For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രേയസിനെ 'ചതിച്ചു'! ഫിറ്റല്ലെന്നത് സത്യം, വെളിപ്പെടുത്തല്‍, ബിസിസിഐ എന്തിന് പുറത്താക്കി?

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യരെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് പുതിയ ട്വിസ്റ്റ്. ദേശീയ ടീമിനു വേണ്ടി കളിക്കാതിരുന്നപ്പോള്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ഇറങ്ങാന്‍ തയ്യാറായില്ലെന്ന കാരണത്താലാണ് ശ്രേയസിനെ ബിസിസിഐ ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. പൂര്‍ണ ഫിറ്റല്ലെന്നും ഈ കാരണത്താലാണ് രഞ്ജി കളിക്കാത്തതെന്നുമായിരുന്നു ശ്രേയസ് പറഞ്ഞത്. പക്ഷെ ഇതു ശരിയല്ലെന്നായിരുന്നു ബിസിസിഐയെ എന്‍സിഎ (ദേശീയ ക്രിക്കറ്റ് അക്കാദമി) അറിയിച്ചത്.

ഇതോടെയാണ് ശ്രേയസ് പ്രതിക്കൂട്ടിലായത്. താരം കള്ളം പറഞ്ഞതാണെന്നും മനപ്പൂര്‍വ്വം രഞ്ജി കളിക്കാതിരുന്നതാണന്നും ഇതോടെ വ്യാഖ്യാനിക്കപ്പെട്ടു. ഇതിനു പിന്നാലെയായിരുന്നു ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും അദ്ദേഹം നീക്കം ചെയ്യപ്പെട്ടത്. എന്നാല്‍ ശ്രേയസ് പറഞ്ഞത് തന്നെയാണ് സത്യമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. താരത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

SHREYAS IYER

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ശ്രേയസ് ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം കെകെആറിന്റെ അക്കാദമിയിലെത്തുകയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വര്‍ക്ക് തുടങ്ങുകയും ചെയ്തിരുന്നുവെന്നുമാണ് വ്യക്തമാവുന്നത്. കെകെആര്‍ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും ഇക്കാര്യം നേരത്തേ പറഞ്ഞിരുന്നു.

ശ്രേയസിന്റെ പരിക്കിനെക്കുറിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷനും അറിയാമായിരുന്നുവെന്നും താരത്തിന്റെ പുരോഗതി വിലയിരുത്താന്‍ അവരുടെ മുഖ്യ കോച്ചായ ഓംകാര്‍ സാല്‍വി ഇടയ്ക്കിടെ കെകെആര്‍ ക്യാംപ് സന്ദര്‍ശിച്ചിരുന്നതായും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ഒരു സെഷനില്‍ 60 ബോളുകള്‍ കളിച്ചതിനു ശേഷം ശ്രേയസിനു പുറംഭാഗത്തെ ഞരമ്പിനു വലിവ് അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിനു ഇതു മറികടക്കാന്‍ നന്നായി അധ്വാനിക്കേണ്ടതായി വന്നിരുന്നു. ഇപ്പോള്‍ ഒരു സെഷനില്‍ 200 ബോളുകള്‍ വരെ ശ്രേയസ് നേരിടുന്നുണ്ട്. മൂന്നാഴ്ചയ്ക്കിടെ മസിലിന്റെ കാര്യത്തില്‍ മൂന്നു കിലോ വര്‍ധിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷനും മുംബൈ കോച്ച് ഓംകാര്‍ സാല്‍വിക്കുമെല്ലാം ഇക്കാര്യം അറിയുകയും അവര്‍ പുരോഗതി നിരന്തരം വിലയിരുത്തുകയും ചെയ്തിരുന്നു.

ശ്രേയസിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ സാല്‍വി പല തവണ കെകെആര്‍ അക്കാദമി സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രഞ്ജി ട്രോഫി സെമിയില്‍ തമിഴ്‌നാടിനെതിരേ മുംബൈയ്ക്കായി കളിക്കാന്‍ ശ്രേയസ് സ്വയം തയ്യാറായി മുന്നോട്ടു വന്നതാണെന്നും കെകെആറുമായി ബന്ധപ്പെട്ട ഒരു വ്യക്തി വെളിപ്പെടുത്തി.

SHREYAS IYER

ഇന്ത്യക്കു വേണ്ടി കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ കളിക്കുന്നതിനു വേണ്ടി ഐപിഎല്‍ (2023) വേണ്ടെന്നു വച്ചയാണ് ശ്രേയസ് അയ്യര്‍. പുറംഭാഗത്തെ ശസ്ത്രക്രിയക്കു ശേഷവും ലോകകപ്പില്‍ വേദനയില്ലാതെ കളിക്കുന്നതിനായി മൂന്ന് ഇഞ്ചക്ഷനുകള്‍ അദ്ദേഹമെടുക്കുകയും ചെയ്തിരുന്നു.

എന്നിട്ടും ലോകകപ്പില്‍ സെമി ഫൈനലിനും ഫൈനലിനുമിടെ ശ്രേയസിനു വീണ്ടും വേദനയനുഭവപ്പെട്ടിരുന്നു. അതു സഹിച്ചാണ് ടൂര്‍ണമെന്റിലുടനീളം കളിച്ചത്. ലോകകപ്പിനു ശേഷം ബ്രേക്ക് ലഭിക്കാതിരുന്ന ഏക താരവും ശ്രേയസാണ്. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നു. അതിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടത്തിനുc പോയി.

സൗത്താഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ജനുവരിയില്‍ രഞ്ജി ട്രോഫി കളിക്കാന്‍ ശ്രേയസിനോടു ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടുമായുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു മുമ്പായിരുന്നു ഇത്. അദ്ദേഹം അതും ചെയ്തു. തനിക്കു ഇഷ്ടമുള്ള കോച്ചിനു കീഴില്‍ പരിശീലിക്കാനുള്ള സ്വാതന്ത്ര്യം ഒരു താരത്തിനില്ലേയെന്നും കെകെആറിന്റെ ഭാഗമായ വ്യക്തി തുറന്നടിക്കുന്നു.

Story first published: Saturday, March 2, 2024, 15:24 [IST]
Other articles published on Mar 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+