Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധനശ്രീയെ ശ്രേയസ് വിട്ടോ? പുതിയ കാമുകി ബോളിവുഡ് സുന്ദരി! പ്രണയമുറപ്പിച്ച് ഫാന്‍സ്, ഈ കാരണം

ഇന്ത്യയുടെ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യര്‍ വ്യത്യസ്ത കാരങ്ങളെക്കൊണ്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാന്‍ കിഷനോടൊപ്പം തഴയപ്പെട്ടതായിരുന്നു അടുത്തിടെ ശ്രേയസിനെ വാര്‍ത്തകളിലെ സജീവ സാന്നിധ്യമാക്കിയത്. ഇപ്പോഴിതാ മറ്റൊരു കാരണത്താല്‍ അദ്ദേഹം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇത്തവണ പ്രണയ ഗോസിപ്പാണ് ശ്രേയസിനെ താരമാക്കിയത്.

ആഷിക്കി 2 ഉള്‍പ്പെടെയുള്ള ബോളിവുഡിലെ പല സൂപ്പര്‍ ഹിറ്റ് സിനിമകളുടെയും ഭാമായിട്ടുള്ള നടി ശ്രദ്ധാ കപൂറുമായി ശ്രേയസ് പ്രണയത്തിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇതിനു വലിയൊരു 'തെളിവും' അവര്‍ നിരത്തുന്നുണ്ട്. നേരത്തേ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ഭാര്യയും നര്‍ത്തികയുമായ ധനശ്രീ വര്‍മയുമായും ചേര്‍ത്തും ശ്രേയസിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇപ്പോള്‍ ധനശ്രീയെ വിട്ട് ശ്രദ്ധയുടെ പിന്നാലെയാണോ ശ്രേയസെന്നാണ് ആരാധകരുടെ ചോദ്യം.

SHREYAS IYER

ശ്രദ്ധയുമായി ചേര്‍ത്ത് ശ്രേയസിന്റെ പേരില്‍ ഗോസിപ്പുകള്‍ വരാന്‍ ഒരു കാരണം കൂടിയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു പേരും പരസ്പരം ഫോളോ ചെയ്തതോടെയാണ് ഇതു ഡേറ്റിങ് തന്നെയാണെന്നു ആരാധകര്‍ ഉറപ്പിച്ചിരിക്കുന്നത്. വീണ്ടുമൊരു ക്രിക്കറ്റ്- ബോളിവുഡ് പ്രണയത്തിന്റെ തുടക്കമാണ് ഇതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള പ്രണയ വിവാഹത്തിനു ശേഷം അടുത്തത് ശ്രേയസ്- ശ്രദ്ധ ജോടികളായേക്കുമെന്നും ആരാധകര്‍ ഉറപ്പിക്കുകയാണ്.

ശ്രേയസ് അയ്യരും ശ്രദ്ധാ കപൂറും രഹസ്യ ഡേറ്റിങ്ങിലാണോയെന്നാണ് ഫാന്‍സിന്റെ ചോദ്യം. എന്തൊക്കെയോ ചിലത് നടക്കുന്നുണ്ടെന്നായിരുന്നു ഈ കമന്റിനു താഴെയായി ഒരു പ്രതികരണം. അടുത്തിടെ ഓപ്പോ മൊബൈല്‍ ഫോണിന്റെ ഒരു പരസ്യ വീഡിയോയില്‍ ശ്രേയസും ശ്രദ്ധയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഇവിടെ നിന്നാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. അധികം വൈകാതെ തന്നെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ശ്രേയസും ശ്രദ്ധയും പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഫാന്‍സ്.

അതേസമയം, രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലാണ് ശ്രേയസിനെ അടുത്തിടെ കളിക്കളത്തില്‍ കണ്ടത്. തമിഴ്‌നാടുമായുള്ള സെമിയില്‍ താരം കളിച്ചിരുന്നു. ബാറ്റിങില്‍ ശ്രേയസ് ഫ്‌ളോപ്പായെങ്കിലും മല്‍സത്തില്‍ മുംബൈ ഇന്നിങ്‌സ് വിജയവുമായി ഫൈനലിലേക്കു കുതിച്ചിരുന്നു. അജിങ്ക്യ രഹാനെ നയിച്ച മുംബൈ ടീം ഇന്നിങ്‌സിനും 70 റണ്‍സിനുമാണ് തമിഴ്‌നാടിനെ കെട്ടുകെട്ടിച്ചത്. മല്‍സരത്തില്‍ ആറാം നമ്പറിലാണ് മുംബൈയ്ക്കായി ശ്രേയസ് ബാറ്റ് വീശിയത്. പക്ഷെ മൂന്നു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

SHRADDHA KAPOOR

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ നാലു ഇന്നിങ്‌സുകളിലും ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതോടെ അദ്ദേഹത്തെ ശേഷിച്ച ടെസ്റ്റുകളില്‍ ടീമില്‍ നിന്നുമൊഴിവാക്കുകയായിരുന്നു. ഈ സമയത്തു രഞ്ജിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്ക്കായി ശ്രേയസ് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ പരിക്ക് ചൂണ്ടിക്കാട്ടി അദ്ദേഹം മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കപ്പെടുമ്പോള്‍ ശ്രേയസിനു പരിക്കില്ലായിരുന്നുവെന്നാണ് എന്‍സിഎ ഇമെയില്‍ മുഖേന ബിസിസിഐയെ അറിയിച്ചത്. ഇതോടെ താരം കുരുക്കിലാവുകയും ചെയ്തു. മനപ്പൂര്‍വ്വം രഞ്ജി കളിക്കാതെ ശ്രേയസ് വിട്ടുനില്‍ക്കുകയായിരുന്നുവെന്നു വ്യക്തമായതോടെ ബിസിസിഐ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറില്‍ നിന്നും അദ്ദേഹം നീക്കം ചെയ്യപ്പെട്ടത്. ഈ കരാര്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ രഞ്ജിയുടെ സെമി ഫൈനലില്‍ താന്‍ കളിക്കുമെന്നു ശ്രേയസ് അറിയിചച്ചിരുന്നു. പക്ഷെ ഇതു പരിഗണിക്കാതെയാണ് മുഖ്യ കരാറില്‍ നിന്നും അദ്ദേഹത്തെ ബിസിസിഐ പുറത്താക്കിയത്.

Story first published: Tuesday, March 5, 2024, 11:20 [IST]
Other articles published on Mar 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+