്ട്. ഇപ്പോള്‍ സാറ മോഡലിങ്ങിലാണ് ശ്രദ്ധ നല്‍കുന്നത്. ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലടക്കം സാറ അഭിനയിച്ചിട്ടുണ്ട്. ഭാവിയില്‍ സിനിമയില്‍ അഭിനയിക്കണമെന്നതാണ് സാറയുടെ ആഗ്രഹം. ഇതിനായുള്ള ആദ്യ പടിയാണ് ഇപ്പോള്‍ മോഡലിങ്ങില്‍ ശ്രദ്ധ നല്‍കുന്നത്. എന്തായാലും സാറയും ഗില്ലും വിവാഹതരായാല്‍ അത് വലിയ ചര്‍ച്ചയാവുമെന്നുറപ്പാണ്.