Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാണക്കേടിന്റെ ലിസ്റ്റില്‍ ഒടുവില്‍ ശുഭ്മാന്‍ ഗില്ലും! രാഹുലിന്റെ പിന്‍ഗാമി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഡെക്കായി പുറത്തായതോട നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ടെസ്റ്റ് കരിയറില്‍ ഇതാദ്യമായാണ് ഗില്‍ പൂജ്യത്തിനു പുറത്തായത്. കളിയുടെ രണ്ടാമത്തെ ഓവറില്‍, നേരിട്ട മൂന്നാമത്തെ ബോളില്‍ ഓലി സ്‌റ്റോണ്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. സ്‌റ്റോണിന്റെ കന്നി ടെസ്റ്റ് വിക്കറ്റ് കൂടിയായിരുന്നു ഇത്.

1

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഡെക്കായി മടങ്ങിയ 21ാമത്തെ ഓപ്പണറായി മാറിയിരിക്കുകയാണ് ഗില്‍. നേരത്തേ കെഎല്‍ രാഹുലായിരുന്നു ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിനു പവലിയനിലേക്കു മടങ്ങിയത്. 2018ല്‍ സതാംപ്റ്റണില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. അതിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു ഓപ്പണര്‍ക്കു ഇംഗ്ലണ്ടിനെതിരേ റണ്‍സെടുക്കാതെ മടങ്ങേണ്ടി വന്നത്.

എല്‍ബിഡബ്ല്യുവായി ടെസ്റ്റില്‍ പുറത്തായ ഇന്ത്യയുടെ അഞ്ചാമത്തെ ഓപ്പണറായും ഗില്‍ മാറി. ഇവിടെയും കെഎല്‍ രാഹുലിന്റെ പിന്‍ഗാമിയാണ് യുവതാരം. 1990ല്‍ ന്യൂസിലാന്‍ഡിനെതിരേ ഡബ്ല്യുവി രാമനായിരുന്നു ആദ്യമായി വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായത്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരേ മുരളി വിജയ്, 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അഭിനവ് മുകുന്ദ്, 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്നെ കെഎല്‍ രാഹുല്‍ എന്നിവരും എല്‍ബിഡബ്ല്യുവാകുകയായിരുന്നു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ചായിരുന്നു ഗില്ലിന്റെ ടെസ്റ്റ് അരങ്ങറ്റേം. ആദ്യ ടെസ്റ്റില്‍ത്തന്നെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിരുന്നു. കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റിയും ഈ പരമ്പരയില്‍ പരമ്പരയില്‍ ഗില്‍ നേടിയിരുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഗില്ലിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ചേതേശ്വര്‍ പുജാരയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. 21 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 85 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സെടുത്ത പുജാര 21ാം ഓവറില്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര ജോടി 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 64 റണ്‍സോടെ രോഹിത് ക്രീസിലുണ്ട്.

Story first published: Saturday, February 13, 2021, 11:17 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+