അണ്ടര്‍ 19 ലോകകപ്പ്: മോഷണവും എതിര്‍ ടീമിന്റെ പിന്‍മാറലും!! ജപ്പാന്റെ യോഗ്യത സിനിമയെ വെല്ലും
ബ്ലുംഫൊണ്ടെയ്ന്‍: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ യോഗ്യത നേടി ഏവരെയും അമ്പരപ്പിച്ച ടീമായിരുന്നു ജപ്പാന്‍. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു ഈ നേട്ടം. ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍ ജപ്പാന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ലോകകപ്പ്.
ഫുട്‌ബോളുള്‍പ്പെടെ മറ്റു കായിക ഇനങ്ങളിലെല്ലാം ജപ്പാന്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞെങ്കിലും ക്രിക്കറ്റില്‍ ജപ്പാന്റെ പേര് ആദ്യമായി ഉയര്‍ന്നുവന്നത് അണ്ടര്‍ 19 ലോകകപ്പിലായിരുന്നു. ന്യൂസിലാന്‍ഡിനെതിരേയുള്ള ജപ്പാന്റെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയോട് പത്തു വിക്കറ്റിനാണ് അവര്‍ നാണംകെട്ടത്. തികച്ചും നാടകീയമായാണ് ജപ്പാന്‍ ലോകകപ്പിനു യോഗ്യത നേടിയത് എന്നതാണ് രസകരമായ കാര്യം.

പപ്പുവ ന്യൂ ഗ്വിനിയുടെ പിന്മാറ്റം
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന യോഗ്യതാ മല്‍സരത്തില്‍ ജപ്പാന്റെ എതിരാളികള്‍ പപ്പുവ ന്യൂ ഗ്വിനിയായിരുന്നു. 1998 മുതല്‍ എട്ടു തവണ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള പപ്പുവ ന്യൂ ഗ്വിനിയായിരുന്നു കളിയിലെ ഫേവറിറ്റുകള്‍. ജപ്പാനെതിരേ അനായാസ ജയം നേടി അവര്‍ ഇത്തവണയും ലോകകപ്പില്‍ കളിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്‌സില്‍ ജപ്പാനു ലോകകപ്പ് ടിക്കറ്റ് ലഭിക്കുകയായിരുന്നു.

കടയില്‍ മോഷണം
ജപ്പാനിലായിരുന്നു പപ്പുവ ന്യൂ ഗ്വിനിയും ജപ്പാനും തമ്മിലുള്ള യോഗ്യതാ മല്‍സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കളി നടക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പ് ഇവിടെയുള്ള ഒരു കടയില്‍ മോഷണം നടത്തിയതിന് പപ്പുവ ന്യൂ ഗ്വിനിയുടെ 10 താരങ്ങള്‍ കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ ക്രിക്കറ്റ് അസോസിയേഷന്‍ ഈ കളിക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജപ്പാനെതിരേ കളിക്കാന്‍ യോഗ്യതയുള്ള നാലു താരങ്ങള്‍ മാത്രമേ അപ്പോള്‍ പപ്പുവ ന്യൂ ഗ്വിനി സംഘത്തിലുണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് ടീം മാനേജ്‌മെന്റ് ജപ്പാനെതിരേയുള്ള മല്‍സരം കളിക്കാനാവാതെ തോല്‍വി സമ്മതിക്കുകയായിരുന്നു.ഇതോടെ ജപ്പാന്‍ ലോകകപ്പിന് യോഗ്യത നേടുകയുംചെയ്തു.

താരങ്ങളെ നാട്ടിലേക്കു അയച്ചു
പിടിക്കപ്പെട്ട പപ്പുവ ന്യൂഗ്വിനിയ താരങ്ങള്‍ക്കെതിരേ പോലീസ് കേസ് ചുമത്താതെ നാട്ടിലേക്കു തിരികെ പോവാന്‍ അനുവദിക്കുകയായിരുന്നുവെന്ന് പപ്പുവ ന്യൂ ഗ്വിനിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രെഗ് ചാപ്പല്‍ അറിയിക്കുകയായിരുന്നു.
താരങ്ങള്‍ മോഷ്ടിച്ച മുഴുവന്‍ സാധനങ്ങളും പോലീസ് തിരിച്ചു പിടിച്ചിരുന്നു. ലോകകപ്പ് യോഗ്യത നഷ്ടമായെങ്കിലും തെറ്റ് ചെയ്ത കളിക്കാരെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications