ഇന്ത്യയുടെ ടി20 ടീമില്‍ വൈസ് ക്യാപ്റ്റനു യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനം സുരക്ഷിതമല്ലെന്ന വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന് ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഗില്ലിനെ ഓപ്പണറായി കണ്ടേക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി20യില്‍ മോശം സ്‌ട്രൈക്ക് റേറ്റും റെക്കോര്‍ഡുമായിട്ടും കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയാണ് ഗില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുന്നത്. ഇതോടെ ഈ റോളില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചു കൊണ്ടിരുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്ഥാനും തെറിക്കുകയായിരുന്നു.

ഏഷ്യാ കപ്പില്‍ ഫൈനലുള്‍പ്പെടെ ഇന്ത്യയുടെ ഏളു ഏഴു മല്‍സരങ്ങളിലും ഓപ്പണറായി കളിച്ചിട്ടും ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ ഗില്ലിനായില്ല. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി20കളുടെ പരമ്പരയിലും അദ്ദേഹം നനഞ്ഞ പടക്കമായി മാറി. ഒരു ഫിറ്റ്റ്റി പോലുമില്ലാതെയാണ് ഗില്‍ ഈ പരമ്പരയും അവസാവനിപ്പിച്ചത്.
ജയ്‌സ്വാളിനെ എടുക്കൂ
ടി20 ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണെന്നും അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കൂയെന്നും ആര്‍ അശ്വിന്‍ ആവശ്യപ്പെടുന്നു. ആഷ് കി ബാത്തെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെസ്റ്റ് ക്രിക്കറ്റും ടി20യിലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്കു തോന്നുന്നില്ല. ഈ രണ്ടു ഫോര്‍മാറ്റുകളെയും വേര്‍തിരിച്ചു തന്നെ കാണുകയും വേണം. ടി20 ക്രിക്കറ്റില്‍ ഒരു ഓപ്പണിങ് ബാറ്റര്‍ക്കു ആവശ്യമായ കാര്യങ്ങളെല്ലാം യശസ്വി ജയ്‌സ്വാള്‍ ഇതിനകം ചെയ്തു കഴിഞ്ഞു. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതു കൊണ്ടു മാത്രം അവനു ടി20 ടീമിലേക്കു വരാന്‍ കഴിയില്ല.
അല്ലാതെ തന്നെ ടി20യില്‍ കളിക്കാനുള്ള അര്‍ഹത ജയ്‌സ്വാളിനുണ്ട്. 160നടുത്താണ് ഈ ഫോര്‍മാറ്റില്‍ അവന്റെ സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യക്കു വേണ്ടി പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുമ്പോഴാവട്ടെ ഇതു അതിനേക്കാള്‍ മുകളിലുമാണ്. മികച്ച ഷശരാശരിയും ജയ്‌സ്വാളിനു എടുത്തു കാണിക്കാനുണ്ടെന്നും അശ്വിന്‍ വിശദമാക്കി.
അഭിഷേകും ജയ്‌സ്വാളും ബെസ്റ്റ്
ടി20യില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികള്‍ അഭിഷേക് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണെന്നു ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി. രണ്ടു പേരും വളരെ അഗ്രസീവായ താരങ്ങളാണെന്നും ശുഭ്മന്‍ ഗില്ലാവട്ടെ റുതുരാജ് ഗെയ്ക്വാദിനെ പോലെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഈയൊരു ഘട്ടത്തില്‍ ടി20യിലെ ഇന്ത്യയുടെ ഏറ്റവും അഗ്രസീവായ ഓപ്പണിണ്
ജോടികള്‍ അഭിഷേക് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ്. നിങ്ങള്‍ രണ്ടു അഗ്രസീവ് ഓപ്പണര്‍മാരെയാണ് ക്രീസിലേക്കു അയക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതു ഈ രണ്ടു പേരുമാണ്.

പക്ഷെ ഇന്ത്യന്‍ മാനേജ്‌മെന്റിനു ഇപ്പോള്‍ ഓപ്പണിങില്‍ ഫയറും ഐസുമാണ് വേണ്ടതെന്നു തോന്നുന്നു. ഇന്ത്യന്‍ ടീം ബാലന്‍സ് ചെയ്യുന്നത് അങ്ങനെയാണ്. അഭിഷേകില്‍ നമുക്കു തീയും ശുഭ്മനില്‍ ഐസും കാണാം. ഈ തരത്തിലുള്ള കോമ്പിനേഷനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ശുഭ്മന്‍ ഗില്ലുമായി മല്‍സരിക്കുക റുതുരാജ് ഗെയ്ക്വാദാണെന്നും അശ്വിന്‍ വിലയിരുത്തി.
ലോകകപ്പിലെ കോംബോ
അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ പുതിയൊരു ഓപ്പണിങ് കോമ്പിനേഷനെ ഇറക്കിയേക്കുമെന്നു താന്‍ കരുതുന്നതായും ആര്‍ അശ്വിന്‍ പറഞ്ഞു. ലോകകപ്പ് അടുക്കവെ ടി20 പരമ്പരകളും നമുക്കു മുന്നിലുണ്ട്. ഇവയില്‍ വ്യത്യസ്ത ഓപ്പണിങ് കോമ്പിനേഷനുകളെയും നമുക്കു കാണാനായേക്കും.
അതൊരു ചെറിയ മാറ്റമായിരിക്കില്ല, വലിയ മാറ്റം തന്നെ ആയേക്കും. ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി പുതിയൊരാള്‍ വന്നേക്കുമെന്നും യശസ്വി ജയ്‌സ്വാളിനെ പിന്തുണച്ചുകൊണ്ട് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.