Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന പരമ്പരയില്‍ ഇനി ശ്രേയസില്ല, ശസ്ത്രക്രിയയെങ്കില്‍ ഐപിഎല്ലും കളിക്കില്ല!- ഡിസിക്കു ഞെട്ടല്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഇന്ത്യന്‍ യുവ താരം ശ്രേയസ് അയ്യര്‍ പിന്‍മാറി. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങിനിടെ തോളിനു ഗുരുതരമായി പരിക്കേറ്റ ശ്രേയസിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന ഐപിഎല്ലിന്റെ സീസണ്‍ മുഴുവനും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിനു നഷ്ടമാവും.

1

ചൊവ്വാഴ്ച പൂനെയില്‍ നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് ബോള്‍ തടയാന്‍ ഡൈവ് ചെയ്യവെ അദ്ദേഹത്തിന്റെ തോളില്‍ പരിക്കേല്‍ക്കുന്നത്. കളിയുടെ എട്ടാം ഓവറിലായിരുന്നു ഇത്. ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയുടെ ഷോട്ട് തടയാന്‍ ശ്രേയസ് ഇടതുവശത്തേക്കു ഡൈവ് ചെയ്യുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ വീണ ശേഷം ഇടതുകൈയില്‍ കടുത്ത വേദനയനുഭപ്പെട്ട താരം ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്നു. വേദനയെ തുടര്‍ന്നു പുളഞ്ഞ ശ്രേയസിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി പുറത്തേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് താരം ഇറങ്ങുകയും ചെയ്തിരുന്നില്ല. അതിനിടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും ആദ്യ ഏകദിനത്തിനിടെ പരിക്കുപറ്റിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ശ്രേയസിനെക്കൂടാതെ രോഹിത്തും കളിക്കുന്ന കാര്യം സംശയത്തിലാണ്.

വിശദമായ സ്‌കാനിങിനു വിധേയനാക്കിയതോടെയാണ് ശ്രേയസിന്റെ ഇടതു തോളില്‍ സ്ഥാനഭ്രംശം സംഭവിച്ചതായി കണ്ടെത്തിയത്. ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കു വിധേയനാവുന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ശ്രേയസിനു ശസ്തക്രിയ ആവശ്യമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിദഗ്ധനില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. ശസ്ത്രക്രിയ നടന്നാല്‍ ഐപിഎല്ലിന്റെ സീസണ്‍ മുഴുവന്‍ താരത്തിനു നഷ്ടമാവുമെന്ന് അടുത്ത വൃത്തങ്ങള്‍ വിശദമാക്കി. ശ്രേയസ് പിന്‍മാറിയാല്‍ അതു ഐപിഎല്ലില്‍ ഡിസിക്കു കനത്ത ആഘാതമായി മാറും. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും അദ്ദേഹം തിളങ്ങിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ടീമിനെ ഫൈനലിലെത്തിക്കാനും ശ്രേയസിനായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 421 റണ്‍സാണ് താരം നേടിയത്.

2

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് അദ്ദേഹം പ്രശംസയേറ്റുവാങ്ങിയിരുന്നു. 2018 സീസണിന്റെ പകുതിയില്‍ വച്ചാണ് ശ്രേയസ് ഡിസിയുടെ നായകസ്ഥാനത്തേക്കു വരുന്നത്. ടീമിന്റെ മോശം പ്രകടനം കാരണം ഗൗതം ഗംഭീര്‍ നായകസ്ഥാനം രാജി വച്ചതോടെയായിരുന്നു ഇത്. 2019ലായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന്റെ ആദ്യത്തെ ഫുള്‍ സീസണ്‍. ടീമിനെ ഗ്രൂപ്പുഘട്ടത്തില്‍ മൂന്നാംസ്ഥാനത്തെത്തിച്ച് അദ്ദേഹം മിടുക്ക് തെളിയിച്ചിരുന്നു.

Story first published: Wednesday, March 24, 2021, 17:42 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+