ശ്രേയസിന്റെ ഹീറോസ് അഞ്ചു പേര്‍... നിലവിലെ ടീമംഗങ്ങളും, കൂട്ടത്തില്‍ ധോണിയില്ല!
മുംബൈ: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ പുതിയ താരോദയമാണ് മുംബൈയില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. വര്‍ഷങ്ങളായി മികച്ചൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് ശ്രേയസിന്റെ വരവോടെയാണ്. നിലവില്‍ ഏകദിനത്തിലും ടി20യിലും നാലാം നമ്പര്‍ സ്ഥാനം താരം ഭദ്രമാക്കിക്കഴിഞ്ഞു.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കരിയറിലെ ആദ്യത്തെ ഏകദിന സെഞ്ച്വറിയും ശ്രേയസ് കുറിച്ചിരുന്നു. ക്രിക്കറ്റിലെ തന്റെ ആരാധനാപാത്രങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ്. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് താരം ഇവരെക്കുറിച്ച് വ്യക്തമാക്കിയത്.

അഞ്ചു പേരാണ് ക്രിക്കറ്റില്‍ തന്റെ ഹീറോസെന്നു ശ്രേയസ് വെളിപ്പെടുത്തി. ഇവരില്‍ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മല്‍സരരംഗത്തുള്ളൂ. മറ്റൊരു പ്രത്യേകത അഞ്ചു ഫേവറിറ്റുകളില്‍ രണ്ടു പേര്‍ ഇപ്പോള്‍ ദേശീയ ടീമില്‍ ശ്രേയസിന്റെ സഹതാരങ്ങളാണെന്നതാണ്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലി, നാട്ടുകാരനും ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ, ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരാണ് തന്റെ ആരാധനാപാതങ്ങളെന്നു ശ്രേയസ് പറയുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ശ്രേയസിന്റെ ഫേവറിറ്റ് ലിസ്റ്റില്‍ ഇല്ലെന്നതാണ് കൗതുകകരം. എന്നാല്‍ ധോണിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അദ്ദേഹത്തിനുള്ളത്. ധോണിയെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രേയസിന്റെ മറുപടി ഇങ്ങനെയായിരുന്നു. ധോണി യഥാര്‍ഥ ലീഡറാണ്. കൂളായ, ശാന്തനായ, സ്ഥിരതയുള്ള മികച്ച ലീഡറാണ് അദ്ദേഹമെന്നും ശ്രേയസ് ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സിനെക്കുറിച്ചും ശ്രേയസ് വെളിപ്പെടുത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ നായകസ്ഥാനം ലഭിച്ച ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ നേടിയ 93 റണ്‍സാണ് ഐപിഎല്‍ കരിയറിലെ ബെസ്റ്റ്. ഈ ഇന്നിങ്‌സ് എക്കാലവും മായാതെ മനസ്സിലുണ്ടാവുമെന്നും താരം പറയുന്നു.
വനിതാ ക്രിക്കറ്റിലെ പ്രിയപ്പെട്ട താരം ഇന്ത്യയുടെ ജെമിമ റോഡ്രിഗസാണെന്നും ശ്രേയസ് വ്യക്തമാക്കി.

കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ ശ്രേയസ് ഭദ്രമാക്കിക്കഴിഞ്ഞു. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ശ്രേയസ് തിളങ്ങിയിരുന്നു. ആദ്യ ഏകദിനത്തില്‍ 103 റണ്‍സെടുത്ത താരം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 52ഉം 62ഉം റണ്‍സും നേടി. ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയപ്പോഴും ശ്രേയസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications