For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാറാ ടെണ്ടുല്‍ക്കര്‍ ഗില്ലിനെ ചതിച്ചോ? ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്? അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി വളരാന്‍ പ്രതിഭയുള്ളവനാണ് ഗില്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സമീപകാലത്തായുള്ള താരത്തിന്റെ പ്രകടനങ്ങള്‍ മോശമാണ്. ഇന്ത്യന്‍ ടീമിലെ ഗില്ലിന്റെ സീറ്റ് തെറിക്കാന്‍ പോലും സാധ്യതയുണ്ട്. ഗില്‍ മോശം ഫോമിലേക്ക് വീണതിന്റെ കാരണമായി പറയുന്നത് താരത്തിന്റെ പ്രണയത്തിന്റെ തകര്‍ച്ചയെയാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ ഈ ബന്ധത്തിലെ വിള്ളലാണ് താരത്തിന്റെ മോശം ഫോമിന് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാല്‍ ഇരുവരുടേയും പ്രണയ ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടോ?. എന്താണ് ഈ ഗോസിപ്പിന് പിന്നിലെ വസ്തുത?. പരിശോധിക്കാം. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍.

ഏകദിന ലോകകപ്പിന് ശേഷം ഇവര്‍ തമ്മില്‍ വലിയ ആശയ വിനിമയമില്ലെന്നും സാറ ഗില്ലിനെ മൈന്റ് ചെയ്യാറില്ലെന്നുമാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ ബ്രേക്കപ്പായിരുന്നു. ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം വീണ്ടും ഇവര്‍ ഡേറ്റിങ് നടത്തുകയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇരുവരും തമ്മില്‍ ഡേറ്റിങ് നടത്താറില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇവര്‍ പതിവായി പോകുന്ന സ്ഥലങ്ങളിലൊന്നും ഇവരെ കാണാറില്ല. സാറ തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കും അനിയര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം കഴിഞ്ഞിടെ യാത്ര പോയിരുന്നു. ശുബ്മാന്‍ ഗില്ലിനെ ഒഴിവാക്കാനാണ് സാറ ശ്രമിക്കുന്നതെന്നാണ് പാപ്പരസികള്‍ പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഈ ബന്ധത്തിനോട് താല്‍പര്യമുണ്ടെന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകളും പ്രതികരണങ്ങളുമുണ്ടായിരുന്നത്. ഐപിഎല്ലിനിടെ ഗില്ലിന് സച്ചിന്‍ ഉപദേശങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

shubman gill

ശുബ്മാന്റെ ജന്മദിനത്തില്‍ സച്ചിന്‍ ആശംസകളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം സാറയുടേയും ശുബ്മാന്റേയും പ്രണയത്തില്‍ സച്ചിനും സമ്മതമാണെന്നാണ് പാപ്പരസികള്‍ വിലയിരുത്തിയത്. എന്നാല്‍ ശുബ്മാന്‍-സാറ പ്രണയ വാര്‍ത്തകള്‍ സമീപകാലത്തെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കോഫി വിത്ത് കരണ്‍ ഷോയില്‍ സാറാ അലി ഖാന്‍ ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മിലുള്ള പ്രണയ വാര്‍ത്ത ശരിയാണെന്ന തരത്തില്‍ പ്രതികരിച്ചിരുന്നു.

ഇതിലും വളരെ വൈറലായിരുന്നു. ഇതിന് ശേഷമാണ് സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ വിള്ളല്‍ വീണതെന്നാണ് ആരാധകര്‍ പറയുന്നത്. ശുബ്മാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മോഡലും നടിയുമായ സാറ അലി ഖാന്‍. നേരത്തെ ശുബ്മാന്‍ ഗില്ലും സാറാ അലി ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ടായിരുന്നു.

എന്നാല്‍ സാറാ അലി ഖാന്‍ നിങ്ങള്‍ തെറ്റായ സാറയെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് തുറന്ന് പറഞ്ഞതോടെ സാറാ ടെണ്ടുല്‍ക്കറാണ് ശുബ്മാന്റെ കാമുകിയെന്ന് വ്യക്തമായിരിക്കുകയാണ്. ഈ വെളിപ്പെടുത്തലില്‍ സാറാ ടെണ്ടുല്‍ക്കര്‍ക്ക് അതൃപ്തിയുണ്ടെന്നും ഇതാണ് ശുബ്മാനുമായി ഇപ്പോള്‍ ബ്രേക്കപ്പാവാന്‍ കാരണമെന്നുമാണ് പാപ്പരസികള്‍ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും പ്രണയത്തകര്‍ച്ച ശുബ്മാനെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

മോശം പ്രകടനത്തേക്കാളേറെ പഴയ ഉന്മേഷവും സന്തോഷവും ഇപ്പോള്‍ ശുബ്മാന്‍ ഗില്ലില്‍ കാണാനാവുന്നില്ല. ഇത് പ്രണയത്തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വരുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ടുതന്നെ താരത്തിന്റെ മോശം ഫോം ഗുജറാത്ത് ആരാധകരേയും നിരാശപ്പെടുത്തുന്നു. സാറ ഇപ്പോള്‍ കൂടുതലും മോഡലിങ്ങില്‍ ശ്രദ്ധിക്കുകയാണ്. അഭിനയ രംഗത്തേക്ക് പ്രവേശിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ സാറ വെളിപ്പെടുത്തിയതാണ്.

ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലും സാറ അഭിനയിച്ച് കഴിഞ്ഞു. എന്തായാലും സാറയുടേയും ശുബ്മാന്റേയും പ്രണയത്തകര്‍ച്ച ഇപ്പോള്‍ പാപ്പരസികള്‍ക്കിടയിലെ സജീവ ചര്‍ച്ചാ വിഷയമാണ്. വൈകാതെ ഇവര്‍ വീണ്ടും പ്രണയത്തിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, February 1, 2024, 12:47 [IST]
Other articles published on Feb 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+