Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് ക്യാപ്റ്റനാവേണ്ടയാള്‍, അവന്‍ മല്ലു ബോയ്!! ടീം ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നം പറഞ്ഞ് ശ്രീ

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം സന്തോഷവും പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്.

ശരിയായ സമയത്തു തന്നെയാണ് ബിസിസിഐ ഇത്തരമൊരു തീരുമാനമെടുത്തതെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള സ്വപ്‌നത്ത പറ്റിയും വെളിപ്പെടുത്തി. മൈഖേലിനു (Mykhel) നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SREESANTH SHREYAS

ശ്രേയസ് അര്‍ഹിച്ചു

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ഹിച്ചിരുന്നതായാണ് എസ് ശ്രീശാന്തിന്റെ വിലയിരുത്തല്‍. അതോടൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രേയസിനെ ഇന്ത്യന്‍ ടീമിലേക്കും തിരിച്ചെത്താനും ഇപ്പോള്‍ നായകസ്ഥാനത്തു എത്തിച്ചതും ഇതു തന്നെയാണന്നു മുന്‍ ലോകകപ്പ് വിന്നര്‍ പറയുന്നു.

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

'ശ്രേയസ് അയ്യര്‍ ഒരു സമയത്തു ഇന്ത്യന്‍ ടീമില്‍ പോലും ഇല്ലാതിരുന്നയാളാണ്. അദ്ദേഹത്തിനു പെര്‍ഫോം ചെയ്യേണ്ടിയിരുന്നു. കളിച്ച എല്ലായിടത്തും ശ്രേയസ് റണ്‍സ് സ്‌കോര്‍ ചെയ്തു. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം മുഴുമവന്‍ മല്‍സരങ്ങളിലും അദ്ദേഹം കളിക്കുകയും ചെയ്തു-ശ്രീ ചൂണ്ടിക്കാട്ടി.

സ്വയം തെളിയിക്കുന്നതിനായി ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തി പെര്‍ഫോം ചെയ്തതാണ് ശ്രേയസിനെ മറ്റു പലരില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു. 'ഇഷാന്‍ കിഷന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ കണ്ട് വൗ എന്നു പറയുമ്പോള്‍ നമ്മള്‍ ഒരു കാര്യം മനസിലാക്കണം. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പെര്‍ഫോം ചെയ്തത്?

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇഷാന്‍ കളിച്ചു. എല്ലാ ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിക്കാനിറങ്ങി, കമ്പനി ക്രിക്കറ്റും കളിച്ചു. അതു വളരെ പ്രധാനമാണ്. ഈ ആത്മസമര്‍പ്പണത്തിനുള്ള പ്രതിഫലമാണ് ഇഷാന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ശ്രേയസിനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കിയത് ശരിയായ സമയത്താണെന്നു ഞാന്‍ പറയുന്നതും അതുകൊണ്ടാണ്- ശ്രീ വ്യക്തമാക്കി.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

മലയാളി ബന്ധം

മലയാളി വേരുകളുള്ള ശ്രേയസ് അയ്യര്‍ക്കു ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതായി ശ്രീശാന്ത് പറയുന്നു. 'ശ്രേയസ് അയ്യര്‍ക്കു ഒരു മലയാളി കണക്ഷനുണ്ട്. അദ്ദേഹം ബോംബെയില്‍ ജനിച്ച മലയാളിയാണ്, ശ്രേയസിനെ എനിക്കു ഇഷ്ടമാണ്.

ഇന്ത്യക്കു വേണ്ടി കേരളത്തില്‍ നിന്നുള്ള നാലോ, അഞ്ചേ പേര്‍ കളിക്കുകയെന്നത് എന്റെ സ്വപ്‌നമാണ്. അവര്‍ ചിലപ്പോള്‍ വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ളവരായിരിക്കാം. പക്ഷെ ഇന്ത്യക്കു വേണ്ടി കളിക്കണം. ഓള്‍ ദി ബെസ്റ്റ് ശ്രേയസ്. സഞ്ജു അവിടെയുണ്ട്, ഇഷാന്‍ അവിടെയുണ്ട്. എല്ലാവരും നന്നായി പെര്‍ഫോം ചെയ്യുമെന്ന് എനിക്കു ഉറപ്പാണ്'- ശ്രീശാന്ത് മനസ്സ് തുറന്നു.

SURYA

സൂര്യയുടെ പുറത്താവല്‍

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും സൂര്യകുമാര്‍ യാദവ് പുറത്താക്കപ്പെട്ടതിനെ കുറിച്ചും എസ് ശ്രീശാന്ത് പ്രതികരിച്ചിരിക്കുകയാണ്.

'വിവാദത്തില്‍ പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒരു സന്ദേശം നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്കു സ്വന്തം പെര്‍ഫോമസിനെ കുറിച്ചറിയാം. നിങ്ങള്‍ പഴയ നേട്ടങ്ങള്‍ക്കു മേല്‍ ഇരുന്നാല്‍ ഒന്നും സംഭവിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിനു പ്രതിഭകളുടെ കാര്യത്തില്‍ ഒരു പഞ്ഞവുമുണ്ടായിട്ടില്ല.

ഏതു പൊസിഷനിലുള്ള താരമാണെങ്കിലും ടീമില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയേ തീരൂ. ഏതു ടൂര്‍ണമെന്റില്‍ കളിച്ചാലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടാണ് സെലക്ടര്‍മാര്‍ അവരുടെ തീരുമാനങ്ങളെടുക്കുന്നത്. ഞാന്‍ അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു'- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 9, 2026, 10:24 [IST]
Other articles published on Jun 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+