ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി പന്തോ? ഞെട്ടിയെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍
മുംബൈ: ഇന്ത്യ ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ദിലീപ് ധോഷി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും വൃധിമാന്‍ സാഹയ്ക്കു പകരം പന്തിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്. വിദേശത്തു താരത്തിന്റെ ബാറ്റിങ് പ്രകടനം പരിഗണിച്ചായിരുന്നു ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം. എന്നാല്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും 60 റണ്‍സ് മാത്രമാണ് പന്തിനു നേടാനായത്. പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പന്ത് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഷോക്കായി. താനായിരുന്നെങ്കില്‍ മികച്ച വിക്കറ്റ് കീപ്പറെയായിരുന്നു കളിപ്പിക്കുക, അത് സാഹ തന്നെയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സാഹ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞതാണ്. വിക്കറ്റ് കീപ്പിങെന്നത് വളരെ പ്രധാനപ്പെട്ട റോളാണ്. ഇതില്‍ പരീക്ഷണം നടത്താന്‍ പാടില്ല.
എംഎസ് ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച പകരക്കാരന്‍ സാഹയാണ്. പന്തിനെക്കുറിച്ച് വിമര്‍ശകര്‍ പലതും പറയുന്നുണ്ട്. അദ്ദേഹം മികച്ച ഭാവിയുള്ള താരം തന്നെയാണ്. പന്ത് താനായിരുന്നെങ്കില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കുന്നതിന് മുമ്പ് വിക്കറ്റ് കീപ്പിങ് ഏറ്റവും മികച്ചതാക്കി മാറ്റാന്‍ ശ്രമിക്കുമായിരുന്നുവെന്നും ധോഷി വിശദമാക്കി.

ടെസ്റ്റ് കരിയറില്‍ പന്തിന്റെ തുടക്കം അത്ര മോശമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കെഎസ് ഭരതിനെ പിന്തള്ളിയാണ് ഇംഗ്ലണ്ട് പര്യടനത്തിലൂടെ പന്ത് ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തിയത്. മൂന്നാം ടെസ്റ്റില്‍ ദിനേഷ് കാര്‍ത്തികിനു പകരം പന്ത് അരങ്ങേറുകയും ചെയ്തു. പരമ്പരയില്‍ 162 റണ്‍സാണ് താരം നേടിയത്. 2018-19 സീസണ്‍ പന്തിനെ സംബന്ധിച്ചു മികച്ചതായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 184 റണ്‍സെടുത്ത താരം ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 350 റണ്‍സും നേടി. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു പന്ത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും സാഹ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ പന്തിനു പകരം സൗഹയെ ഇന്ത്യ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു.
നാാട്ടില്‍ ഇന്ത്യ കളിച്ച അഞ്ചു ടെസ്റ്റുകളിലും സാഹയായിരുന്നു വിക്കറ്റ് കാത്തത്. ന്യൂസിലാന്‍ഡ് പര്യടനത്തിലും അദ്ദേഹത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് സാഹയെ പുറത്തിരുത്തി പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ കളിപ്പിച്ചത്. 13 ടെസ്റ്റുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 38.76 ശരാശരിയില്‍ 814 റണ്‍സാണ് പന്ത് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications