For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌നയുടെ കാമുകിമാരെ അറിയാമോ? മൂന്ന് പേരുമായി കട്ട പ്രണയം! മുന്‍ മന്ത്രിയുടെ മകളും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ ആരാധക പിന്തുണ ലഭിച്ച താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന. ഇടം കൈയന്‍ ബാറ്റ്‌സ്മാനും പാര്‍ട്ട് ടൈം സ്പിന്നറുമായിരുന്ന റെയ്‌ന തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും കൈയടി നേടി. തന്റെ നേട്ടങ്ങളെക്കാളുപരി സഹ താരങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും അവര്‍ക്കായി കൈയടിക്കുകയും ചെയ്ത റെയ്‌ന തന്റെ വ്യക്തിത്വംകൊണ്ടും ആരാധകരുടെ പ്രിയങ്കരനായി മാറി. സൗന്ദര്യത്തിന്റെ കാര്യത്തിലും റെയ്‌ന മുന്നിലാണ്.

അതുകൊണ്ടുതന്നെ നിരവധി സ്ത്രീ ആരാധകരും റെയ്‌നക്കുണ്ടായിരുന്നു. ബാല്യകാല സുഹൃത്തായ പ്രിയങ്ക ചൗധരിയെയാണ് റെയ്‌ന വിവാഹം ചെയ്തതെങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ചിലരോടൊപ്പം റെയ്‌നയുടെ പേരെത്തിയിരുന്നു. 2015 ഏപ്രില്‍ 3നാണ് റെയ്‌നയും പ്രിയങ്കയും തമ്മിലുള്ള വിവാഹം. ഇതിന് മുമ്പ് റെയ്‌ന പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളെത്തിയ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെയാള്‍ സൂപ്പര്‍ താരം കമല്‍ ഹാസന്റെ മകളും സൂപ്പര്‍ നായികമാരിലൊരാളുമായ ശ്രുതി ഹാസനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലൂടെയെല്ലാം ആരാധകരുടെ പ്രിയങ്കരിയായ ശ്രുതിയും റെയ്‌നയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളിലെത്തിയിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല വേദികളിലും ഇവര്‍ ഒന്നിച്ചെത്തിയിട്ടുമുണ്ട്. എന്നാല്‍ പിന്നീട് സൗഹൃദം പ്രണയത്തിലേക്കെത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ കാണാന്‍ ശ്രുതിയെത്തിയത് റെയ്‌നയുമായുള്ള പ്രണയത്തിനെത്തുടര്‍ന്നാണെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയിരുന്നത്. റെയ്‌നയുടെ ഭാഗ്യമെന്ന നിലയിലാണ് ശ്രുതിയെ കണ്ടിരുന്നത്. ശ്രുതി മത്സരം കാണാനെത്തുമ്പോഴെല്ലാം റെയ്‌നക്ക് തിളങ്ങാന്‍ സാധിച്ചിരുന്നു. ഇവരുടെ പ്രണയം ദേശീയ മാധ്യമങ്ങളിലേക്കടക്കം എത്തിയതിന് പിന്നാലെ വിശദീകരണവുമായി റെയ്‌ന രംഗത്തെത്തിയിരുന്നു.

suresh raina

പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആരുമായും പ്രണയത്തിലല്ലെന്നുമാണ് റെയ്‌ന സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. പിന്നീട് ഈ പ്രണയ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അധികം ഗോസിപ്പ് കോളങ്ങളിലെത്തിയില്ല. റെയ്‌നയുടെ പേരിനൊപ്പമെത്തിയ മറ്റൊരു പേര് പൂര്‍ണ പട്ടേലിന്റേതാണ്. മുന്‍ ക്യാബിനറ്റ് മന്ത്രിയായ പ്രഫുല്‍ പട്ടേലിന്റെ മകളാണ് പൂര്‍ണ്ണ പട്ടേല്‍. റെയ്‌നയും പൂര്‍ണ്ണയും ഒരുമിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളത്തിലെത്തിയത്. എംഎസ് ധോണിയുടെ ഭാര്യയായ സാക്ഷിയുടെ സുഹൃത്താണ് പൂര്‍ണ്ണ. ഇതുവഴിയാണ് റെയ്‌നയും പൂര്‍ണ്ണയും തമ്മില്‍ കണ്ടുമുട്ടുന്നതും സൗഹൃദത്തിലായതും പിന്നീട് പ്രണയിച്ചതുമെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. എന്നാല്‍ ഈ പ്രണയ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. പതിയെ ഈ ഗോസിപ്പും അവസാനിച്ചു.

റെയ്‌നയുടെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയ മറ്റൊരാള്‍ അനുഷ്‌ക ശര്‍മയാണ്. വിരാട് കോലിയുടെ ഭാര്യയും ബോളിവുഡിലെ സൂപ്പര്‍ നായികമാരിലൊരാളുമായ അനുഷ്‌കയുമായി റെയ്‌നക്ക് സൗഹൃദമുണ്ടായിരുന്നു. ദീര്‍ഘ നാളുകളായുള്ള ഈ സൗഹൃദം പ്രണയത്തിലേക്കെത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് അനുഷ്‌ക സിനിമയുടെ തിരക്കിലായപ്പോള്‍ ബന്ധം വിട്ടുവെന്നുമാണ് ഗോസിപ്പ് കോളത്തിലെത്തിയ റിപ്പോര്‍ട്ട്.

ഇതിന് ശേഷമാണ് അനുഷ്‌കയുമായി കോലി പ്രണയത്തിലാവുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. 2015ല്‍ റെയ്‌ന പ്രിയങ്കയേയും വിവാഹം കഴിച്ചു. ഇതോടെ ക്രിക്കറ്റിനോടുള്ള ശ്രദ്ധ കുറഞ്ഞ റെയ്‌ന പതിയെ തഴയപ്പെട്ടു. ഐപിഎല്ലില്‍ കളി തുടര്‍ന്നെങ്കിലും പ്രതീക്ഷിച്ച ഉയരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

Story first published: Wednesday, June 21, 2023, 22:31 [IST]
Other articles published on Jun 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+