ശ്രേയസ് തന്നെ നയിക്കും, വൈസ് ക്യാപ്റ്റന്‍ തിലക്!! വൈഭവിന് കോള്‍; മൂന്നു ടീമിലും സഞ്ജു
മുംബൈ: ഇന്ത്യന്‍ ടി20 ടീമിനെ ഇനി സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ നയിക്കും. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുമുള്ള ഇന്ത്യയുടെ മൂന്നു ടീമുകളെ ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ശ്രീലങ്ക എയുമായുള്ള രണ്ട് ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള റെഡ് ബോള്‍ ടീമിനെയും തിരഞ്ഞെടുത്തു. ധ്രുവ് ജുറേലാണ് ഈ ടീമിന്റെ ക്യാപ്റ്റന്‍.
കരിയറിലെ മോശം ഫോമിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന മുന്‍ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു സീനിയര്‍ ടീമില്‍ നിന്നും പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ലോക ക്രിക്കറ്റിലെ തന്നെ അദ്ഭുതമായി മാറിയ 15 കാരനായ വൈഭവ് സൂര്യവംശി ആദ്യമായി സീനിയര്‍ ടീമിന്റെ ഭാഗമായി മാറിയെന്നും ശ്രദ്ധേയമാണ്.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ മാത്രമല്ല, ഏഷ്യന്‍ ഗെിംസ് ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുക ശ്രേയസാണ്. പുതിയ വൈസ് ക്യാപ്റ്റനായി നറുക്കുവീണത് യുവതാരം തിലക് വര്‍മയ്ക്കാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മൂന്നു ടീമുകളിലുമുണ്ടെന്നത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും സന്തോഷിക്കാന്‍ വക നല്‍കുന്നു.
എന്തുകൊണ്ട് ശ്രേയസ്?
ഐപിഎല്ലില്‍ ക്യാപ്റ്റനായി വിവിധ ടീമുകള്‍ക്കൊപ്പമുള്ള മികച്ച പ്രകടനത്തോടൊപ്പം തകര്‍പ്പന്‍ ഫോമുമാണ് ശ്രേയസ് അയ്യരെ നായകസ്ഥാനത്ത് എത്തിച്ചതെന്നി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.
'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യത്യസ്ത ഫ്രാഞ്ചൈസികളെ നയിച്ചുകൊണ്ട് ശ്രേയസ് അയ്യര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. ഒരു ടീമിനെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനവും മികച്ചതായിരുന്നു.
കഴിഞ്ഞ ലോകകപ്പ് സ്‌ക്വാഡിലെത്തുന്നതിന് തൊട്ടിരികെയുമെത്തി എന്റെ അഭിപ്രായത്തില്‍ ഒരു സ്റ്റാന്‍ഡൗട്ട് മല്‍സരാര്‍ഥിയായിരുന്നു ശ്രേയസ്'- അഗാര്‍ക്കര്‍ പറഞ്ഞു.

'സൂര്യയെ സംബന്ധിച്ചിടത്തോളം, ഇത് ഒരു കഠിനമായ ഒന്നാണ്. ഭാഗികമായി അദ്ദേഹത്തിന്റെ സ്വന്തം ഫോമും അടുത്ത രണ്ട് വര്‍ഷത്തെ സൈക്കിളും നോക്കുമ്പോള്‍, ഇതാണ് ഏറ്റവും നല്ല വഴിയെന്ന് ഞങ്ങള്‍ക്കു തോന്നി.
ശ്രേയസ് വളരെധികം അര്‍ഹനാണ്. ഞാന്‍ മിക്ക ആളുകളോടും സംസാരിച്ചു, പ്രത്യേകിച്ച് ഒരു ലോകകപ്പ് നേടിയ ഒരു ക്യാപ്റ്റനെയാണ് മാറ്റിയത്. സൂര്യയുമായും ഞാന്‍ സംസാരിച്ചിരുന്നു'- അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ് വൈഭവ് സൂര്യവംശി.
അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.
ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
