For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2, 22; ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് വേണോ? വീണ്ടും ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണു! വീഡിയോ

ഇന്ത്യന്‍ ടീം അടുത്ത മാസം ടെസ്റ്റ് പരമ്പര കളിക്കാനിരിക്കവെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ നിലവിലെ ഫോം ഒട്ടും തന്നെ ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം തുടരെ രണ്ടാമിന്നിങ്‌സിലും ഫ്‌ളോപ്പായിരിക്കുകയാണ്. തമിഴ്‌നാട് ഇലവനുമായുള്ള മല്‍സരത്തില്‍ മുംബൈയ്ക്കായി കളിക്കുന്ന ശ്രേയസ് രണ്ടാമിന്നിങ്‌സിലും ക്ലിക്കായില്ല.

79 ബോളുകള്‍ നേരിട്ട ശ്രേയസ് 22 റണ്‍സ് മാത്രമെടുത്ത് നിരാശനായി ക്രീസ് വിടുകയായിരുന്നു. നേരത്തേ ആദ്യ ഇന്നിങ്‌സിലും താരം തികഞ്ഞ പരാജയമായി മാറി. മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്താണ് ശ്രേയസ് പുറത്തായത്. ഈ പ്രകടനം ഇന്ത്യന്‍ ടീമിലെത്താനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിച്ചേക്കും.

SHREYAS IYER BATTING

ഷോര്‍ട്ട് പിച്ച് ബോള്‍ വീക്ക്‌നെസ്

ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കെതിരായ ശ്രേയസ് അയ്യരുടെ വീക്ക്‌നെസ് വളരെ പരസ്യമായ രഹസ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അദ്ദേഹത്തിന്റെ ഈ ദൗര്‍ബല്യത്തെക്കുറിച്ച് പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ ശ്രേയസ് ഇപ്പോഴും യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് രണ്ടാമിന്നിങ്‌സിലെ പുറത്താവല്‍ കാണിച്ചു തരുന്നത്.

ശ്രേയസ് അയ്യരുടെ പുറത്താവല്‍ വീഡിയോ കാണാം

തമിഴ്‌നാടിന്റെ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അച്യുത് ഒരുക്കിയ ഷോര്‍ട്ട് ബോള്‍ കെണിയില്‍ ശ്രേയസ് വീഴുകയായിരുന്നു. തോളിന്റെ ഉയരത്തില്‍ വന്നെ ബോളിനെതിരേ അദ്ദേഹം പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ഇതു അമ്പെ പാളി. നേരെ ഫീല്‍ഡറുടെ കൈകളിലേക്കടിച്ച് ശ്രേയസ് മടങ്ങുകയും ചെയ്തു. ഇത്തരം ബോളുകള്‍ക്കെതിരേ മികച്ച ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലെന്നാണ് ശ്രേയസിന്റെ ഈ ഷോട്ട് തെളിയിക്കുന്നത്.

വലിയ വിമര്‍ശനം

ആഭ്യന്തര ക്രിക്കറ്റില്‍ ഒരു സാധാരണ ബൗളര്‍ക്കെതിരേ പോലും ഷോര്‍ട്ട് പിച്ച് ബോളുകള്‍ കളിക്കാന്‍ സാധിക്കുന്നില്ലെന്നിങ്കില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള അര്‍ഹത പോലും ശ്രേയസിനില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനം.

SHREYAS IYER

ശ്രേയസ് അയ്യര്‍ എന്തുകൊണ്ടാണ് തന്റെ വീക്ക്‌നെസ് മറികടക്കാനുള്ള ശ്രമം ഇപ്പോഴും നടത്താത്തത്? നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷോര്‍ട്ട് ബോള്‍ നേരിടുന്നതിലുള്ള ദൗര്‍ബല്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ശ്രേയസ് ക്ഷുഭിതനായിരുന്നു. വളരെ നിഗൂഢമായ മറുപടിയും അന്നു നല്‍കി. പക്ഷെ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷോര്‍ട്ട് ബോള്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിനു ഒരു മാറ്റവുമില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇനി ശ്രേയസ് അയ്യരെ കളിപ്പിക്കരുത്. ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കെതിരേ ഇത്രയും വലിയ ദുരന്തമായ ബാറ്റര്‍ വേറെ കാണില്ല. ബംഗ്ലാദേശുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിനു പകരം സര്‍ഫ്രാസ് ഖാനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മുംബൈയ്ക്കു വന്‍ വിജയലക്ഷ്യം

ബുച്ചി ബാബു ട്രോഫിയില്‍ മുംബൈയ്ക്കു 510 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് തമിഴ്‌നാട് ഇലവന്‍ നല്‍കിയിരിക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മുംബൈ അഞ്ചു വിക്കറ്റിനു 124 റണ്‍സെന് നിലയില്‍ പതറുകയാണ്. വലിയ പരാജയത്തിലേക്കാണ് അവര്‍ ഇപ്പോള്‍ നീങ്ങുന്നതെന്നു നിസംശയം പറയാം.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 379 റണ്‍സെന്ന മികച്ച ടോട്ടലാണ് തമിഴ്‌നാട് നേടിയത്. പക്ഷെ മുംബൈ വെറും 156 റണ്‍സിനു ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റെടുത്ത സായ് കിഷോറാണ് അവരെ തകര്‍ത്തത്. രണ്ടാമിന്നിങ്‌സില്‍ 286 റണ്‍സ് നേടിയാണ് 500ന് മുകളില്‍ വിജയലക്ഷ്യം മുംബൈയ്ക്കു തമിഴ്‌നാട് നല്‍കിയത്.

Story first published: Friday, August 30, 2024, 15:17 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+