For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിനായി അവന്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തും! ഇത് കാര്‍ത്തികിന്റെ ഉറപ്പ്

ശുഭ്മാന്‍ ഗില്ലിനെയാണ് കാര്‍ത്തിക് പ്രശംസിച്ചത്

1

ഐപിഎല്ലില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടാനിരിക്കെ ടീമംഗവും ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാനുമായ ശുഭ്മാന്‍ ഗില്ലിനെ പ്രശംസ കൊണ്ട് മൂടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. അബുദാബിയില്‍ ബുധനാഴ്ച രാത്രിയാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈയും മുന്‍ ജേതാക്കളായ കെകെആറും കൊമ്പുകോര്‍ക്കുന്നത്.

ടൂര്‍ണമെന്റില്‍ മുംബൈയുടെ രണ്ടാമത്തെ മല്‍സരമാണിതെങ്കില്‍ കെകെആറിന് ഇത് ആദ്യ കളിയാണ്. ഉദ്ഘാടന മല്‍സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു രോഹിത്തിന്റെ മുംബൈ പരാജയപ്പെട്ടിരുന്നു. വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാവും മുംബൈ ഇറങ്ങുന്നതെങ്കില്‍ ജയത്തോടെ തുടങ്ങുകയാവും കെകെആറിന്റെ ലക്ഷ്യം.

ശുഭ്മാനെ പുകഴ്ത്തി കാര്‍ത്തിക്

ശുഭ്മാനെ പുകഴ്ത്തി കാര്‍ത്തിക്

ശുഭ്മാന്‍ വളരെ കഴിവുറ്റ താരമാണ്. ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് അവന്റെ പ്രകടനം കാത്തിരിക്കുന്നത്. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനം തന്നെ ശുഭ്മാന്‍ പുറത്തെടുക്കുമെന്ന് തനിക്കുറപ്പുണ്ട്. അക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസവും ഉണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ കെകെആറിനു വേണ്ടി പരിമിതമായ അവസരങ്ങള്‍ മാത്രമേ ശുഭ്മാന് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ സീസണില്‍ താരം ടീമിന്റെ നിര്‍ണായക താരമായി മാറുമെന്ന് ഉറപ്പായിട്ടുണ്ട്.

ശുഭ്മാനും നരെയ്നും ഓപ്പണര്‍മാര്‍

ശുഭ്മാനും നരെയ്നും ഓപ്പണര്‍മാര്‍

ഈ സീസണില്‍ കെകെആറിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക 21 കാരനായ ശുഭ്മാന്‍ ആയിരിക്കുമെന്ന് കോച്ച് ബ്രെന്‍ഡന്‍ മക്കുല്ലം സൂചിപ്പിച്ചു കഴിഞ്ഞു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നായിരിക്കും ശുഭ്മാന്റെ ഓപ്പണിങ് പങ്കാളിയെന്നു കാര്‍ത്തിക് സ്ഥിരീകരിച്ചു.
പെര്‍ഫക്ട് ഓപ്പണിങ് കോമ്പിനേഷനെന്നാണ് ശുഭ്മാന്‍-നരെയ്ന്‍ ജോടിയെ കാര്‍ത്തിക് വിശേഷിപ്പിച്ചത്. നരെയ്‌ന്റെ സാന്നിധ്യം കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ഓപ്പണിങ് സഖ്യമാണ് ഇവരെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

കെകെആര്‍ പ്ലെയിങ് ഇലവന്‍

കെകെആര്‍ പ്ലെയിങ് ഇലവന്‍

കെകെആറിന്റെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നു കാര്‍ത്തിക് വ്യക്തമാക്കി. സെലക്ഷനു വേണ്ടി ഇതിനകം തന്നെ നിരവധി കളിക്കാര്‍ അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു. താല്‍പ്പര്യമുണര്‍ത്തുന്ന അതോടൊപ്പം കടുപ്പമേറിയ കാര്യമാണിത്. എന്നാല്‍ ടീമിനെ സംബന്ധിച്ചു ഇതു നല്ല ലക്ഷണമാണെന്നും കാര്‍ത്തിക് പറഞ്ഞു.
പേസ് ബൗളിങിലെ വൈവിധ്യം കെകെആറിന്റെ കരുത്തുകളിലൊന്നാണ്. നാല് ഇന്ത്യന്‍ പേസര്‍മാരും വളരെ മികച്ച രീതിയിലാണ് തയ്യാറെടുക്കുന്നത്. ടൂര്‍ണമെന്റില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നത് കടുപ്പമേറിയ തീരുമാനം തന്നെയാണെന്നും കാര്‍ത്തിക് വിശദമാക്കി.

Story first published: Tuesday, September 22, 2020, 18:59 [IST]
Other articles published on Sep 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+