ശ്രേയസിനും ദൂബെയ്ക്കും എതിരെ നടപടി എടുക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍
മുംബൈ: ഇന്ത്യന്‍ ടീമില്‍ കളിച്ചതൊക്കെ ശരി തന്നെ. പക്ഷെ അതും പറഞ്ഞ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ശരിയല്ല. രഞ്ജി ട്രോഫി മൂന്നാം റൗണ്ടില്‍ പത്തു വിക്കറ്റിന് മുംബൈ തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യര്‍, ശിവം ദൂബെ എന്നീ താരങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. പുതുതലമുറ കളിക്കാര്‍ക്ക് പ്രതിജ്ഞാബദ്ധത കുറഞ്ഞത് ടീമിന്റെ പരാജയകാരണമായി അസോസിയേഷന്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസം റെയില്‍വേസിനോടാണ് ശക്തരായ മുംബൈ ടീം അടിയറവ് പറഞ്ഞത്. ഈ മത്സരത്തില്‍ ശ്രേയസ് അയ്യറും ശിവം ദൂബെയും പങ്കെടുത്തിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം പരമ്പര കഴിഞ്ഞ് തിരിച്ചെത്തിയ ഇരുവരും വിശ്രമം ആവശ്യപ്പെട്ട് റെയില്‍വേസുമായുള്ള കളിയില്‍ നിന്ന് പിന്മാറി. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയിലും ശ്രേയസും ദൂബെയും ടീമിലുണ്ട്. ഇക്കാരണത്താല്‍ വിശ്രമം അനിവാര്യമെന്നാണ് താരങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഇന്ത്യ – വിന്‍ഡീസ് പരമ്പര കളിച്ച ശാര്‍ദ്ധുല്‍ താക്കൂര്‍ മുംബൈയ്ക്കായി മൂന്നാം റൗണ്ട് കളിക്കാനിറങ്ങിയെന്ന കാര്യം ഇവിടെ ശ്രദ്ധേയം.ശ്രേയസ് അയ്യറിനും ശിവം ദൂബെയ്ക്കും വിശ്രമം അനുവദിക്കണമെന്ന് ദേശീയ സെലക്ടര്‍മാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടില്ല. രഞ്ജി ട്രോഫി കളിക്കില്ലെന്നത് താരങ്ങള്‍ സ്വയമെടുത്ത തീരുമാനമാണെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
Most Read: അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

ബിസിസിഐ വിശ്രമം നിര്‍ദ്ദേശിച്ചെന്നാണ് താരങ്ങള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്. എന്നാല്‍ സെലക്ടര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു നിര്‍ദ്ദേശം ശ്രേയസിനോ ദൂബെയ്‌ക്കോ അവര്‍ നല്‍കിയിട്ടില്ല. അപ്പോള്‍ പിന്നെ താരങ്ങള്‍ സ്വയമെടുത്ത തീരുമാനമാകണം ഈ വിശ്രമമെന്ന് അസോസിയേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നതതല യോഗം സംഭവം ചര്‍ച്ചയ്‌ക്കെടുക്കും.

Most Read: 2019ല്‍ ടീം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസ് അതു തന്നെ... 21 തവണ 'ജീവന്‍' തിരികെ നല്‍കി
അടുത്തകാലത്തായി ദേശീയ ടീമില്‍ കയറിപ്പറ്റുന്ന യുവതാരങ്ങള്‍ക്ക് സംസ്ഥാന ടീമിനോടുള്ള പ്രതിബദ്ധത കുറഞ്ഞുവരികയാണെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു. എന്തായാലും ശ്രേയസിനെതിരെയും ദൂബെയ്ക്ക് എതിരെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എന്തു നടപടിയെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications