For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ശ്രേയസിന്റെ സമയം കഴിഞ്ഞോ? ഏഷ്യാ കപ്പില്‍ അവര്‍ ഫ്‌ളോപ്പാവും!! പ്രവചിച്ച് ജ്യോതിഷി

ഇന്ത്യന്‍ മധ്യനിരയിലെ സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യരെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി പ്രശസ്ത ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. ഇന്ത്യയുടെ കഴിഞ്ഞ ടി20 ലോകകപ്പ് വിജയം, ഫുട്‌ബോള്‍ ലേലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം എന്നിവയുപ്പെടെ പല ശ്രദ്ധേയമായ പ്രവചനങ്ങളും നേരത്തേ നടത്തിയിട്ടുള്ളയാള്‍ കൂടിയാണ് അദ്ദേഹം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടെങ്കിലും ശ്രേയസ് നിരാശനാവേണ്ട കാര്യമില്ലെന്നും കരിയറില്‍ നല്ല സമയമാണ് ഇനി വരാനിരിക്കുന്നതെന്നും ലോബ പ്രവചിക്കുന്നു. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ശ്രേയസ്.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും കൂടിയായിരുന്നു അദ്ദേഹം. അതിനു ശേഷം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ കുപ്പായത്തിലും ശ്രേയസ് കസറി. എന്നിട്ടും ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിലോ, ബ്ാ്ക്കപ്പ് താരങ്ങളുടെ ലിസ്റ്റിലോ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല.

SHREYAS IYER

ക്യാപ്റ്റന്‍സിയിലേക്ക്

ശ്രേയസ് അയ്യരുടെ ഗ്രഹനില വളരെ മികച്ചതാണെന്നും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരെ എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കുമെന്നും ഗ്രീന്‍സ്‌റ്റോണ്‍ ലോബോ പ്രവചിക്കുന്നു. ശ്രേയസ് അയ്യരുടെ ചാര്‍ട്ട് അസാധാരണം തന്നെയാണ്. 1994ലാണ് അദ്ദേഹം ജനിച്ചത്. പ്ലൂട്ടോ ഗ്രഹം വളരെയധികം ഉയര്‍ന്ന സ്ഥാനത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്. നെപ്റ്റിയൂണാവട്ടെ വളരെ താഴെയുമാണ്.

അദ്ദേഹത്തെ സംബന്ധിച്ച് പ്ലാനറ്റ് എക്‌സ് പ്ലാനറ്റ് സെഡ്, സിട്രോണ്‍ എന്നിങ്ങനെ മൂന്നു ഗ്രഹങ്ങള്‍ വളരെ ശക്തമായ സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്. വളരെയധികം ശക്തമായ ചാര്‍ട്ടുള്ള ശ്രേയസിനു ഇന്ത്യയെ ഏതെങ്കിലുനൊരു ഫോര്‍മാറ്റില്‍ നയിക്കാനും സാധിക്കുമെന്നു ലോബോ പ്രവചിക്കുന്നു.

ലോകകപ്പ് വിജയം

ഇന്ത്യന്‍ ടീമിനെ ഐസിസിയുടെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ നയിക്കാനുള്ള ശേഷി ശ്രേയസ് അയ്യര്‍ക്കുണ്ടെന്നും ഗ്രീന്‍സ്റ്റോണ്‍ ലോബോ പറഞ്ഞു. ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമായിരുന്നു.

ഐസിസി ടി20 ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിനുള്ള ടീമിലേക്കു അദ്ദേഹം നിര്‍ബന്ധമായും വരികയും വേണം. ടീമിനു ഏറ്റവുമധികം ആവശമുള്ളപ്പോള്‍ ശ്രേയസ് അവിടെയുണ്ടാവും അതു അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ആയേക്കും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചില താരങ്ങള്‍ ടൂര്‍ണമെന്റില്‍ ഫ്‌ളോപ്പായി മാറിയേക്കും. ഇതു ടി20 ടീമിലേക്കു ശ്രേയസിന്റെ മടങ്ങിവരവിനു വഴിയൊരുക്കുമെന്നും ലോബോ പ്രവചിക്കുന്നു.

2023 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ശ്രേയസ് അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. ടീം ആറു റണ്‍സിന്റെ ത്രില്ലിങ് വിജയം നേടിയ കളിയില്‍ അദ്ദേഹം37 ബോളില്‍ 53 റണ്‍സും സ്‌കോര്‍ ചെയ്തു.

SHREYAS IYER

ശ്രേയസിന്റെ ഭാവി

ശ്രേയസ് അയ്യരുടെ ഗ്രഹനില പ്രകാരം 2027 വളരെ മികച്ച വര്‍ഷമായിരിക്കുമെന്നും ഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയും വലിയ നേട്ടങ്ങള്‍ കാത്തിരിക്കുകയാണെന്നും ഗ്രീന്‍സ്‌റ്റോണ്‍ ലോബോ പ്രവചിക്കുന്നു.

ടി20, ടെസ്റ്റ് ടീമുകളുടെ ഭാഗമല്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം. 2023ലെ ലോകകപ്പിലും ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം ശ്രേയസ് കസറുകയും ചെയ്തു.

2027ല്‍ ശ്രേയസ് അയ്യരുടെ ഗ്രഹങ്ങള്‍ വളരെ ശക്തമാണ്. അദ്ദേഹം ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാവുകയും ചെയ്യും. വലിയൊരു റോള്‍ തന്നെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു വഹിക്കാനുമുണ്ടാവും. ഏകദിന ലോകകപ്പിനുള്ള സംഘത്തില്‍ ശ്രേയസുമുണ്ടെങ്കില്‍ ഇന്ത്യ വളരെ ശക്തരാവുമെന്നും ലോബോ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 27, 2025, 6:45 [IST]
Other articles published on Aug 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+