Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസിന് ക്യാപ്റ്റന്‍സി? ശ്രീലങ്കന്‍ പരമ്പരയിലൂടെ നിര്‍ണ്ണായക നീക്കം! കരുക്കള്‍ നീക്കി ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്താന്‍ പോവുകയാണ്. ആദ്യ ഘട്ട അഭിമുഖം പൂര്‍ത്തിയായിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഗംഭീര്‍ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. ഗംഭീര്‍ വരുന്നതോടെ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം പ്രതീക്ഷിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവിന്റെ റോള്‍ ഉപേക്ഷിച്ചാണ് ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നത്.

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. കെകെആര്‍ കിരീടം നേടുമ്പോള്‍ നായകസ്ഥാനത്ത് ശ്രേയസ് അയ്യരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിന് പുറത്താണ്. ശ്രേയസിനെ ബിസിസി ഐ കരാറില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.

ടി20 ലോകകപ്പ് ടീമില്‍ നിന്ന് ശ്രേയസ് തഴയപ്പെട്ടിരുന്നു. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് സിംബാബ് വെ പര്യടനമാണ്. ഇതിനായുള്ള പടയൊരുക്കം ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ പുരോഗമിക്കുകയാണ്. ടി20 ലോകകപ്പ് കളിച്ച താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായാവും ഇന്ത്യ സിംബാബ് വെ പര്യടനത്തിനിറങ്ങുക. അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളെല്ലാം നിലവില്‍ എന്‍സിഎയില്‍ പരിശീലനത്തിലാണ്.

ഇക്കൂട്ടത്തില്‍ ശ്രേയസ് ഇല്ല. കരാറിന് പുറത്തുള്ളതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സേവനം ശ്രേയസിന് ഉപയോഗിക്കാന്‍ സാധിക്കില്ല. സിംബാബ് വെ പര്യടനത്തില്‍ ശ്രേയസ് ഉള്‍പ്പെട്ടേക്കില്ല. എന്നാല്‍ അതിന് ശേഷം നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലൂടെ ശ്രേയസ് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രേയസിനെ ഏകദിന നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നുമാണ് സൂചനകള്‍.

shreyas iyer

ഗംഭീറിന്റെ വിശ്വസ്തനാണ് ശ്രേയസ്. അതുകൊണ്ടുതന്നെ ശ്രേയസിനെ തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ ഇടപെടുന്നുണ്ടെന്നാണ് വിവരം. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള താരമാണെങ്കിലും ഏകദിനത്തില്‍ മികച്ച ഭാവിയുള്ളവരിലൊരാളാണ് ശ്രേയസ്. എന്നാല്‍ ശ്രേയസിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കുന്നില്ല. ഗംഭീര്‍ പരിശീലകനാവുന്നതോടെ ശ്രേയസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനാണ് സാധ്യത കൂടുതല്‍. ടെസ്റ്റിലും ഏകദിനത്തിലും ശ്രേയസിന് കൂടുതല്‍ അവസരം ലഭിച്ചേക്കും.

എന്നാല്‍ ടി20യില്‍ ശ്രേയസിന് വലിയ ഭാവി ഉണ്ടായേക്കില്ല. ഏകദിനത്തില്‍ നായകസ്ഥാനത്തേക്ക് ശ്രേയസിനെ വളര്‍ത്താനുള്ള ആലോചനകളും നടത്തുന്നുണ്ട്. ശ്രേയസ് അയ്യര്‍ ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ്. ഏകദിനത്തില്‍ മികച്ച പ്രകടനങ്ങള്‍ താരം നടത്തിയിട്ടുണ്ട്. മോശം ഫോമിലായപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ശ്രേയസിനോട് നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹം ഇതിന് തയ്യാറായില്ല. അതുകൊണ്ടാണ് കരാറില്‍ നിന്ന് ശ്രേയസ് ഒഴിവാക്കപ്പെട്ടത്.

ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും വ്യത്യസ്തമായ പ്ലേയിങ് 11 വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടുതല്‍ അവസരം താരങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ സഹായിക്കും. ഗംഭീറിന്റെ ഈ ആവശ്യം ബിസിസി ഐ അംഗീകരിച്ചതായാണ് വിവരം. അതുകൊണ്ടുതന്നെ ടി20യില്‍ കൂടുതല്‍ യുവതാരങ്ങള്‍ എത്താനാണ് സാധ്യത. എന്തായാലും ഗംഭീറിന്റെ വരവ് ശ്രേയസിന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ ഗംഭീര്‍ വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നയാളല്ല. ഇന്ത്യന്‍ ടീമിനായിരിക്കും മുഖ്യ പരിഗണനയെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഫോം വിലയിരുത്തിയാവും ടീം തിരഞ്ഞെടുപ്പ്. ശ്രേയസിനൊപ്പം കരാറില്‍ നിന്ന് പുറത്തായ ഇഷാന്‍ കിഷന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്താതെ ഇഷാന് അവസരം ലഭിച്ചേക്കില്ല.

ഐപിഎല്ലിലും താരം വലിയ പ്രകടനമല്ല കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇഷാന് കാര്യങ്ങള്‍ കടുപ്പമാണെന്നതാണ് സത്യം. എന്തായാലും ഗംഭീറിന്റെ വരവ് വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ ടീമില്‍ നടത്തിയേക്കും.

Story first published: Wednesday, June 19, 2024, 9:29 [IST]
Other articles published on Jun 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+