Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നു, ഒപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കറും

ഇന്ത്യയുടെ യുവ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നു. തോളിനു പരിക്കേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായി വിശ്രമത്തിലായിരുന്നു അദ്ദേഹം. പരിക്കില്‍ നിന്നും മോചിതനായി വരുന്ന ശ്രേയസിനെ മുംബൈുടെ ഫിറ്റ്‌നസ് ക്യാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ച 45 പേരുടെ ലിസ്റ്റല്‍ ശ്രേയസും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Shreyas Iyer ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നു | Oneindia Malayalam
1

ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെയായിരുന്നു ഫീല്‍ഡ് ചെയ്യവെ 26കാരനായ ശ്രേയസിന്റെ തോളിനു സാരമായി പരിക്കേറ്റത്. ഇതേ തുടര്‍ന്നു ഐപിഎല്ലില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നിരുന്നു. ഏപ്രിലിലായിരുന്നു ശ്രേയസ് ശസ്ത്രക്രിയക്കു വിധേയനായത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കെയാണ് താരത്തെ മുംബൈ ഫിറ്റ്‌നസ് ക്യാംപിലേക്കു വിളിച്ചിരിക്കുന്നത്.

അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ഇടംകൈയന്‍ പേസര്‍ കൂടിയായ അര്‍ജുന്‍. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ സലീല്‍ അംഗോളയുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് ഫിറ്റ്‌നസ് ക്യാംപിനുള്ള കളിക്കാരെ തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, പൃഥ്വി ഷായടക്കം ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ക്യാംപിലേക്കു ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാംപ് ആരംഭിക്കുന്ന തിയ്യതി ഉചിതമായ സമയത്തു തന്നെ പ്രഖ്യാപിക്കുമെന്ന് എംഎസിഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഫിറ്റ്‌നസ് ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍
രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, പൃഥ്വി ഷാ, ധവാല്‍ കുല്‍ക്കര്‍ണി, ശിവം ദുബെ, ആദിത്യ താരെ, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സിദ്ദേഷ് ലാഡ്, ആകര്‍ഷിത് ഗോമല്‍, പ്രഗ്നേഷ് കന്‍പില്ലെവര്‍, ദിവ്യാന്‍ഷ് സക്‌സേന, ചിന്‍മയ് സുതര്‍, അര്‍മാന്‍ ജാഫര്‍, സുവേദ് പാര്‍ക്കര്‍, ഭുപെന്‍ ലല്‍വാനി, ഹാര്‍ദിക് തമോറെ, ആകാഷ് പാര്‍ക്കര്‍, അമന്‍ ഖാന്‍, ശുഭം രഞ്ജനെ, സുജിത് നായക്, സായിരാജ് പാട്ടീല്‍, പ്രസാദ് പവാര്‍, ഷംസ് മ്യുലാനി, അതര്‍വ അന്‍കൊലേക്കര്‍, ധ്രുമില്‍ മത്കര്‍, ശ്രേയസ് ഗൗരവ്, തനുഷ് കോട്ടിയാന്‍, അംഗുഷ് ജയ്‌സ്വാള്‍, ശശാങ്ക് അത്രാഡെ, പ്രശാന്ത് സോളങ്കി, പരിക്ഷിത് വല്‍സാന്‍കര്‍, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് അവസ്തി, നിഖില്‍ ഡെയ്റ്റ്, റോയ്‌സ്റ്റണ്‍ ഡയസ്, ആതിഫ് അത്തര്‍വാല, സിദ്ധാര്‍ഥ് റൗത്ത്, ക്രുതിക് ഹനഡവഡി, ദീപക് ഷെട്ടി, രവി സോളങ്കി.

Story first published: Tuesday, July 13, 2021, 15:50 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+