അവന്‍ പഴയ കോലി തന്നെ... എല്ലാത്തിലും സാമ്യം, യുവ താരത്തെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരിയതിനു പിന്നാലെ മധ്യനിര താരം ശ്രേയസ് അയ്യരെ പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോലി. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ശ്രേയസ് ഫിഫ്റ്റിയുമായി കസറിയിരുന്നു. ഇതോടെയാണ് താരത്തെ കോലി പ്രശംസിച്ചത്.
ഇന്ത്യ മഴ നിയമപ്രകാരം ആറു വിക്കറ്റിന്റെ ഉജ്ജ്വല ജയം കൊയ്ത മല്‍സരത്തില്‍ ശ്രേയസ് 65 റണ്‍സാണ് നേടിയത്. 41 പന്തില്‍ അഞ്ചു സിക്‌സറുകളും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രണ്ടാം ഏകദിനത്തില്‍ ശ്രേയസ് 71 റണ്‍സും അടിച്ചെടുത്തിരുന്നു.

പഴയ കോലി തന്നെ
കരിയറിന്റെ ആദ്യകാലത്ത് താന്‍ കളിച്ചതു പോലെയാണ് ശ്രേയസ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്ന് കോലി അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദഘട്ടങ്ങളില്‍താന്‍ ബാറ്റ് ചെയ്തിരുന്നതു പോലെയാണ് ശ്രേയസ് കളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പെര്‍ഫോം ചെയ്യണമെന്നും അതിന്റെ പ്രാധാന്യമെന്തെന്നും അവനു നന്നായറിയാം. ഇതു ശ്രേയസിന്റെ ആത്മവിശ്വാസം കൂടുതല്‍ വര്‍ധിപ്പിക്കും. ക്രിക്കറ്റിലേക്കു വന്ന കാലത്തു താനും ഇതു പോലെ തന്നെയായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ശ്രേയസ് ധൈര്യശാലി
സമ്മര്‍ദ്ദഘട്ടത്തിലും ശ്രേയസ് കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഒരു താരമെന്ന നിലയില്‍ നിങ്ങള്‍ ആരെന്നും നിങ്ങളുടെ ശൈലി എന്തെന്നും ഇത്തരം ഇന്നിങ്‌സുകളിലൂടെയാണ് ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ കഴിയുക.
കരിയറിന്റെ തുടക്കകാലത്ത് ഇതു പോലെയാണ് താന്‍ കളിച്ചിരുന്നത്. അന്ന് അവസരം ലഭിച്ചപ്പോഴെല്ലാം ടീമിനെ ജയിപ്പിക്കാനാണ് താന്‍ ശ്രമിച്ചിരുന്നത്. സാഹചര്യം മനസ്സിലാക്കി കളിക്കുന്നതിനൊപ്പം ആവശ്യമുള്ളപ്പോള്‍ റിസ്‌ക്കെടുക്കാനും തനിക്കു മടി ഇല്ലായിരുന്നുവെന്നും കോലി വ്യക്തമാക്കി

തികഞ്ഞ ആത്മവിശ്വാസം
വിന്‍ഡീസിനെതിരായ രണ്ട് ഏകദിനങ്ങളിലും ശ്രേയസ് തനിക്കൊപ്പം കൂടുതല്‍ സമയവും ക്രീസിലുണ്ടായിരുന്നുവെന്നു കോലി പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ കളിച്ചത്. കളിയുടെ ഒരു ഘട്ടത്തിലു ശ്രേയസ് ഭയപ്പെട്ടതായി തോന്നിയില്ല. സ്വന്തം കളി എങ്ങനെയായിരിക്കണമെന്ന് ശ്രേയസിനു നല്ല ബോധ്യവുമുണ്ടായിരുന്നു. ഭാവിയിലും ഇതുപോലെ മികച്ചഇന്നിങ്‌സുകള്‍ താരത്തില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദ്ദം ഇല്ലാതാക്കി
മൂന്നാം ഏകദിനത്തില്‍ റണ്‍ചേസില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഇത് ഇല്ലാതാക്കിയത് ശ്രേയസിന്റെ പ്രകടനമായിരുന്നു. ശ്രേയസിന്റെ ബാറ്റിങ് തന്റെയും സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനൊപ്പം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും സഹായിച്ചു. ഇതാണ് കളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ തന്നെ സഹായിച്ചതെന്നും കോലി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications