Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ വിശ്വസിക്കാന്‍ കൊള്ളില്ല!! ഇന്ത്യയെ ശ്രേയസ് നയിക്കട്ടെ, ഹാര്‍ദിക്കിനും റോളുമായി വീരു

സൂര്യകുമാര്‍ യാദവിനു ശേഷം ടി20യില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ആരു വരുമെന്ന ചര്‍ച്ചകള്‍ മുറുകവെ ഇതേ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ വീരേന്ദര്‍ സെവാഗ്. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ മുതല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേര് വരെ ഈ സ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നുണ്ട്.

പക്ഷെ സഞ്ജു ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി വരുന്നതിനോടു തനിക്കു യോജിപ്പില്ലെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിന്റെ കാരണണവും വീരു വിശദീകരിക്കുന്നു. ശ്രേയസിനെയാണ് സൂര്യയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്റെ റോളിലേക്കു അദ്ദേഹം നിര്‍ദേശിക്കുന്നത്.

SANJU SAMSON

എന്തുകൊണ്ട് സഞ്ജു വേണ്ട?

സഞ്ജു സാംസണിനെ ഒരു താരമെന്ന നിലയില്‍ ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് വീരേന്ദര്‍ സെവാഗ് തുറന്നടിക്കുന്നത്. ഈ തരത്തില്‍ ടീമിനു ആശ്രയിക്കാന് കഴിയാത്ത ഒരാളെ എങ്ങനെ നായകസ്ഥാനം ഏല്‍പ്പിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

'ഇന്ത്യന്‍ ടീമിന്റെ നേതൃസ്ഥാനത്തേക്കു സഞ്ജു സാംസണ്‍ ഇപ്പോഴും ഏറെ അകലെയാണ്. അദ്ദേഹം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. കൂടാതെ നിര്‍ഭയനുമായിട്ടാണ് കാണപ്പെടുന്നത്. പക്ഷെ ബാറ്റിങിലെ സ്ഥിരതയുടെ കാര്യം ഇപ്പോഴും ചോദ്യമായി തന്നെ നില്‍ക്കുകയാണ്.

ദേശീയ ടീമില്‍ സ്ഥിരമായി പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്തയാളാണ് സഞ്ജു. അതിനാല്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തിന്റെ നായകസ്ഥാനത്തെ കുറിച്ച് ആലോചിക്കുന്നതു തന്നെ വളരെ നേരത്തേ ആയിപ്പോവും.

ഒരു ക്യാപ്റ്റന്‍ ടീമിനു ആശ്രയിക്കാന്‍ സാധിക്കുന്ന ആളായിരിക്കണം. കൂടാതെ ടീമിനു ആവശ്യമുള്ളപ്പോള്‍ ആങ്കര്‍ ചെയ്യാനും കഴിയണം'- സഞ്ജു ക്യാപ്റ്റനാവുന്നതിനെ എതിര്‍ത്തു കൊണ്ട് സെവാഗ് വിശദമാക്കി.

ശ്രേയസും ഹാര്‍ദിക്കും

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനാവന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഓപ്ഷന്‍ സ്റ്റാര്‍ ബാറ്ററും പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരാണെന്നാണ് വീരേന്ദര്‍ സെവാഗിന്റെ നിരീക്ഷണം. കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ വരേണ്ടയാളാണെന്നും അദ്ദേഹം പറയുന്നു.

SHREYAS IYER

' ഇപ്പോള്‍ നമുക്കു ലഭ്യമായിട്ടുള്ള ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ റോളിലേക്കു ഏറ്റവും അനുയോജ്യന്‍. അദ്ദേഹം ദേശീയ ടീമിലെ സ്ഥിരാംഗമാണ്. സാഹചര്യങ്ങളെ വളരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്.

ഇതിനകം തന്നെ വിവിധ ടീമുകളെ ഫൈനലുകളിലേക്കും കിരീടങ്ങളിലേക്കും നയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ശ്രേയസിനു സ്ഥിരതയുണ്ട്, ക്യാപ്റ്റന്‍സി റോള്‍ അര്‍ഹിക്കുകയും ചെയ്യുന്നു'- സെവാഗ് ചൂണ്ടിക്കാട്ടി.

ശ്രേയസിനെ കൂടാതെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ റോളിലേക്കു മറ്റൊരു ഓപ്ഷന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അദ്ദേഹത്തിനു നേതൃശേഷി ഗുണങ്ങളുണ്ട്. പക്ഷെ ഇപ്പോഴത്തെ ഫോമും സമ്മര്‍ദ്ദവുമെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കി നിര്‍ത്തുന്നതായിരിക്കും നല്ലതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 28, 2026, 17:55 [IST]
Other articles published on Apr 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+