Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിന് പകരം ടെസ്റ്റ് ക്യാപ്പ്... ഗില്ലിന്റെ പ്രതികരണം, രണ്ടായാലും അഭിമാനം മാത്രം

ദില്ലി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ജൂനിയര്‍ ക്രിക്കറ്റിലും ലിസ്റ്റ് എ മല്‍സരങ്ങളിലുമെല്ലാം നടത്തിയ മിന്നുന്ന പ്രകടനമാണ് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് കഴിഞ്ഞ ദിവസം ഗില്ലിനെയും ഉള്‍പ്പെടുത്തിയത്.

ഇതാദ്യമായാണ് പഞ്ചാബ് താരത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും വിളിവന്നത്. നിലവില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഗില്‍ ടെസ്റ്റ് സംഘത്തില്‍ തന്നെയും ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

അഭിമാനം മാത്രം

അഭിമാനം മാത്രം

ട്വിറ്റര്‍ പേജിലൂടെയാണ് ആദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഗില്‍ പ്രതികരിച്ചത്. നീല ആയാലും വെള്ള ആയാലും സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും അഭിമാനം നല്‍കുന്ന കാര്യമാണെന്നാണ് ഗില്‍ ട്വീറ്റ് ചെയ്തത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെയും ടെസ്റ്റിലെയും ഇന്ത്യന്‍ ജഴ്‌സിയുടെ നിറത്തെ പരാമര്‍ശിച്ചാണ് താരം നീല, വെള്ള എന്നിങ്ങനെ ട്വിറ്ററില്‍ കുറിച്ചത്. നേരത്തേ ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താരം കളിച്ചിട്ടുണ്ട്.

രാഹുലിന്റെ പകരക്കാരന്‍

രാഹുലിന്റെ പകരക്കാരന്‍

യുവ താരം ലോകേഷ് രാഹുലിന്റെ പകരക്കാരനായാണ് ഗില്ലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രാഹുലിന് ടീമിലെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലും രാഹുലിനെ കളിപ്പിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് നേരത്തേ അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയായ ഗില്ലിന് അവസരം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.

മികച്ച പ്രകടനം

മികച്ച പ്രകടനം

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്തെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് ഗില്ലായിരുന്നു. കളിയില്‍ ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സുമായി താരം കസറുകയും ചെയ്തിരുന്നു. കളിയില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ എ ടീം ആഘോഷിച്ചത്.

Story first published: Friday, September 13, 2019, 9:55 [IST]
Other articles published on Sep 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+