Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

3 നായകര്‍ എന്തിന്? ഇനി ഗില്‍ നയിക്കട്ടെ!! ഇല്ലെങ്കില്‍ പണിയുറപ്പ്; കാരണം പറഞ്ഞ് മുന്‍ സെലക്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ മൂന്നു ഫോര്‍മാറ്റുകളിലും പരീക്ഷിക്കുന്നത് അവസാനിപ്പിക്കണമെല്ലാം എല്ലാത്തിലും കൂടി ഒരു നായകന്‍ മതിയെന്ന നിര്‍ദേശവുമായി മുന്‍ താരവും സെലക്ടറുമായിരുന്ന ദേവാങ് ഗാന്ധി. 2005നു ശേഷം ആദ്യമായിട്ടാണ് മൂന്നു ഫോര്‍മാറ്റുകളിലും ടീമിനു മൂന്നു വ്യത്യസ്ത സ്ഥിരം ക്യാപ്്റ്റന്‍മാരെ ലഭിക്കുന്നത്.

ഏകദിനത്തില്‍ വെറ്ററന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയാണ് ടീമിന്റെ ക്യാപ്റ്റനെങ്കില്‍ ടി20യില്‍ 360 ബാറ്ററായ സൂര്യകുമാര്‍ യാദവാണ് നായകന്‍. അടുത്തിടെയാണ് രോഹിത് വിരമിച്ചതോടെ ടെസ്റ്റ് ക്യാപ്റ്റനായി യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ നിയമിച്ചത്. ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം സ്ഥിരം നായകനായി അരങ്ങേറുകയും ചെയ്തിരുന്നു.

SHUBMAN GILL

ഗില്‍ മിടുക്കന്‍

രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തേക്കു വന്ന ശുഭ്മന്‍ ഗില്ലിനെ കുറിച്ച് തികഞ്ഞ മതിപ്പാണ് ദേവാങ് ഗാന്ധിക്കുള്ളത്. അതുകൊണ്ടു തന്നെ മൂന്നു ഫോര്‍മാറ്റിലും അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിക്കുകയാവും ഏറ്റവു നല്ലതെന്നും ഗാന്ധി ചൂണ്ടിക്കാട്ടുന്നു. ടൈംസ് ഓഫ് ഇന്ത്യയോടപ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരാട് കോലി 2017ല്‍ സൃഷ്ടിച്ചതു പോലെയൊരു വ്യക്തിപ്രഭാവമുണ്ടാക്കാന്‍ ശുഭ്മന്‍ ഗില്ലിനായിട്ടുണ്ട്. എംഎസ് ധോണിക്കു കീഴിലാണ് വിരാടിനെ വളര്‍ത്തിയെടുത്തത്. വിരാട് അന്നുള്ളതു പോലെ ഗില്ലും തന്റെ ഏറ്റവും നല്ല സമയത്താണ് ഇപ്പോഴുള്ളത്. വിരാടിനെപ്പോലെ തന്നെ ക്യാപ്്റ്റന്‍സിയോടു അവനും നന്നായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ശുഭ്മന്‍ ഗില്ലിനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചതിലൂടെ അജിത് അഗാര്‍ക്കര്‍ (മുഖ്യ സെലക്ടര്‍) വലിയ ദീര്‍ഘവീക്ഷണമാണ് കാണിച്ചത്. ടി20 ഫോര്‍മാറ്റില്‍ ലീഡര്‍ഷിപ്പ് റോളിലേക്കു ഗില്‍ വരാതിരിക്കാന്‍ ഒരു കാരണവുമില്ല. സൂര്യകുമാര്‍ യാദവിനു ശേഷം ആരാണ് ചുമതലയേറ്റെടുക്കേണ്ടത് എന്നതില്‍ മെസേജ് വളരെ വ്യക്തമായിരിക്കണമെന്നും ഗാന്ധി വിശദമാക്കി.

INDIAN TEAM

ഇന്ത്യയില്‍ വര്‍ക്കാവില്ല

വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകരെന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യയില്‍ വിജയിക്കില്ലെന്നു ദേവാങ് ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. മറ്റു രാജ്യങ്ങളിലേതു പോലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെന്നത് ഇന്ത്യയില്‍ ദീര്‍ഘകാലത്തേക്കു വര്‍ക്കാവില്ല. കാരണം ഇത്തരമൊരു ചിന്താ പ്രക്രിയയിലൂടെ സ്ഥിരതയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

വളരെ മികച്ച ഒരു ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍ നിങ്ങളെ ഒരു ഫോര്‍മാറ്റില്‍ നയിക്കുകയാണെങ്കില്‍ മറ്റു ഫോര്‍മാറ്റുകളിലും അയാള്‍ക്കു ഇതേ ഉത്തരലവാദിത്വം നല്‍കാതിരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു ബാറ്ററെന്ന നിലയില്‍ ഗില്‍ എല്ലാ ബോക്‌സുകളും ടിക്ക് ചെയ്തു കഴിഞ്ഞു. കൂടാതെ ഐപിഎല്ലിലും അവന്‍ ടീമിനെ നയിച്ചു കഴിഞ്ഞുവെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് ഇന്ത്യ നേട്ടങ്ങളും കൊയ്തിട്ടുള്ളതെന്നു കണക്കുകളും പറയുന്നു. 2000ത്തിന്റെ തുടക്കം മുതലെടുക്കുകയാണെങ്കില്‍ ഇന്ത്യ നേടിയ ഐസിസി ട്രോഫികളെല്ലാം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്. എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവര്‍ക്കു കീഴിലാണിത്. ഓല്‍ ഫോര്‍മാറ്റ് നായകനായിട്ടും ഒരു ഐസിസി കിരീടം പോലുമിലാതെ പോയ താരം വിരാട കോലിയുമാണ്.

Story first published: Wednesday, August 13, 2025, 15:50 [IST]
Other articles published on Aug 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+