For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാറയെ കണ്ടപ്പോള്‍ ഗില്‍ ചെയ്തത് ഇങ്ങനെ!! പ്രണയം ഉറപ്പിച്ചു? വൈറലായി ഫോട്ടോ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകനായി മാറിയതോടെ രാജ്യത്തു ഏറ്റവുമധികം ആരാധകരുള്ള യുവ താരമായി മാറിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. ഇതിഹാസ താരവും റണ്‍മെഷീനുമായ വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ് എന്ന വിശേഷണം അദ്ദേഹം ഇതിനകം സ്വന്തമാക്കുകും ചെയ്തിട്ടുണ്ട്.

മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി ചേര്‍ത്ത് നേരത്തേ തന്നെ ഗില്ലിന്റെ പേരില്‍ ചില ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും ഡേറ്റിങിലാണെന്നും ഭാവിയില്‍ വിവാഹിതരായേക്കുമെന്നുമെല്ലാം ആരാധകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇപ്പോഴിതാ ഗില്ലും സാറയും ആദ്യമായി ഒരുമിച്ച് ഒരു വേദി പങ്കിട്ടതിന്റെ ദൃശ്യങ്ങളാണ് സോഷല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

GILL SARA

Photocredit: X

ഒരേ ഫ്രെയിമില്‍ ഗില്ലും സാറയും

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശുഭ്മന്‍ ഗില്ലിനെയും സാറ ടെണ്ടുല്‍ക്കറെയും ചേര്‍ത്ത് പ്രണയ ഗോസിപ്പുകള്‍ വന്നു കൊണ്ടിരിക്കുകയാണെങ്കിലും ഒരുമിച്ചൊരു വേദിയില്‍ രണ്ടു പേരെയും ഇതുവരെ കണ്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ മുഴുവന്‍ കാത്തിരുന്ന അപൂര്‍വ്വ നിമിഷമെത്തിയിരിക്കുകയാണ്.

ക്യാന്‍സറിനെതിരായ അവബോധമുണ്ടാക്കുന്നത്തിനും പോരാട്ടത്തിനും വേണ്ടി രൂപമെടുത്ത യു വി കാന്‍ (You We Can) എന്ന മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് നേതൃത്വം കൊടുക്കുന്ന സംഘടനയുടെ പരിപാടിയിലായിരുന്നു ഇത്. ഭാര്യ അഞ്ജലിയും സാറയുമുള്‍പ്പെടെ കുടുംബസമേതമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇവിടെയെത്തിയത്.

ഗില്ലും കോച്ച് ഗൗതം ഗംഭീറുമടക്കം ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ മുഴുവന്‍ പേരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ, വിരാട് കോലി, മുന്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരുള്‍പ്പെടെ വലിയൊരു താരനിര തന്നെ ചടങ്ങിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.

ഇവിടെ വച്ചാണ് ഗില്ലിനെയും സാറയെയും ഒരുമിച്ച് കാണാനുള്ള സുവര്‍ണാവസരവും ആരാധകര്‍ക്കു ലഭിച്ചത്. ഒരേ ഫ്രെയിമില്‍ ഇരുവരുമുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. സാറ ടേബിളനരികെ ഇരിക്കവെ ഗില്‍ തൊട്ടുമുന്നിലൂടെ നടന്നു പോവുന്നതാണ് ഫോട്ടോയിലുള്ളത്. ഇതിനിടെ ഗില്ലിന്റെ മുഖത്ത് നിറഞ്ഞ ചിരിയും കാണാം.

GILL SARA

പക്ഷെ ഇതു സാറയോടല്ലെന്നാണ് ഫോട്ടോ ശ്രദ്ധിക്കുമ്പോള്‍ വ്യക്തമാവുക. സാറയ്ക്കു പിറകിലുള്ള മറ്റാരെയോ നോക്കിയാണ് ഗില്ലിന്റെ ചിരി. പക്ഷെ ആരാധകരെ സംബന്ധിച്ച് ആഘോഷിക്കാന്‍ ഇതു തന്നെ ധാരാളം. ഗില്‍ മറ്റാരെയുമല്ല, സാറയെ തന്നെ നോക്കിയാണ് ചിരിക്കുന്നതെന്നാണ് ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

ശുഭ്മന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും പ്രണയത്തിലാണെന്നു ഉറപ്പായിരിക്കുകയാണ്. സാറുടെ മുന്‍പിലൂടെ കടന്നു പോകവെയുള്ള അദ്ദേഹത്തിന്റെ ആ ചിരിയില്‍ എല്ലാമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെലിബ്രിറ്റി കപ്പിളുകളായി ഇരുവരും മാറും. ഗില്‍ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനും സൂപ്പര്‍ താരവും കൂടിയായതിനാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ഈ ബന്ധത്തിന് പൂര്‍ണ സമ്മതമായിരിക്കും.

ശുഭ്മന്‍ ഗില്ലിനെ തന്റെ മരുമകനായി അംഗീകരിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനു മടി കാണില്ല. ഇപ്പോള്‍ ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനവും ക്യാപ്റ്റന്‍സിയുമെല്ലാം അദ്ദേഹത്തെ ഈ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നിങ്ങനെയായിരുന്നു ചില ആരാധകരുടെ ചില പ്രതികരണങ്ങള്‍.

Story first published: Wednesday, July 9, 2025, 17:00 [IST]
Other articles published on Jul 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+