For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ടെസ്റ്റ് വിടുമോ? കോളടിക്കുക ഇവര്‍ക്ക്, ലിസ്റ്റില്‍ സഞ്ജുവടക്കം 2 മലയാളികള്‍!!

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അടുത്ത മാസം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന തീരുമാനത്തിലേക്കു അദ്ദേഹം നീങ്ങുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈയാഴ്ചയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ബാറ്റിങിലെ മറ്റൊരു നെടുംതൂണായ കോലിയും ഇതേ വഴി പിന്തുടരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ടെസ്റ്റ് മതിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു ബിസിസിഐയെ കോലി അറിയിച്ചരിക്കുന്നത്.

പക്ഷെ ഇതു പുനരാലോചിക്കൂയെന്നാണ് അദ്ദേഹത്തോടു ബിസിസിഐ അഭ്യര്‍ഥിച്ചിരിക്കുന്നത്. അതേസമയം, കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയാല്‍ അതിലൂടെ നേട്ടമുണ്ടാവുന്ന ചില താരങ്ങളുണ്ട്. അദ്ദേഹം ഒഴിച്ചിട്ട ഈ കസേരയിലേക്കു വിളിയെത്തുക ഇവരിലൊരാളായിരിക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

SHREYAS IYER

ശ്രേയസ് അയ്യര്‍

സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യരാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നേരത്തേ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ടീമിനു പുറത്താണ്. 2021ല്‍ ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന പരമ്പരയിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. കന്ന ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയോടെ അദ്ദേഹം വരവറിയിക്കുകയും ചെയ്തു. പക്ഷെ വെറും 14 ടെസ്റ്റുകളില്‍ മാത്രമേ ശ്രേയസ് ഇതു വരെ കളിച്ചിട്ടുള്ളൂ.

24 ഇന്നിങ്‌സുകളില്‍ നിന്നും 36.86 ശരാശരിയില്‍ 811 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ശ്രേയസിനെ അവസാനമായി ടെസ്റ്റ് ടീമില്‍ കണ്ടത്. ഈ പരമ്പരയിലെ മോശം പ്രകടനം കാരണം അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മിന്നുന്ന പ്രകടനം നടത്തിയ ശ്രേയസ് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലൂടെ അദ്ദേഹത്തിന്റെ മടങ്ങിവരവ് സംഭവിച്ചേക്കുകയും ചെയ്യും.

കരുണ്‍ നായര്‍

മറുനാടന്‍ മലയാളി താരവും വലംകൈയന്‍ ബാറ്ററുമായ കരുണ്‍ നായരാണ് അടുത്തയാള്‍. ഇന്ത്യക്കു വേണ്ടി നേരത്തേ ടെസ്റ്റില്‍ കളിക്കുകയും ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയ കസറുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. പക്ഷെ 2017നു ശേഷം കരുണിനെ ഇന്ത്യന്‍ ടീമില്‍ കണ്ടിട്ടില്ല.

മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനെക്കൂടാതെ ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിളടിച്ച ഏക താരം കൂടിയാണ് കരുണ്‍. 2016ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലാണ് അദ്ദേഹം പുറത്താവാതെ 303 റണ്‍സ് കുറിച്ചത്. പക്ഷെ അദ്ദേഹത്തിനു ടീമില്‍ പിന്നീട് അധികം അവസരങ്ങള്‍ ലഭിച്ചില്ല. ബംഗ്ലാദേശുമായുള്ള തൊട്ടടുത്ത ടെസ്റ്റ് പരമ്പരയില്‍ തന്നെ കരുണ്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

2018ല്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടെങ്കിലും പരമ്പരയില്‍ ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന കരുണ്‍ ഇപ്പോള്‍ ടീമിലേക്കു തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ അതു സംഭവിച്ചേക്കുകയും ചെയ്‌തേക്കും.

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും അദ്ദേഹത്തിനു മുന്നില്‍ ടീമിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. ടെസ്റ്റ് ടീമിലേക്കു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തന്നെയും പരിഗണിക്കുന്നതായി കുറച്ചു മുമ്പ് സഞ്ജു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

SANJU SAMSON

സഞ്ജുവിന്റെ കഴിവില്‍ വലിയ മതിപ്പുള്ള കോച്ച് കൂടിയാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ മലയാളി താരത്തെ വൈകാതെ തന്നെ ടെസ്റ്റ് ടീമിലേക്കു വിളിച്ചാലും അദ്ഭുതപ്പെടാനില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റെഡ് ബോള്‍ മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്തും സഞ്ജുവിനുണ്ട്. 65 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ 39.12 ശരാശരിയില്‍ 3834 റണ്‍സും സ്‌കോര്‍ ചെയ്തു. 11 സെഞ്ച്വറിയും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

സര്‍ഫറാസ് ഖാന്‍

യുവ താരം സര്‍ഫറാസ് ഖാനാണ് വിരാട് കോലിയുടെ വിരമിക്കല്‍ കാരണം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനിടയുള്ള നാലാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിളിക്കപ്പെടുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള പരമ്പയിലൂടെ ടെസ്റ്റില്‍ അരങ്ങേറിയിരുന്നു. അന്നു കോലിയുടെ അസാന്നിധ്യമാണ് സര്‍ഫറാസിന്റെ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്.

പക്ഷെ വെറും ആറു ടെസ്റ്റുകളില്‍ മാത്രമേ സര്‍ഫറാസ് ഇതിനകം കളിച്ചിട്ടുള്ളൂ. ടീമിനു അകത്തും പുറത്തുമായി തുടരുകയാണ് താരം. കോലി വിരമിച്ചാല്‍ അദ്ദേഹത്തിനു ടെസ്റ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കുകയും ചെയ്‌തേക്കും.

Story first published: Sunday, May 11, 2025, 7:10 [IST]
Other articles published on May 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+