For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരുണിനെ ഇനി ടീമില്‍ കാണില്ല!! തെറിച്ചേക്കും, പകരം ആര്‍ക്ക് നറുക്കുവീഴും, ഇതാ 3 പേര്‍

എട്ടു വര്‍ങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായമണിയാന്‍ ഭാഗ്യം ലഭിച്ചിട്ടും ഇതു മുതലാക്കാനാവാതെ നിരാശപ്പെടുത്തിയിരിക്കുകയാണ് മറുനാടന്‍ മലയാളി താരം കൂടിയായ കരുണ്‍ നായര്‍. ഇനിയൊരിക്കലും ദേശീയ ടീമിനായി കളിക്കില്ലെന്നു എല്ലാവരും വിധിയെഴുതിയെങ്കിലും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ അദ്ദേഹം പിടിച്ചുവാങ്ങിയ അവസരമായിരുന്നു ഇത്.

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി ഒരുപാട് റണ്‍സ് വാരിക്കൂട്ടാന്‍ കരുണിനായിരുന്നു. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെടാനുള്ള കാരണവും ഇതു തന്നെയാണ്. എന്നാല്‍ നാലു ടെസ്റ്റുകളിലായി എട്ടിന്നിങ്‌സുകളിലായി 25.62 ശരാശരിയില്‍ 205 റണ്‍സ് മാത്രമേ കരുണിനു നേടാനായുള്ളൂ. ഒരു ഫിഫറ്റി മാത്രമാണ് ഇതിലുള്‍പ്പെടുന്നത്.

കളിച്ച പല ഇന്നിങ്‌സുകളിലും ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിട്ടും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് കരുണിന്റെ വീഴ്ച. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടിലാണ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നത്. ഈ പരമ്പരയില്‍ കൂടി കരുണിനെ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിനു പകരം ഈ റോളില്‍ ടീമിലെത്താനിടയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

SHREYAS IYER

ശ്രേയസ് അയ്യര്‍

നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഈ ലിസറ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ബാറ്റിങില്‍ കാര്യമായി ക്ലിക്കാവാതിരുന്നതോടെ പരന്വരയ്ക്കിടെ തന്നെ ശ്രേയസ് ടീമിനു പുറത്താവുകയായിരുന്നു. പിന്നിടൊരിക്കലും റെഡ് ബോള്‍ സ്‌ക്വാഡിലേക്കു അദ്ദേഹം തിരിച്ചുവിളിക്കുകയും ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി തിളങ്ങാന്‍ ശ്രേയസിനായിരുന്നു. 68.57 എന്ന ഗംഭീര ശരാശരിയില്‍ 480 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. അിനു ശേഷം ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ ശ്രേയസ് നിര്‍ണായക പങ്കുവഹിച്ചു. അതിനു ശേഷം ഐപിഎല്ലില്‍ പഞ്ചാബ് കിങിസിനായും ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കസറി.

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ അടുത്ത പരമ്പരയില്‍ കരുണ്‍ തെറിക്കുകയാണെങ്കില്‍ പകരം ടീമിലെത്താനിടയുള്ളവരില്‍ ഏറ്റവും മുന്നിലുള്ളയാള്‍ ശ്രേയസ് തന്നെയാണെന്നു പറയാം. ഇന്ത്യക്കായി ഇതിനകം 24 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചത്. 36.86 ശരാശരിയില്‍ 811 റണ്‍സു സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫറ്റികളും ഇതിലുള്‍പ്പെടും.

സര്‍ഫറാസ് ഖാന്‍

യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനാണ് കരുണ്‍ നായരുടെ പകരക്കാരനായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിക്കപ്പെടാനിടയുള്ള രണ്ടാമത്തെ താരം. കഴിഞ്ഞ വര്‍ഷ അരങ്ങേറിയ അദ്ദേഹം ഇന്ത്യക്കു വേണ്ടി വെറും 11 ഇന്നിങ്‌സുകൡ മാത്രമേ കളിച്ചിട്ടുള്ളൂ. 37.1 ശരാശരിയില്‍ 371 റണ്‍സും നേടി. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കമാണിത്.

ന്യൂസിലാന്‍ഡുമായി കഴിഞ്ഞ വര്‍ഷമവസാനം ബെംഗളൂരുവില്‍ നടന്ന ടെസ്റ്റിായിരുന്നു സര്‍ഫറാസ് കന്നി സെഞ്ച്വറി കണ്ടെത്തിയത്. പക്ഷെ തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ ചില അശ്രദ്ധമായ ഷോട്ടുകളിലൂടെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ വിമര്‍ശനങ്ങളും നേരിട്ടു. ഫിറ്റ്‌നസും സര്‍ഫറാസിനു ഒരു വില്ലനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിശയിപ്പിക്കുന്ന ഫിറ്റ്‌നസിലൂടെ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

TILAK VARMA

തിലക് വര്‍മ

ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മാണ് കരുണ്‍ നായകര്‍ക്കു പകരം അവസരം ലഭിച്ചേക്കാവുന്ന മൂന്നാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഹൈദരാബാദിനായി 34 ഇന്നിങ്‌സുകളില്‍ നിന്നും 52.06 ശരാശരിയില്‍ 1562 റണ്‍സ് തിലക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. നല്ല തുടക്കങ്ങള്‍ ലഭിച്ചാല്‍ അതു വലിയ സ്‌കോറുകളാക്കി മാറ്റാന്‍ തിലക് എല്ലായ്‌പ്പോും ശ്രമിക്കാറുമുണ്ട്.

Story first published: Monday, August 4, 2025, 15:03 [IST]
Other articles published on Aug 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+