For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍ ഒന്നിനും കൊള്ളാത്ത ക്യാപ്റ്റന്‍! ഭാവിയില്‍ ഇതു നല്‍കരുത്, കാരണം പറഞ്ഞ് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം യുവതാരം ശുഭ്മന്‍ ഗില്ലിനെ ഏല്‍പ്പിച്ചത് ഒട്ടും ശരിയായില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് മുന്‍ സ്പിന്നര്‍ അമിത് മിശ്ര. സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ യുവനിരയെ നയിച്ചത് ഗില്ലായിരുന്നു. ആദ്യ കളിയില്‍ തോറ്റെങ്കിലും തുടര്‍ന്നുള്ള നാലു കളികളും ജയിച്ച് ഇന്ത്യ 4-1നു പരമ്പരയും നേടിയിരുന്നു. പക്ഷെ ഗില്ലിനെ ഇനി ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്നും താനാണെങ്കില്‍ ഒരിക്കലും അതു ചെയ്യില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് മിശ്ര.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗില്ലിനെ നായകസ്ഥാനമേല്‍പ്പിച്ച ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. ഗില്‍ ഒന്നിനും കൊള്ളാത്ത നായകനാണെന്നും കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കവെ താന്‍ ഇക്കാര്യം നേരിട്ടു കണ്ടു മനസ്സിലാക്കിയതാണെന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സ്പിന്നര്‍ കൂടിയായ മിശ്ര പറഞ്ഞു.

SHUBMAN GILL

ഞാനെങ്കില്‍ ഒരിക്കലും ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേല്‍പ്പിക്കില്ല. കാരണം കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഞാന്‍ അവന്റെ ക്യാപ്റ്റന്‍സി കണ്ടിട്ടുള്ളതാണ്. ടീമിനെ എങ്ങനെ നയിക്കണമെന്നു പോലും ഗില്ലിനറിയില്ല. ക്യാപ്റ്റനെന്ന നിലയില്‍ എന്തു ചെയ്യണമെന്ന യാതൊരു ഐഡിയയും അവനില്ല. എന്തിനാണ് ഗില്ലിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കിയതെന്നു എനിക്കു മനസ്സിലായിട്ടില്ല. ഇക്കാര്യം സെലക്ടര്‍മാരോടു തന്ന ചോദിക്കേണ്ടി വരുമെന്നും മിശ്ര വ്യക്തമാക്കി.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് സിംബാബ്‌വെ പര്യടത്തില്‍ ഗില്ലിനു ക്യാപ്റ്റനായി നറുക്കുവീണത്. ഇതിനെതിരേ അന്നു തന്നെ ഒരുപാട് വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് തീരെയില്ലാത്ത താരമാണ് അദ്ദേഹം. ഈ ടീമില്‍ യഥാര്‍ഥത്തില്‍ ക്യാപ്റ്റന്‍സി അര്‍ഹിച്ചിരുന്നത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരുന്നു. കാരണം 2021 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുകയാണ് അദ്ദേഹം. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിന്റെ ക്യാപ്റ്റനുമാണ്.

AMIT MISHRA

റോയല്‍സിനെ 2022ലെ ഐപിഎല്ലില്‍ റണ്ണറപ്പാക്കിയിട്ടുള്ള നായകനാണ് സഞ്ജു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായതിനു ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് കീഴടങ്ങുകയായിരുന്നു. 2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായെങ്കിലും ഈ വര്‍ഷം നടന്ന അവസാന സീസണില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് വീണ്ടും പ്ലേഓഫില്‍ കടന്നിരുന്നു.

ഈ കാരണങ്ങളാല്‍ തന്നെ ഗില്ലിനേക്കാള്‍ സഞ്ജുവാണ് സിംബാബ്‌വെയില്‍ ഇന്ത്യയെ നയിക്കേണ്ടതെന്നും പലരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് നായകനായി ഗില്‍ അരങ്ങേറിയത്. ട്രാന്‍സ്ഫറില്‍ ജിടി വിട്ട് പഴയ തട്ടകായ മുംബൈ ഇന്ത്യന്‍സിലേക്കു ഹാര്‍ദിക് ചേക്കേറിയതോടെ അവര്‍ക്കു പുതിയ ക്യാപ്റ്റനായി തിരയേണ്ടി വരികയായിരുന്നു. പക്ഷെ നായകനെന്ന നിലയില്‍ കന്നി സീസണില്‍ ഗില്‍ ശരിക്കും പതറി.

ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തേക്കും അവര്‍ പിന്തള്ളപ്പെടുകയായിരുന്നു. ഹാര്‍ദിക്കിനു കീഴില്‍ 2022ല്‍ ചാംപ്യന്‍മാരും 23ല്‍ റണ്ണറപ്പുമായ അതേ ടീമിനെ ലഭിച്ചിട്ടും ഗില്‍ ദുരന്തമായി തീര്‍ന്നു. 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ സീസണില്‍ ജിടിക്കു ജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഏഴു മല്‍സരങ്ങളില്‍ ജിടി തോല്‍വിയിലേക്കു വീണപ്പോള്‍ രണ്ടു കളികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

Story first published: Monday, July 15, 2024, 21:33 [IST]
Other articles published on Jul 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+