For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫ്‌ളോപ്പായി ശ്രേയസ്, ടി20 ഇന്നിങ്‌സുമായി സൂര്യ; ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തുമോ?

മുംബൈ: ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈക്കൊപ്പം നിരാശപ്പെടുത്തി ശ്രേയസ് അയ്യര്‍. ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ശ്രേയസ് തമിഴ്‌നാടിനെതിരേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 379 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്കായി ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് റണ്‍സ് മാത്രം നേടിയാണ് പുറത്തായത്.

സായി കിഷോറാണ് ശ്രേയസിനെ പുറത്താക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ശ്രേയസിന്റെ നിലവിലെ പ്രകടനം അദ്ദേഹത്തിന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറക്കുകയാണ്. ഗൗതം ഗംഭീര്‍ വലിയ പിന്തുണ നല്‍കുന്ന താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ ശ്രേയസിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള ശ്രേയസിന് ഇപ്പോള്‍ സ്പിന്നിനെതിരേയും അടി പതറുകയാണ്.

ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുന്ന സൂര്യകുമാര്‍ യാദവ് ടി20 ബാറ്റിങ്ങാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും അതിവേഗം 30 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ പുറത്തായത്. ഒരു സിക്‌സും മൂന്ന് ഫോറുമാണ് സൂര്യകുമാര്‍ പറത്തിയത്. റാമാണ് സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയത്. ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് ബംഗ്ലാദേശ് പരമ്പരയിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്.

ഗൗതം ഗംഭീര്‍ സൂര്യക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. ദുലീപ് ട്രോഫിയിലും സൂര്യകുമാര്‍ കളിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരേ ടെസ്റ്റ് കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ളതും അതിവേഗത്തില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളതുമായ താരങ്ങള്‍ വേണമെന്നതാണ് ഗംഭീര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സൂര്യക്ക് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

shreyas iyer

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് ദുലീപ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയാവുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങളെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരേ അനായാസമായി പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല. പാകിസ്താനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും കാര്യങ്ങള്‍ എളുപ്പമാവില്ല.

പ്രധാനമായും ബംഗ്ലാദേശ് കരുത്തുകാട്ടുന്നത് അവരുടെ സ്പിന്‍ മികവിലാണ്. ഇന്ത്യയുടെ സമീപകാലത്തെ സ്പിന്നര്‍മാര്‍ക്കെതിരായ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരടക്കം സ്പിന്നിന് മുന്നില്‍ അടിപതറുന്നതാണ് കണ്ടത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന്റെ സ്പിന്‍ മികവിനെ ഇന്ത്യക്ക് വിലകുറച്ച് കാണാനാവില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തോറ്റത് ഗംഭീറിന് വലിയ ക്ഷീണമായിട്ടുണ്.

അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിന് ശേഷം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെന്ന വലിയ വെല്ലുവിളിയും ഇന്ത്യന്‍ ടീമിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ കരുത്തു കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രോഹിത് ശര്‍മ നയിക്കുമ്പോള്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാമുണ്ടാവും. എന്നാല്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യത്തില്‍ തീരുമാനമാകാനുണ്ട്. ജസ്പ്രീത് ബുംറയും കളിക്കുമെന്നാണ് വിവരം. മുഹമ്മദ് ഷമി പരിക്കിന് ശേഷം തിരിച്ചുവരാനൊരുങ്ങുകയാണ്. ബുംറ, സിറാജ്, ഷമി പേസ് കൂട്ടുകെട്ട് വീണ്ടും ഇന്ത്യക്കായി ഇറങ്ങുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

Story first published: Wednesday, August 28, 2024, 17:28 [IST]
Other articles published on Aug 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+