For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബറിന് ക്യാപ്റ്റന്‍സി ചേരില്ല, സ്ഥാനമൊഴിഞ്ഞ് ബാറ്റിങ്ങില്‍ ശ്രദ്ധിക്കൂ! മാലിക് പറയുന്നു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് ബാബര്‍ അസം. വിരാട് കോലിയെക്കാള്‍ മികച്ചവനെന്ന് പാകിസ്താന്‍ ആരാധകര്‍ വാഴ്ത്തുന്ന താരമാണ് ബാബര്‍. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുന്ന ബാബറിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ക്യാപ്റ്റനെന്ന നിലയിലും തിളങ്ങാന്‍ ബാബറിന് സാധിക്കുന്നില്ല. അവസാന ഏകദിന ലോകകപ്പില്‍ നാണംകെട്ട പാകിസ്താന്‍ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താവുകയും ചെയ്തു.

ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബര്‍ അസമിനെ നീക്കിയിരുന്നു. പകരം ഷഹിന്‍ ഷാ അഫ്രീദിയെ ടി20 നായകനാക്കുകയും ചെയ്തു. എന്നാല്‍ ഷഹീന് കീഴില്‍ ടീം കൂടുതല്‍ തകര്‍ന്നതോടെ ബാബര്‍ അസമിലേക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനമെത്തി. പക്ഷെ ടി20 ലോകകപ്പില്‍ അമേരിക്കയോടടക്കം പാകിസ്താന്‍ തോറ്റു. നായകനെന്ന നിലയില്‍ ബാബറിനേറ്റ തിരിച്ചടികള്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനേയും പ്രതികൂലമായി ബാധിച്ചു.

ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരായ പാകിസ്താന്‍ കപ്പടിക്കാനുള്ള പടയൊരുക്കം ഇപ്പോഴേ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായിരുന്ന ഷുഹൈബ് മാലിക്. 'ഉയര്‍ച്ചയും താഴ്ച്ചയും ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് ഉപ ഭൂഖണ്ഡത്തിലുള്ള ഒരു ക്രിക്കറ്റ് താരമാവുമ്പോള്‍. ബാബര്‍ അസം നായകനായി ഇനി തുടരേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.

താരമെന്ന നിലയില്‍ കളി തുടരണം. കളിക്കാരനെന്ന നിലയില്‍ മാത്രം തുടര്‍ന്നാല്‍ ടീമിനൊപ്പം അത്ഭുതം സൃഷ്ടിക്കാന്‍ ബാബറിനാവും. എന്റെ അഭിപ്രായത്തില്‍ ബാബര്‍ നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്' ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തില്‍ മാലിക് പറഞ്ഞു. അവസാന ടി20 ലോകകപ്പിലെ പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പ് തന്നെ മണ്ടത്തരമായിരുന്നുവെന്നും ഇതിന് കാരണം ബാബറാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

അമിത വണ്ണുള്ള അസം ഖാനെ പാക് ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. വേഗത്തില്‍ നടക്കാന്‍ പോലുമാവാത്ത താരമാണ് അസം ഖാന്‍. എന്നിട്ടും ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. കൂടാതെ സീനിയര്‍ പേസര്‍ മുഹമ്മദ് അമീറിനെ വിരമിക്കല്‍ പിന്‍വലിപ്പിച്ച് തിരികെ കൊണ്ടുവന്നു ടി20 ലോകകപ്പ് കളിപ്പിച്ചു. താരം ഫ്‌ളോപ്പായതോടെ അമേരിക്കയ്‌ക്കെതിരേയും പാക് ടീമിന് തോല്‍ക്കേണ്ടി വന്നു. ഈ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് അമീറായിരുന്നു.

fakhar zaman

അമീറിന്റെ വരവ് ഷഹീന് ഇഷ്ടമില്ലായിരുന്നു. പരിശീലകന്റെ നിര്‍ദേശങ്ങള്‍ ഷഹീന്‍ കേള്‍ക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നും പരിശീലകനായ ഗാരി കേഴ്‌സ്റ്റന്‍ ലോകകപ്പിന് ശേഷം തുറന്ന് പറഞ്ഞിരുന്നു. ഇതും വലിയ വിവാദത്തിന് കാരണമായി. പാകിസ്താന്‍ ടീമിലെ താരങ്ങള്‍ തമ്മില്‍ ഐക്യമില്ല. ഇത് ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണമായി. എന്തായാലും സമീപകാലത്തെ പാക് ടീമിന്റെ പ്രകടനം നോക്കുമ്പോള്‍ ബാബര്‍ നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്.

എന്നാല്‍ ബാബര്‍ മാറിയാല്‍ പാകിസ്താന്റെ നായകനായി ആരെന്നത് വലിയ ചോദ്യമാണ്. മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെല്ലാം അവസരം തേടുന്നവരാണ്. മാലിക്കിന്റെ അഭിപ്രായത്തില്‍ ഫഖര്‍ സമാനാണ് പാകിസ്താന്റെ വെള്ളബോള്‍ ടീമിനെ നയിക്കേണ്ടത്. 'ഇപ്പോഴത്തെ ടീമിന്റെ അവസ്ഥയും ഭയമില്ലാതെ കളിക്കുന്ന രീതിയും നോക്കുമ്പോള്‍ ഫഖര്‍ സമാനെ വെള്ളബോള്‍ നായകനായി പരിഗണിക്കാവുന്നതാണ്.

കാരണം അവന്റെയുള്ളില്‍ ബുദ്ധിമാനായ ഒരു താരവും മികച്ചൊരു നായകനുമുണ്ട്' മാലിക് കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ക്രിക്കറ്റ് ടീം ഫഖറിനെ ഇതുവരെ ഈ റോളിലേക്ക് പരിഗണിച്ചിട്ടില്ല. കടന്നാക്രമിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ഫഖര്‍. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ സെഞ്ച്വറിയോടെ മിന്നിച്ചത് ഫഖര്‍ സമാനായിരുന്നു.

Story first published: Friday, July 26, 2024, 12:42 [IST]
Other articles published on Jul 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+