Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന്റെ യഥാര്‍ഥ അവകാശി... ഇംഗ്ലണ്ടോ, ന്യൂസിലാന്‍ഡോ? വാട്‌മോര്‍ക്ക് പറയാനുള്ളത്

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന ക്ലാസിക്കില്‍ ഇംഗ്ലണ്ട് കന്നി ലോകകപ്പുയര്‍ത്തിയെങ്കിലും ക്രിക്കറ്റ് ലോകം ഇപ്പോഴും രണ്ടു തട്ടിലാണ്. ന്യൂസിലാന്‍ഡുമായുള്ള ഇംഗ്ലണ്ടിന്റെ ഫൈനല്‍ ടൈയില്‍ കലാശിപ്പച്ചോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. ഈ നിയമത്തെയാണ് പലരും വിമര്‍ശിക്കുന്നത്.

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നതിനാല്‍ ഇരുവരെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു ഐസിസി ചെയ്യേണ്ടിയിരുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കെ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഗ്ലാമര്‍ കോച്ചായ ഡേവ് വാട്‌മോര്‍.

ആരു വിജയച്ചിട്ടില്ല

ആരു വിജയച്ചിട്ടില്ല

ഫൈനലില്‍ ആരും വിജയിച്ചിട്ടില്ലെന്ന അഭിപ്രായമാണ് വാട്‌മോറിനുള്ളത്. അതു കൊണ്ടു തന്നെ കിരീടം ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ചേര്‍ന്നു പങ്കിടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ കുറേക്കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നു. ഒരുപക്ഷെ മല്‍സരം വീണ്ടും നടത്താമായിരുന്നുവെന്നും വാട്‌മോര്‍ വിശദമാക്കി.

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

ഫൈനലിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് വാട്‌മോര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയുമുണ്ടായിട്ടുണ്ടെന്നു പറയുന്നവരുണ്ടാവാം. സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചാല്‍ കൂടുതല്‍ ബൗണ്ടറി നേടിയവര്‍ ജയിക്കുമെന്ന നിയമത്തെക്കുറിച്ച് എത്ര പേര്‍ക്ക് അറിയാമായിരുന്നുവെന്നതില്‍ ആശ്ചര്യമുണ്ട്.
അംപയര്‍മാരും മനുഷ്യന്‍മാരാണ്. ഫൈനലില്‍ നിശ്ചിത ഓവറും സൂപ്പര്‍ ഓവറും ടൈ ആയതിനാല്‍ യഥാര്‍ഥത്തില്‍ ആരും ജയിച്ചിട്ടില്ല. എന്നാല്‍ നിയമപ്രകാരം കാര്യങ്ങള്‍ ഇംഗ്ലണ്ടിനു അനുകൂലമാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് അറിയില്ലായിരുന്നു

തനിക്ക് അറിയില്ലായിരുന്നു

നിശ്ചിത ഓവറും സൂപ്പര്‍ ഓവറും ടൈയില്‍ കലാശിക്കുകയാണെങ്കില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയെന്ന ഐസിസിയുടെ നിയമത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നു വാട്‌മോര്‍ വെളിപ്പെടുത്തി. ലോകകപ്പ് ഫൈനലിലേതു പോലെയുള്ള സംഭവങ്ങള്‍ അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്നതാണെന്നും 1996ല്‍ ശ്രീലങ്കയെ കന്നി ലോക കിരീടത്തിലേക്കു നയിച്ച വാട്‌മോര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 17, 2019, 11:01 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+