Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു കമ്മിന്‍സിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍!! തലപ്പത്ത് ശ്രേയസ്, റേറ്റിങ് ഇങ്ങനെ

ഐപിഎല്ലിന്റെ പുതിയ സീസണിനു ആരവമുയരാന്‍ ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ എഡിഷനിലെ ക്യാപ്റ്റന്‍മാരുടെ റേറ്റിങ് പുറത്തു വിട്ടിരിക്കുകയാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ. വലിയ ചില സര്‍പ്രൈസുകള്‍ ഈ ലിസ്റ്റിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. അടുത്ത സീസണിലക്കുള്ള മെഗാ താരലേലം കഴിഞ്ഞ മാസം നടന്നിരുന്നു. ഇതോടെ പുതിയ സീസണില്‍ ഓരോ ടീമുകളെക്കുറിച്ചുള്ള ചിത്രവും തെളിഞ്ഞിരിക്കുകയാണ്.

പത്തു ഫ്രാഞ്ചൈസികളില്‍ അഞ്ചെണ്ണം മാത്രമാണ് കഴിഞ്ഞ എഡിഷനിലെ അതേ ക്യാപ്റ്റനെ അടുത്ത സീസണിലേക്കും നിലനിര്‍ത്തിയിരിക്കുന്നത്. ശേഷിച്ച അഞ്ചു ടീമുകള്‍ക്കും പുതിയ നായകരെ അടുത്ത സീസണില്‍ നമുക്കു കാണാന്‍ സാധിക്കും. കഴിഞ്ഞ എഡിഷനിലെ ക്യാപ്റ്റന്‍മാരുടെ റേറ്റിങില്‍ ആരൊക്കെയാണ് മുന്നിട്ടു നിലക്കുന്നതെന്നു നോക്കാം.

SHREYAS IYER

ശ്രേയസ് മുന്നില്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍ക്കാണ് കഴിഞ്ഞ ഐപിഎല്ലിലെ നായകന്‍മാരില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിച്ചിരിക്കുന്നത്. 9.2 ആണ് അദ്ദേഹത്തിന്റെ റേറ്റിങ്. ശ്രേയസിനു കീഴില്‍ കഴിഞ്ഞ എഡിഷനില്‍ കിരീടം ചൂടാന്‍ കെകെആറിനായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലില്‍ വീഴ്ത്തിയാണ് കെകെആര്‍ രണ്ടാമത്തെ ട്രോഫിയില്‍ മുത്തമിട്ടത്.

പക്ഷെ അടുത്ത സീസണില്‍ കെകെആറിനൊപ്പം ശ്രേയസ് ഇല്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ അവര്‍ കൈവിടുകയായിരുന്നു. തുടര്‍ന്ന് ലേലത്തില്‍ താരം പഞ്ചാബ് കിങ്‌സിലെത്തുകയും ചെയ്തു. അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുന്നതും ശ്രേയസായിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

കമ്മിന്‍സിനെ കടത്തിവെട്ടി സഞ്ജു

ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ റേറ്റിങില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഓവര്‍ടേക്ക് ചെയ്തുവെന്നതാണ് കൗതുകകരമായ കാര്യം. കഴിഞ്ഞ എഡിഷനില്‍ കമ്മിന്‍സിനു കീഴില്‍ എസ്ആര്‍എച്ച് റണ്ണറപ്പായിരുന്നു. റോയല്‍സാവട്ടെ പ്ലേഓഫില്‍ (രണ്ടാം ക്വാളിഫയര്‍) തോറ്റ് പുറത്താവുകയുമായിരുന്നു.

8.9 റേറ്റിങുമായിട്ടാണ് സഞ്ജു ലിസ്റ്റില്‍ രണ്ടംസ്ഥാനത്തുള്ളത്. നേരിയ വ്യത്യാസത്തില്‍ കമ്മിന്‍സ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ റേറ്റിങ് 8.4 ആണ്.

SANJU SAMSON

നാലാമന്‍ റുതുരാജ്

കഴിഞ്ഞ ഐപിഎല്ലില്‍ പ്ലേഓഫിലെത്താന്‍ സാധിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് റേറ്റിങില്‍ നാലാംസ്ഥാനത്തുള്ളത്. 7.6 റേറ്റിങാണ് അദ്ദേഹത്തിനുള്ളത്. നേരിയ വ്യത്യാസത്തിലാണ് അഞ്ചു തവണ ചാംപ്യന്‍മാരായ സിഎസ്‌കെയ്ക്കു പ്ലേഓഫ് ടിക്കറ്റ് നഷ്ടമായത്. പോയിന്റ് പട്ടികയില്‍ അവര്‍ക്കു അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

റുതുരാജിനു പിന്നില്‍ അഞ്ചാമത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയാണ്. അദ്ദേഹത്തിന്റെ റേറ്റിങ് 7.3 ആണ്. സീസണിന്റെ ആദ്യ പകുതിയിയില്‍ ആര്‍സിബിയുടെ പ്രകനം ദയനീയമായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും അവര്‍ വീണിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ആര്‍സിബി തുടര്‍ വിജയങ്ങളുമായി പ്ലേഓഫിലേക്കു കുതിക്കുകയായിരുന്നു.

അവസാന അഞ്ചില്‍ ഇവര്‍

ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ റേറ്റിങില്‍ അവസാനത്തെ അഞ്ചു സ്ഥാനങ്ങളിലുള്ള ക്യാപ്റ്റന്‍മാരിലേക്കു വന്നാല്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, സാം കറെന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്‍ നായകനായ രാഹുലിന്റെ റേറ്റിങ് 6.8 ആണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ നായകന്‍ റിഷഭിന്റെ റേറ്റിങാവട്ടെ 6.5ഉം ആണ്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ ക്യാപ്റ്റനായി എത്തിയ ഗില്ലിനും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. 6.1 മാത്രമേ അദ്ദേഹത്തിനു റേറ്റിങുള്ളൂ. പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകനായിരുന്നു കറെന്‍. സ്ഥിരം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനെ നയിച്ചത് അദ്ദേഹമാണ്. 5.9 ആണ് കറെന്റെ റേറ്റിങ്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക്കിനാണ് ഏറ്റവും മോശം റേറ്റിങുള്ളത്. 5.6 റേറ്റിങ് മാത്രമേ അദ്ദേഹത്തിനുള്ളൂ. അഞ്ചു തവണ ജേതാക്കളായ മുംബൈ കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു.

Story first published: Monday, December 16, 2024, 9:24 [IST]
Other articles published on Dec 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+