അയ്യര്‍ ദി ഗ്രേറ്റ്... 55 പന്തില്‍ 147!! ടി20യില്‍ റെക്കോര്‍ഡിട്ട് ശ്രേയസ്, പന്തിനെ കടത്തിവെട്ടി

ഇന്‍ഡോര്‍: ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും താന്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് തെളിയിച്ചുകൊണ്ട് മുംബൈ താരം ശ്രേയസ് അയ്യരുടെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം. അധികം വൈകാതെ തന്നെ ദേശീയ ടീമിലും തന്നെ കാണാമെന്ന് ഉറപ്പു നല്‍കിയാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ശ്രേയസ് കത്തിക്കയറിയത്. സിക്കിമിനെതിരായ കളിയിലാണ് മുംബൈക്കു വേണ്ടി താരം റണ്‍മഴ പെയ്യിച്ചത്.
പല റെക്കോര്‍ഡുകളും ശ്രേയസിനു മുന്നില്‍ വഴിമാറുകയും ചെയ്തു. ശ്രേയസിന്റെ തീപ്പൊരി ബാറ്റിങിന്റെ മികവില്‍ ആദ്യ മല്‍സരം ജയത്തോടെ തുടങ്ങാന്‍ മുംബൈക്കു കഴിഞ്ഞു. 154 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അജിങ്ക്യ രഹാനെ നയിച്ച മുംബൈ ആഘോഷിച്ചത്.

ശ്രേയസ് 55 പന്തില്‍ 147
മുംബൈക്കു വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് സിക്കിം ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ അമ്മാനമാടുകയായിരുന്നു. വെറും 55 പന്തില്‍ 147 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ബൗണ്ടറികള്‍ (ഏഴ്) കുറവായിരുന്നെങ്കിലും സിക്‌സറിന്റെ കാര്യത്തില്‍ ശ്രേയസ് ഒരു പിശുക്കും കാണിച്ചില്ല. 15 കൂറ്റന്‍ സിക്‌സറുകളാണ് ശ്രേയസിന്റെ ബാറ്റില്‍ നിന്നും പറന്നത്.
ശ്രേയസിന്റെയും സൂര്യകുമാര്‍ യാദവിന്റെയും (63) ബാറ്റിങ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 258 റണ്‍സാണ് വാരിക്കൂട്ടിയത്. മറുപടിയില്‍ ഏഴു വിക്കറ്റിന് 104 റണ്‍സെടുക്കാനേ സിക്കിമിനായുള്ളൂ.
പന്തിന്റെ റെക്കോര്‍ഡ് പഴങ്കഥ
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും ഐപിഎല്ലില്‍ തന്റെ ടീമംഗവുമായ റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് ശ്രേയസിന്റെ ബാറ്റിങ് വിരുന്നിനു മുന്നില്‍ വഴി മാറിയത്. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ശ്രേയസ് തന്റെ പേരില്‍ കുറിച്ചത്. താരത്തിന്റെ കരിയറിലെ കന്നി ടി20 സെഞ്ച്വറിയും കൂടിയാണിത്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി പന്ത് നേടിയ 128 റണ്‍സെന്ന റെക്കോര്‍ഡാണ് ശ്രേയസ് തകര്‍ത്തത്.
ശ്രേയസ്- യാദവ് കൂട്ടുകെട്ട്
സിക്കിമിനെതിരേ മുംബൈയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 22 ആയപ്പോഴേക്കും പൃഥ്വി ഷാ (10), രഹാനെ (11) എന്നിവരെ മുംബൈക്കു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രേയസിനൊപ്പം സൂര്യകുമാര്‍ യാദവ് ചേര്‍ന്നതോടെ മുംബൈ തിരിച്ചുവരികയായിരുന്നു. 213 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഈ സഖ്യം വാരിക്കൂട്ടിയത്. ഇവരില്‍ ശ്രേയസായിരുന്നു അപകടകാരി. സിക്കിമിന്റെ ഒരു ബൗളറെയും 24കാരന്‍ താഴെ നിര്‍ത്തിയില്ല.
മിലിന്ദ് കുമാറൊഴികെ സിക്കിമിനായി പന്തെറിഞ്ഞ മറ്റ് ഏഴു ബൗളര്‍മാരും നന്നായി തല്ലു വാങ്ങി. താഷി പിന്റ്‌സോ ഒരോവറില്‍ 35 റണ്‍സും ലീ യോങ് ലെപ്ച ഒരോവറില്‍ 26 റണ്‍സുമാണ് വിട്ടുകൊടുത്തത്.

ഇന്ത്യയുട വിളി കാത്ത് ശ്രേയസ്
ഈ പ്രകടനത്തോടെ ദേശീയ ടീമിലേക്ക് തനിക്കു വിളി വരുമെന്ന ശുഭപ്രതീക്ഷയിലാണ് ശ്രേയസ്. ഇന്ത്യക്കു വേണ്ടി ആറ് വീതം ഏകദിനങ്ങളും ടി20 മല്‍സരങ്ങളും മാത്രമേ താരം കളിച്ചിട്ടുള്ളൂ. രണ്ടിലും കൂടി 300ന് അടുത്ത് റണ്‍സും ശ്രേയസ് നേടിയിട്ടുണ്ട്.
വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹിക്കായും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കു തന്നെ തിരികെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രേയസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications