Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിന്റെ ബാറ്റിങ് കൊള്ളാം, പക്ഷെ പെര്‍ഫക്ടല്ല, ഒരു വീക്ക്‌നെസുണ്ട്!- ചൂണ്ടിക്കാട്ടി ബിഷപ്പ്

1

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ബാറ്റിങ് പ്രകടനത്തിലൂടെ പ്രശംസയേറ്റു വാങ്ങിയ താരമാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. താരത്തിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 51.8 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ നേടിയിരുന്നു. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത നാലാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം.

ഗില്ലിന്റെ ബാറ്റിങ് ടെക്‌നിക്കിനെയും പലരും പുകഴ്ത്തിയിരുന്നു. പഴുതച്ച പ്രതിരോധം ക്ലാസിക് ഷോട്ടുകളുമെല്ലാം താരത്തിന്റെ പ്ലസ് പോയിന്റുകളായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ടുകള്‍ കളിക്കാനും താരം മിടുക്കനായിരുന്നു. മാത്രമല്ല ഓസീസ് പേസര്‍മാരുടെ വേഗമേറിയ ബോളുകളെ സമര്‍ഥമായി നേരിടാനായതും ഗില്ലിനു കൈയടി ലഭിക്കാനിടയാക്കി. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പും ഗില്ലിന്റെ ബാറ്റിങ് ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ചെറിയൊരു വീക്ക്‌നെസ് താരത്തിനുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.

ഗില്‍ മികച്ച ബാറ്റ്‌സ്മാന്‍

ഗില്‍ മികച്ച ബാറ്റ്‌സ്മാന്‍

ഓസ്‌ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ മുന്നിലേക്കും പിറകിലേക്കും കളിക്കാനുള്ള കഴിവ് ഗില്ലിന്റെ പ്ലസ് പോയിന്റാണ്. ഷോര്‍ട്ട് ബോളുകളെ മികച്ച രീതിയില്‍ നേരിടാനും താരത്തിനു സാധിച്ചു. കണഞ്ചിപ്പിക്കുന്ന ചില ഷോട്ടുകള്‍ ഗില്‍ കളിച്ചിരുന്നു. താരത്തിന്റെ സ്‌ട്രോക്ക് പ്ലേ എളുപ്പമാണെന്നു നമുക്ക് കാണുമ്പോള്‍ തോന്നാമെങ്കിലും അങ്ങനെയായിരുന്നില്ല.
കളിയുടെ മന്ദഗതിയിലുള്ള, അല്ലെങ്കില്‍ വേഗത്തിലുള്ള ചില ഘട്ടങ്ങളില്‍ ആദരവ് കാണിക്കാനുള്ള സന്നദ്ധത ഗില്‍ കാണിച്ചിരുന്നു. നല്ലൊരു ക്രിക്കറ്റ് മനസ്സ് തനിക്കുണ്ടെന്നും കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആവാനുള്ള മനസ്സും തനിക്കുണ്ടെന്നു ഇതിലൂടെ താരം കാണിച്ചു തന്നതായും ബിഷപ്പ് വിശദമാക്കി.

ബാറ്റിങില്‍ ഒരു പോരായ്മയുണ്ട്

ബാറ്റിങില്‍ ഒരു പോരായ്മയുണ്ട്

ഗില്ലിന്റെ ബാറ്റിങില്‍ ഒരു പോരായ്മയുള്ളതായി തോന്നിയിട്ടുണ്ടെന്നും ഇതില്‍ തനിക്കു ആശങ്കയുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. കൂടുതലായും ലെഗ് സ്റ്റംപില്‍ നിന്നും, ലെഗ് സൈഡില്‍ നിന്നുമാണ് ഗില്ലിന്റെ ഷോട്ടുകള്‍. ഇത് നാലും, അഞ്ചും സ്റ്റുപകളുടെ ഭാഗത്തേക്കു ബൗള്‍ ചെയ്ത് താരത്തെ എഡ്ജ് ചെയ്ത് പുറത്താക്കാന്‍ പേസര്‍മാരെ പ്രചോദിപ്പിക്കുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

ഗില്‍ സെവാഗിനെപ്പോലെ

ഗില്‍ സെവാഗിനെപ്പോലെ

വീരേന്ദര്‍ സെവാഗും ഗില്ലിന്റെ ഇതേ രീതിയിലായിരുന്നു ഷേട്ടുകള്‍ കളിച്ചിരുന്നത്. ഗില്‍ മോശം ബാറ്റ്‌സ്മാനാണെന്നു എനിക്കു അഭിപ്രായമില്ല. ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഗില്‍ കൂടുതലും സ്റ്റംപിനു കുറുകെയായിരുന്നു കളിച്ചത്. ബാറ്റും കൈകളും ശരീരത്തില്‍ നിന്നും കൂടുതല്‍ അകലേക്കു പോവാതിരിക്കാന്‍ താരം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് തനിക്കു നിയന്ത്രണം നഷ്ടമാവുകയെന്ന ബോധ്യം ഗില്ലിനുണ്ടായിരുന്നു. ഈ പോരായ്മ അറിയാവുന്ന ഗില്‍ അതിനോടു പൊരുത്തപ്പെടാന്‍ തയ്യാറുമായിരുന്നു. ഇതു തുടര്‍ന്നും കൊണ്ടുപോവാനായാല്‍ താരത്തിനു എല്ലാ സാഹചര്യങ്ങളിലും റണ്‍സെടുക്കാന്‍ സാധിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഓസീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്നു ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയിലും ഗില്‍ ഓപ്പണിങ് സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. മികച്ച പ്രകടനത്തിലൂടെ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ താരത്തിനു ലഭിച്ച മികച്ച അവസരം കൂടിയാണിത്.

Story first published: Tuesday, January 26, 2021, 13:04 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+