
വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷനോടു നമുക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഈ ഓപ്ഷനു വേണ്ടി ഇഷാന്‍ കിഷന്‍ തീര്‍ച്ചയായും രംഗത്തുണ്ടാവും. ഇഷാന്‍, റുതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ എന്നിവരിലൊരാളായിരിക്കും ലോകകപ്പ് സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെടുക. നിലവില്‍ ഇഷാനു തന്നെയാണ് മുന്‍തൂക്കമെന്നു പറയാം. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലോടെ ഇതില്‍ മാറ്റവും വന്നേക്കാം. റുതുരാജ് ഈ ലിസ്റ്റില്‍ അവസാന സ്ഥാനത്താണ്. പൃഥ്വി ഷാ രണ്ടാംസ്ഥാനത്തേക്കു വരും. കാരണം വളരെ ആക്രമണകാരിയായ ബാറ്ററാണ് അവനെന്നും ആകാശ് ചോപ്ര വിലയിരുത്തി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ ലോകകപ്പ് ടീമില്‍ സ്ഥാനുറപ്പുള്ള ബാറ്റര്‍മാരാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. രോഹിത്, രാഹുല്‍, കോലി തുടങ്ങി മൂന്നു പേരെയും ഞാന്‍ ഓപ്പണിങ് ഓപ്ഷനിലേക്കാണ് പരിഗണിക്കുന്നത്. ആര്‍ക്കു വേണമെങ്കിലും മൂന്നാം നമ്പറിലേക്കു മാറുവാനും കഴിയും.

കോലിയാണ് ഈ സ്ഥാനത്തേക്കു ഉറപ്പായും പോവാന്‍ സാധ്യതയുള്ള താരമെങ്കിലും എന്തുകൊണ്ട് അദ്ദേഹത്തിനു ഓപ്പണറായി കളിച്ചു കൂടായെന്നും ചോപ്ര ചോദിക്കുന്നു.
കോലിക്കു ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. ഞാന്‍ ഇങ്ങനെയൊരു കാര്യം മുന്നോട്ടു വയ്ക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാര്‍ ഓപ്പണ്‍ ചെയ്യാന്‍ പോവുന്നു, ഇരുവരും സ്‌ഫോടനാത്മകമായി ബാറ്റ് ചെയ്യുന്നവരാണ്, ഇവര്‍ നന്നായി കളിച്ചാല്‍ മറ്റാരും ബാറ്റ് ചെയ്യില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ ഒരു മല്‍സരത്തില്‍ വിരാട് കോലി- രോഹിത് ശര്‍മ സഖ്യം ചേര്‍ന്ന് ഓപ്പണ്‍ ചെയ്തിരുന്നു. തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. യുഎഇയില്‍ നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ താനും രോഹിത്തും ചേര്‍ന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയും ഈ മല്‍സരത്തിനു ശേഷം കോലി നല്‍കിയിരുന്നു.

പക്ഷെ അതുണ്ടായില്ല. രോഹിതും കെഎല്‍ രാഹുലുമായിരുന്നു ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ കോലി-രോഹിത് ജോടി ഓപ്പണര്‍മാരായി കളിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്ത ക്യാപ്റ്റനാണ് താനെന്നു ബാറ്റിങ് ഓര്‍ഡറിലെ ചില മാറ്റങ്ങളിലൂടെ രോഹിത് ഇതിനകം കാണിച്ചു തന്നിട്ടുമുണ്ട്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ശ്രേയസ് അയ്യര്‍ ഉറപ്പായുമുണ്ടാവുമെന്നു ആകാശ് ചോപ്ര പ്രവചിച്ചു. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ എന്റെ അഭിപ്രായത്തില്‍ തീര്‍ച്ചയായും ടീമിന്റെ ഭാഗമായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സൂര്യകുമാര്‍ യാദവും ടീമില്‍ ഉണ്ടാവുമെന്നതില്‍ സംശയം വേണ്ട. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ടീമിലുണ്ടാവുമെന്നത് 100 ശതമാനവും ഉറപ്പാണെന്നു ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് സൂര്യയായിരുന്നു. 107 റണ്‍സാണ് പരമ്പരയില്‍ താരം നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ അവസാനത്തെ ടി20 പരമ്പരയിലാവട്ടെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ശ്രേയസിനായിരുന്നു. മൂന്നു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റി നേടിയ അദ്ദേഹം 204 റണ്‍സാണ് പരമ്പരയില്‍ അടിച്ചെടുത്തത്.

ഈ ബാറ്റിങ് സെലക്ഷനിലൂടെ ഇന്ത്യ അടിസ്ഥാനപരമായ എല്ലാ കവര്‍ ചെയ്തു കഴിഞ്ഞതായി ആകാശ് ചോപ്ര വിലയിരുത്തി. ലോകകപ്പില്‍ ഇന്ത്യയുടെ ഏഴു ബാറ്റര്‍മാര്‍ നേരത്തേ പരാമര്‍ശിച്ചിട്ടുള്ളവരായിരിക്കും. ഓപ്പണിങിേേലക്കു നാലും മധ്യനിരയിലേക്കു മൂന്നും ഓപ്ഷനുകളാണ് ടീമിനുള്ളത്. ഈ ഏഴു പേരും ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചവരാണ്. ഇനി ഇതില്‍ വലിയ മാറ്റത്തിനു സ്‌കോപ്പുണ്ടെന്നു ഞാന്‍ കരുതുന്നില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററും എക്‌സ് ഫാക്ടറുമാണ്. രാഹുലും വിക്കറ്റ് കീപ്പിങ് ഓപ്ഷനാണ്. ഇഷാന്‍ കിഷനുമുണ്ടെങ്കില്‍ ഓപ്ഷനുകള്‍ മൂന്നാവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications












