Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ടീം ഇന്ത്യ സൂക്ഷിക്കണം, പാക് തുറുപ്പുചീട്ട് ആ താരം തന്നെ!! ലക്ഷ്മണിന്റെ മുന്നറിയിപ്പ്

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനു വേണ്ടിയാണ്. ഒന്നിലേറെ തവണ ഇരുടീമും ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയുടെയും പാകിസ്താന്റെയും സ്ഥാനം. ഇതിനിടെ ടീമിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍ രംഗത്തെത്തി.

1

മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കായിരിക്കും പാകിസ്താന്റെ തുറുപ്പുചീട്ടെന്നും ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അദ്ദേഹത്തെയാണന്നും ലക്ഷ്മണ്‍ പറഞ്ഞു. അനുഭവസമ്പത്ത് തന്നെയാണ് മാലിക്കിന്റെ കരുത്ത്. സ്പിന്‍ ബൗളിങിനെ നേരിടാന്‍ മിടുക്കനായ അദ്ദേഹം ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള താരമാണെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

2

ടൂര്‍ണമെന്റില്‍ പാകിസ്താന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ മാലിക്കിന്റെ സംഭാവന നിര്‍ണായകമായിരിക്കുമെന്ന് ലക്ഷ്മണ്‍ സൂചിപ്പിച്ചു. ഇന്ത്യക്കെതിരേ മാത്രമല്ല മറ്റു കളികളിലും മാലിക്കിന്റെ സാന്നിധ്യം പാകിസ്താന് കരുത്തുപകരും. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത റണ്‍സെടുക്കാന്‍ അദ്ദേഹത്തിനുള്ള മിടുക്ക് ടീമിലെ മറ്റൊരു താരത്തിനു ഇല്ലെന്നും ലക്ഷ്മണ്‍ വിശദമാക്കി.

Story first published: Thursday, September 13, 2018, 12:26 [IST]
Other articles published on Sep 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+