Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ എയെ നയിക്കാന്‍ ഇനി ഒന്നല്ല, രണ്ടു പേര്‍!! ഒന്ന് ഭാവി നായകന്‍, രണ്ടാമത്തേത് വെറ്ററന്‍ താരം

മുംബൈ: നിലവിലെ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സമാനുമായ വിരാട് കോലിയുടെ പിന്‍ഗാമിയാവാന്‍ മിടുക്കുള്ള താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് ശുഭ്മാന്‍ ഗില്‍. ജൂനിയര്‍ ക്രിക്കറ്റിലൂടെ വരവറിയിച്ച സീനിയര്‍ ടീമിലേക്കും തന്റെ സ്ഥാനമുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യ എ ടീമിന്റെ ഭാഗമായ ഗില്ലിന് ക്യാപ്റ്റനായും നറുക്ക് വീണിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലാണ് താരത്തിനു ക്യാപ്റ്റനായി അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റ് സപ്തംബര്‍ ഒമ്പതു മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് 17 മുതല്‍ മൈസൂരിലും നടക്കും.

രണ്ടു നായകര്‍

രണ്ടു നായകര്‍

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേയുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. രണ്ടു മല്‍സരങ്ങളിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ടീമിനെ നയിക്കുകയെന്നതാണ് ശ്രദ്ധേയം.
ആദ്യ ടെസ്റ്റിനുള്ള ടീമിന്റെ ക്യാപ്റ്റനായാണ് ഗില്ലിനെ നിയോഗിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ടീമിനെ നയിക്കുക.

ദുലീപ് ട്രോഫി പരിഗണിച്ച്...

ദുലീപ് ട്രോഫി പരിഗണിച്ച്...

ടെസ്റ്റ് പരമ്പരയില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.
ദുലീപ് ട്രോഫി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ റെഡും ഇന്ത്യ ഗ്രീനും തമ്മിലുള്ള ഫൈനലില്‍ കളിക്കാന്‍ ഇന്ത്യന്‍ എ ടീമിലെ ചില താരങ്ങള്‍ക്കു വിടേണ്ടിവരും. അതുകൊണ്ടാണ് രണ്ടു നായകരെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

വിജയ് ശങ്കര്‍ തിരിച്ചെത്തി

വിജയ് ശങ്കര്‍ തിരിച്ചെത്തി

പരിക്കു കാരണം ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പിനിടെയും താരത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ വിജയ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെയാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്.

ഇന്ത്യ എ ടീം

ഇന്ത്യ എ ടീം

ആദ്യ ടെസ്റ്റ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്ക്വാദ്, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭൂയ്, അങ്കിത് ബാവ്‌നെ, കെഎസ് ഭരത്, കെ ഗൗതം, ഷഹബാസ് നദീം, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, വിജയ് ശങ്കര്‍.

രണ്ടാം ടെസ്റ്റ്: വൃധിമാന്‍ സാഹ (ക്യാപ്റ്റന്‍), പ്രിയങ്ക് പഞ്ചാല്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, അന്‍മോല്‍പ്രീത് സിങ്, കരുണ്‍ നായര്‍, കെ ഗൗതം, കുല്‍ദീപ് യാദവ്, ഷഹബാസ് നദീം, വിജയ് ശങ്കര്‍, ശിവം ദുബെ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.

Story first published: Monday, September 2, 2019, 12:01 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+