Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടി20യില്‍ ഹീറോ, ഇനി ഏകദിനവും പിടിക്കാന്‍ സൂര്യയെത്തുന്നു! അരങ്ങേറ്റത്തിന് വഴിയൊരുങ്ങി

ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യക്കു വേണ്ടി വലിയ ഇംപാക്ടുണ്ടാക്കിയ സൂര്യകുമാര്‍ യാദവ് ഇനി ഏകദിനത്തിലും ഇതാവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും രണ്ടാം ഏകദിനത്തിലൂടെ സൂര്യയുടെ അരങ്ങേറ്റമുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ആദ്യ ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കു സാരമായി പരിക്കേറ്റത്താണ് സൂര്യയുടെ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. ഫീല്‍ഡിങിനിടെ തോളിനു സാരമായി പരിക്കേറ്റ ശ്രേയസ് ശേഷിച്ച മല്‍സരങ്ങളിലുണ്ടാവില്ലെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ പകരക്കാരനായി സൂര്യക്കു തന്നെ നറുക്കുവീഴും.

ശ്രേയസിന്റെ പരിക്ക്

ശ്രേയസിന്റെ പരിക്ക്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ചൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനു വേണ്ടിയുള്ള ഇന്ത്യയുടെ ഏറെക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ബാറ്റ്‌സ്മാന്‍ കൂടിയാണ് ശ്രേയസ്. പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ കൈപിടിച്ചുയര്‍ത്താനുള്ള മിടുക്കാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. മുന്‍നിര പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ ടീമിന് ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനായി ശ്രേയസ് മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അഭാവം ഇംഗ്ലണ്ടിനെതിരേയുള്ള ശേഷിച്ച മല്‍സരങ്ങളില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. ഇന്ത്യക്കു മാത്രമല്ല ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനും ആഘാതമാണ് ശ്രേയസിന്റെ പരിക്ക്. നിലവില്‍ ഡിസിയുടെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

സൂര്യ തീര്‍ത്തും വ്യത്യസ്തന്‍

സൂര്യ തീര്‍ത്തും വ്യത്യസ്തന്‍

ശ്രേയസുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായ ബാറ്റിങ് ശൈലിക്കു അവകാശിയാണ് സൂര്യകുമാര്‍. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് എതിര്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. നേരത്തേ നടന്ന ടി20കളില്‍ നമ്മള്‍ ഇതു കണ്ടുകഴിഞ്ഞതാണ്. കളിച്ച രണ്ടിന്നിങ്‌സുകളിലും അതിവേഗം റണ്‍സ് വാരിക്കൂട്ടിയ സൂര്യ നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറുമടിച്ചിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കെതിരേയായിരുന്നു ഇത്.
എന്നാല്‍ ഏകദിനത്തിലേക്കു വരുമ്പോള്‍ സൂര്യ തന്റെ ശൈലിയില്‍ മാറ്റം വരുത്തുമോയെന്നാണ് അറിയാനുള്ളത്. രണ്ടാം ഏകദിനത്തില്‍ ശ്രേയസിനു പകരം നാലാം നമ്പറില്‍ അദ്ദേഹം കളിക്കാനാണ് സാധ്യത.

രോഹിത്തിനും പരിക്ക്

രോഹിത്തിനും പരിക്ക്

ശ്രേയസിനു മാത്രമല്ല ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കും ആദ്യ ഏകദിനത്തില്‍ ബാറ്റിങിനിടെ കൈമുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്നു അദ്ദേഹം ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. രോഹിത്തും ഇനിയുള്ള മല്‍സരങ്ങളില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ വിരാട് കോലി മാറ്റങ്ങള്‍ വരുത്തിയേക്കും. ശിഖര്‍ ധവാനോടൊപ്പം കെഎല്‍ രാഹുലായിരിക്കും ഓപ്പണ്‍ ചെയ്യുക.
രോഹിത് പുറത്തിരിക്കുകയാണെങ്കില്‍ റിഷഭ് പന്തിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. അങ്ങനെയെങ്കില്‍ രാഹുലിനു പകരം വിക്കറ്റ് കാക്കുന്നതും പന്തായിരിക്കും. സൂര്യ നാലാം നമ്പറിലും പന്ത് അഞ്ചാം നമ്പറിലും ബാറ്റിങിന് ഇറങ്ങുകയും ചെയ്യും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ/ കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Wednesday, March 24, 2021, 12:39 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+