For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് കളിക്കണോ?, ഇഷാന്‍ ചെയ്യേണ്ടതെന്ത്?, വിശദീകരിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ ടീമില്‍ താര ക്ഷാമമില്ലെങ്കിലും ഫോം പ്രശ്‌നമാണ്. സമീപകാല ഫോം വിലയിരുത്തുമ്പോള്‍ സ്ഥിരതയോടെ കളിക്കുന്നവര്‍ കുറവാണെന്ന് പറയാം

1

മുംബൈ: ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റതോടെ പ്ലേ ഓഫ് കടമ്പ കടക്കാന്‍ ഇന്ത്യക്കായില്ല. അതുകൊണ്ട് തന്നെ ഇത്തവണ എന്ത് വിലകൊടുത്തു ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ടി20 ലോകകപ്പ് കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ താര ക്ഷാമമില്ലെങ്കിലും ഫോം പ്രശ്‌നമാണ്. സമീപകാല ഫോം വിലയിരുത്തുമ്പോള്‍ സ്ഥിരതയോടെ കളിക്കുന്നവര്‍ കുറവാണെന്ന് പറയാം. ആരൊക്കെയാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാവുകയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

1

ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് ഇഷാന്‍ കിഷന്‍. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ക്ക് പ്ലേയിങ് 11 ഇടം കണ്ടെത്തുക പ്രയാസമാവും. കാരണം രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരാവും ഇന്ത്യയുടെ മുഖ്യ ഓപ്പണര്‍മാര്‍. ഇവര്‍ക്ക് ബാക്കപ്പായി ഇഷാനെ പരിഗണിക്കുമോയെന്നതാണ് അറിയേണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 48 പന്തില്‍ 76 റണ്‍സാണ് ഇഷാന്‍ നേടിയത്. 11 ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും.

ഈ പ്രകടനം ഇഷാനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷ പലരും പങ്കുവെച്ചെങ്കിലും ഇതൊന്നും പോരെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. മലയോളം സൃഷ്ടിക്കേണ്ടിയിരിക്കുന്നുവെന്നാണ് ആകാശ് ഇഷാനെക്കുറിച്ച് പറഞ്ഞത്. 'ആദ്യ മത്സരത്തിലെ അര്‍ധ സെഞ്ച്വറി പ്രകടനംകൊണ്ട് അവനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുമോ?. എന്റെ അഭിപ്രായത്തില്‍ ഇതൊരു തുടക്കം മാത്രമാണ്.

2

മികച്ച തുടക്കമാണ് എന്നാല്‍ തുടക്കം മാത്രമാണിത്. അത്രയും ദൂരത്തിലേക്കെത്താന്‍ വലിയൊരു മല തന്നെ അവന്‍ സൃഷ്ടിക്കേണ്ടതായുണ്ട്. മിടുക്കനാണവന്‍. എതിരാളികളെ ആക്രമിച്ച് ഭയപ്പെടുത്തുന്നവന്‍. പ്രതിസന്ധിയുള്ള പിച്ചുകളില്‍ അവന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ലോകകപ്പ് ഇനിയും അകലെയാണ്'-ആകാശ് ചോപ്ര പറഞ്ഞു.

ഇഷാന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും അവന്റെ സ്ഥിരത പ്രശ്‌നമാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുണ്ടെങ്കിലും സ്ഥിരത പലപ്പോഴും അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യുന്നു. ഇപ്പോഴിതാ ഇഷാന്‍ എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്നും ആകാശ് ഉപദേശിച്ചിരിക്കുകയാണ്. ' വ്യക്തിപരമായി ഒന്നും അവനോട് പറയാനില്ല. ആദ്യ മത്സരത്തില്‍ നന്നായി അവന്‍ ബാറ്റ് ചെയ്തു. അഞ്ച് മത്സര പരമ്പരയാണ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരുക. വലിയ ഇന്നിങ്‌സ് കളിക്കാനുള്ള പദ്ധതിയിടുക. സ്‌ട്രൈക്കറേറ്റില്‍ വലിയ ശ്രദ്ധ നല്‍കേണ്ട. ചില പരാജയങ്ങളുണ്ടായാലും അവന്‍ സൂപ്പര്‍ താരം തന്നെയാണ്'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

3

എന്തായാലും ഇന്ത്യ ബാക്കപ്പ് ഓപ്പണറായി മുഖ്യ പരിഗണന ഇഷാന് നല്‍കാനാണ് സാധ്യത. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതും വിക്കറ്റ് കീപ്പറാണെന്നതും അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു. സഞ്ജു സാംസണ്‍ നിലവില്‍ ഇഷാന് ഭീഷണിയല്ല. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് ഓപ്പണിങ്ങില്‍ തിളങ്ങിയാല്‍ ഇഷാനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

Story first published: Saturday, June 11, 2022, 12:30 [IST]
Other articles published on Jun 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+