Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍!! വമ്പന്‍ നീക്കം, ഗില്ലിന്റെ മോഹം ഇനി നടക്കില്ല?

മൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡിട്ട ശ്രേയസ് അയ്യരെ കാത്ത് ഇന്ത്യന്‍ ടീമിന്റെയും നായകസ്ഥാനം. പഞ്ചാബ് കിങ്‌സിനെ ഇത്തവണത്തെ ഐപിഎല്ലില്‍ റണ്ണറപ്പാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കില്‍ ബിസിസിഐയും വീണിരിക്കുകയാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ നായകസ്ഥാനത്തേക്കു ശ്രേയസും ഇപ്പോള്‍ പരിഗണനയിലുണ്ടെന്നു ബിസിസിഐ സ്ഥിരീകരിച്ചു കഴിഞ്ഞു.

2020ല്‍ ഡല്‍ഹി ക്യാപ്റ്റന്‍സിനെ ചരിത്രത്തില്‍ ആദ്യമായി ഐപിഎല്ലില്‍ റണ്ണറപ്പാക്കിയതോടെയാണ് ശ്രേയസിന്റെ നേതൃമകിവ് ലോകം അംഗീകരിച്ചു തുടങ്ങിയത്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്മാരാക്കിയതോടെ അദ്ദേഹം ശരിക്കും ഹീറോയായി മാറി. ഇപ്പോഴിതാ 11 വര്‍ഷത്തിനു ശേഷം പഞ്ചാബിനെയും ഫൈനലിലേക്കു നയിച്ച് താന്‍ നിസാരക്കാരനല്ലെന്നു അദ്ദേഹം അടിവരയിടുകയും ചെയ്തു.

SHREYAS IYER

ശ്രേയസ് പരിഗണനയില്‍

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യരും ഇപ്പോള്‍ പരിഗണനയിലുണ്ടെന്നു ബിസിസിഐ ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിലവില്‍ ടി20യില്‍ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ രോഹിത് ശര്‍മയുമാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ രണ്ടിലും വൈസ് ക്യാപ്റ്റന്‍സി ശുഭ്മന്‍ ഗില്ലിനാണ്. അടുത്തിടെയാണ് ടെസ്റ്റില്‍ അദ്ദേഹം സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

വൈകാതെ തന്നെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലും നായകസ്ഥാനം മോഹിച്ചിരിക്കുന്ന ഗില്ലിനു ഇപ്പോള്‍ ശ്രേയസിലൂടെ ശക്തനായൊരു എതിരാളിയെ ലഭിച്ചിരിക്കുകയാണ്. ഗില്ലിനെ ഓവര്‍ടേക്ക് ചെയ്ത് നായകസ്ഥാനം ശ്രേയസിനെ ബിസിസിഐ ഏല്‍പ്പിച്ചാലും അദ്ഭുതപ്പെടാനില്ല.

നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ ശ്രേയസ് അയ്യര്‍ ഇന്ത്യക്കുവേണ്ടി കളിക്കുന്നള്ളൂ. പക്ഷെ ഇത്തവണത്തെ ഐപിഎല്ലിനു ശേഷം അദ്ദേഹത്തെ ഇനി അന്താരാഷ്ട്ര ടി20യില്‍ നിന്നോ, ടെസ്റ്റില്‍ നിന്നു പോലും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അതോടൊപ്പം ഇപ്പോള്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി റേസിലും ശ്രേയസ് ചേര്‍ന്നിരിക്കുകയാണെന്നു ബിസിസിഐ ഒഫീഷ്യല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

ബിസിസിഐയുടെ ഈ പ്രതികരണം താരമെന്ന നിലയില്‍ മാത്രമല്ല, ക്യാപ്റ്റന്‍സി റോളിലേക്കും ശ്രേയസിനു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ടി20യിലേക്കു അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉടനെയുണ്ടാവുമെന്ന സൂചന തന്നെയാണ് ബിസിസിഐ നല്‍കിയത്. അതോടൊപ്പം ക്യാപ്റ്റന്‍സിയിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിക്കാന്‍ ശ്രേയസിനു അവസരം നല്‍കിയേക്കും.

ശ്രേയസിന്റെ ക്യാപ്റ്റന്‍സി വിജയം

ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ മുംബൈ ടീമിനെ മികച്ച രീതിയില്‍ നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കൂടാതെ ഇന്ത്യന്‍ എ ടീമിനെയും അദ്ദേഹം ഒരുപാട് നയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ക്കു ആദ്യമായി ക്യാപ്റ്റന്‍സി ലഭിച്ചത് 2018ലാണ്.

SHREYAS IYER

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴികയും സീസണിന്റെ പകുതിയില്‍ ശ്രേയസിനെ ഈ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു. 2019ലെ ഐപിഎല്ലില്‍ ഡിസിയെ പ്ലേഓഫിലെത്തിച്ച് അദ്ദേഹം പ്രശംസയേറ്റുവാങ്ങി.

തൊട്ടടുത്ത വര്‍ഷം ഡല്‍ഹിയെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിച്ച നായകനായി മാറിയ അദ്ദേഹം റെക്കോര്‍ഡിടുകയും ചെയ്തു. 2022ലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകസ്ഥാനം ശ്രേയസിനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം കെകെആറിനെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്കു അദ്ദേഹം നയിക്കുകയും ചെയ്തു.

പക്ഷെ സീസണിനു ശേഷം ശ്രേയസിനെ നിലനിര്‍ത്താന്‍ ശ്രേയസ് തയ്യാറായില്ല. തു
ടര്‍ന്നാണ് അദ്ദേഹം ഈ വര്‍ഷത്തെ മെഗാ ലേലത്തില്‍ പഞ്ചാബിലേക്കേു ചേക്കേറുകയും ചെയ്തു. അദ്ദേഹത്തെ നായകസ്ഥാനം ഏല്‍പ്പിക്കാനുള്ള അവരുയെ തീരുമാനവും മാസ്റ്റര്‍ സ്‌ട്രൈക്കായി മാറി.

Story first published: Saturday, June 7, 2025, 15:50 [IST]
Other articles published on Jun 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+