Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ അക്ഷര്‍! ഞെട്ടിച്ച് ഗവാസ്‌കര്‍, ഭാവി നായകരെ തിരഞ്ഞെടുത്ത് ഇതിഹാസം

ടീം ഇന്ത്യയെ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചുകൊണ്ടിരിക്കുന്നത് രോഹിത് ശര്‍മയാണ്. എന്നാല്‍ ഈ വര്‍ഷം തന്നെ ചില ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിനു നായകസ്ഥാനത്തു നിന്നും മാറിക്കൊടുക്കേണ്ടതായി വരുമെന്നാണ് സൂചനകള്‍. ടി20യില്‍ വൈകാതെ തന്നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം ഹിറ്റ്മാന്‍ ടി20യില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. ഇവയിലെല്ലാം ടീമിനെ നയിച്ചത് ഹാര്‍ദിക്കായിരുന്നു. ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത്തിനെ മാറ്റിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും ശക്തമാണ്.

SHUBMAN GILL

ഏകദിന ടീമിന്റെയും കടിഞ്ഞാണ്‍ ഹാര്‍ദിക്കിനു തന്നെയായിരിക്കും ലഭിക്കുക. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആരാവും അടുത്ത ക്യാപ്റ്റനെന്ന കാര്യത്തില്‍ഒരു സൂചനകളും വന്നിട്ടില്ല. എങ്കിലും യുവ താരം ശുഭ്മന്‍ ഗില്ലിനായിരിക്കും ഈ റോള്‍ ലഭിച്ചേക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ടി20, ഏകദിന ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക് വരുമെന്നു ഉറപ്പായിരിക്കെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ ആരാവണമെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് ടുഡേയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുഭ്മന്‍ ഗില്ലിനെയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയുമാണ് ഭാവി ക്യാപ്റ്റന്‍മാരായി ഗവാസ്‌കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഗില്ലിന്റെ പേര് എല്ലാവരും തന്നെ നായകസ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കുന്നതാണെങ്കിലും ഇതാദ്യമായാണ് അക്ഷറിനെ ഒരാള്‍ ക്യാപ്റ്റന്റെ റോളിലേക്കു നിര്‍ദേശിക്കുന്നത്.

എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഒരു ഓപ്ഷന്‍ ശുഭ്മന്‍ ഗില്ലാണ്. മറ്റൊരു ഓപ്ഷനാവട്ടെ അക്ഷര്‍ പട്ടേലുമാണ്. അക്ഷര്‍ വളരെ വേഗത്തില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ്. ഓരോ മല്‍സരത്തിലും അവന്‍ കൂടുതല്‍ മികച്ച താരമായി മാറുകയാണ്. അക്ഷറിനു വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്വം നല്‍കൂയെന്നാണ് എന്റെ അഭിപ്രായം.

AXAR PATEL

എന്റെ കാഴ്ചപ്പാടില്‍ ഈ രണ്ടു പേരുമാണ് ഭാവിയില്‍ നായകസ്ഥാനത്തേക്കു ഏറ്റവും അനുയോജ്യരായ രണ്ടു പേര്‍. ഇവരെ കൂടാതെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ ഇഷാന്‍ കിഷന്‍ നായകസ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരമാണ്. ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഇതേക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുനില്‍ ഗവാസ്‌കര്‍ വിശദമാക്കി.

ഇഷാന്‍ ഇന്ത്യക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല. ക്യാപ്റ്റന്‍സിയെന്നത് ഇഷാനെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ല. 2016ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിന്റെയും ക്യാപ്റ്റനായിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ അടുത്ത പരമ്പര വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ്. ഓസ്‌ട്രേലിയക്കെതിരായ ഡബ്ല്യുടിസി ഫൈനലിലേറ്റ പരാജയത്തിനു ശേഷം വിശ്രമിക്കുന്ന ഇന്ത്യന്‍ സംഘം അടുത്ത മാസമാണ് വിന്‍ഡീസിലേക്കു തിരിക്കുക. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക. ടെസ്റ്റ്, ഏകദിനം എന്നിവയ്ക്കുള്ള ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏകദിന ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

ടെസ്റ്റ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്, നവദീപ് സൈനി.

Story first published: Saturday, June 24, 2023, 10:17 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+