ഇന്ത്യ- ന്യൂസിലാന്‍ഡ്: ശ്രേയസിന് ലോക റെക്കോര്‍ഡ്!! പിന്തള്ളിയത് ചാപ്പലിനെ, ഞെട്ടിക്കുന്ന പ്രകടനം
ബേ ഓവല്‍: ടീം ഇന്ത്യയുടെ പുതിയ നാലാം നമ്പര്‍ താരമെന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ യുവതാരം ശ്രേയസ് അയ്യര്‍ക്കു ലോക റെക്കോര്‍ഡ്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഫിഫ്റ്റിക്കു മുകളില്‍ നേടിയതോടെയാണ് താരം ചരിത്രം കുറിച്ചത്. കളിയില്‍ 62 റണ്‍സാണ് ശ്രേയസ് നേടിയത്. 63 പന്തില്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഏകദിനത്തില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത, ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരമെന്ന ലോക റെക്കോര്‍ഡിനാണ് ശ്രേയസ് അവകാശിയായത്. 16 ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പത് തവണയാണ് താരം 50ന് മുകളില്‍ നേടിയിട്ടുള്ളത്. 56.25 എന്ന മികച്ച ശരാശരി ശ്രേയസിനുണ്ട്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ഇയാന്‍ ചാപ്പലിന്റെ ലോക റേെക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 16 ഇന്നിങ്‌സുകളില്‍ നിന്നും എട്ടു തവണ 50ന് മുകകളില്‍ നേടിയ ചാപ്പലിന്റെ ശരാശരി 50 ആയിരുന്നു. ഈ നേട്ടമാണ് ശ്രേയസ് തിരുത്തിയത്.
18 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളും ശ്രേയസ് ഇതിനകം സ്വന്തം പേരില്‍ കുറിച്ചു ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലായിരുന്നു താരം കരിയറിലെ കന്നി ഏകദിന സെഞ്ച്വറി തികച്ചത്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. നേരത്തേ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോഴും താരം കസറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications