ഇന്ത്യന്‍ ടീമിനു മുന്നിലുള്ള അടുത്ത ഏറ്റവും വലിയ ചാലഞ്ച് ഐസിസി ടി20 ലോകകപ്പാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ അഗ്നിപരീക്ഷയാണ് ഇന്ത്യക്കു മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ടി20 ലോകകപ്പ് സ്വന്തം മണ്ണില്‍ നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം.
ലോകചാംപ്യന്‍മാരായാലും ഇല്ലെങ്കിലും ടൂര്‍ണമെന്റിനു ശേഷം ചില മാറ്റങ്ങള്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത ചിലര്‍ക്കു കോളും പ്രതീക്ഷിക്കാം.. ടി20 ടീമിന്റെ ഭാഗമായി മാറാന്‍ സാധ്യതയുള്ള പുതിയ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ടി20യില്‍ ഇനി ഇവരുടെ ഊഴം
ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20ടീമില്‍ പ്രതീക്ഷിക്കാവുന്ന താരങ്ങള്‍ മധ്യനിരയിലെ സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യര്‍, അഗ്രസീവ് ബാറ്ററും ഓപ്പണറുമായ യശസ്ി ജയ്‌സ്വാള്‍, കൗാമാര ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശി, വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരാണ്.
നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. നായകസ്ഥാനം ഇല്ലായിരുന്നെങ്കില്‍ വളരെ നേരത്തേ തന്നെ അദ്ദേഹം ടീമിനു പുറത്തായേനെ. ക്യാപ്റ്റന്‍സിയുടെ പേരില്‍ മാത്രം ടി20 ടീമില്‍ ഇപ്പോഴും കടിച്ചുതൂങ്ങുകയാണ് സ്‌കൈ. 36ാം വയസ്സിലേക്കു കടക്കുന്ന സൂര്യയെ അടുത്ത ലോകകപ്പിനു ശേഷം ടീമില്‍ നിന്നും പുറത്താക്കിയേക്കും,
പകരം ഈ റോളില്‍ വന്നേക്കുക ശ്രേയസായിരിക്കും. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ത്കര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമില്‍ വീണ്ടുമൊരു അവസരം ശ്രേയസ് അര്‍ഹിക്കുകയും ചെയ്യുന്നു. നായകകസ്ഥാനവും അദ്ദേഹത്തിനു ലഭിച്ചാല്‍ അദ്ഭുതപ്പെടാനില്ല.
നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു നായകന്റെ റോളിലേക്കു പ്രൊമോഷന്‍ ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്. ടി20 ഫോര്‍മാറ്റില്‍ അത്ര മാത്രം പരിതാപകരമാണ് അദ്ദേഹത്തിന്റെ പ്രകടനം. ഈ വര്‍ഷം ടി20യില്‍ ഒരു ഫിഫ്റ്റി പോലും ഗില്ലിന്റെ പേരില്ലില്ല.
സൂര്യയെപ്പോലെ ലീഡര്‍ഷിപ്പിന്റെ ഭാഗമായതു കൊണ്ടു മാത്രം സ്ഥാനം നിലനിര്‍ത്തുന്നയാളാണ് അദ്ദേഹം. ടി20 ലോകകപ്പിലും ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. പകരം ഈ റോളിലേക്കു വരിക വൈഭവോ, ജയ്‌സ്വാളായോയായിരിക്കും.
2028ലെ അടുത്ത ടി20 ലോകകപ്പില്‍. ടീമിന്റെ ഓപ്പണിങ് റോളില്‍ ഇതിലൊരാളെ ഉറപ്പിക്കാം. അഭിഷേക് ശര്‍മയുടെ ഫോമില്‍ വലിയ ഇടിവുണ്ടായാല്‍ മാത്രമേ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കുകയുള്ളൂ.
വയസ്സ് 14 മാത്രമേ ആയിട്ടുള്ളൂവെങ്കിലും ബാറ്ററെന്ന നിലയില്‍ പ്രായത്തില്‍ കവിഞ്ഞ പ്രകടനമാണ് വൈഭവ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജൂനിയര്‍ ടീമുകള്‍ക്കായി വിവിധ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടക്കിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ ദേശീയ ടീമില്‍ നിന്നും പൂര്‍ണായി പുറത്തായി കഴിഞ്ഞ ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ വീണ്ടും അവകാശവാദമുന്നയിച്ചിരിക്കുകയാണ്. സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം.
10 കളിയില്‍ 197.32 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിുമടക്കം 517 റണ്‍സാണ് ഇഷാന്‍ വാരിക്കൂട്ടിയത്. അദ്ദേഹത്തിനു കീഴില്‍ ജാര്‍ഖണ്ഡ് ടീം ജേതാക്കളാവുകയും ചെയ്തു.
നിലവില്‍ ടീമിന്റെ ഭാഗമായ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ ലോകകപ്പിനു ശേഷം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോയെന്ന കാര്യം സംശയമാണ്. പകരം ഇഷാനോടൊപ്പം മറ്റൊലു യുവതാരമായ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലേക്കു വന്നേക്കും.