For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെപ്പോലൊരു ക്യാപ്റ്റന്‍ വേണമെന്ന് ആഗ്രഹിച്ചുപോവുന്നു!- ആശംസകള്‍ നേര്‍ന്ന് പാകിസ്താനും

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്

അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ ചൊല്ലിയ ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിക്കു ആശംസകള്‍ നേരാന്‍ പാകിസ്താനും മടി കാണിച്ചില്ല. മുന്‍ പാക് താരങ്ങള്‍ മാത്രമല്ല അവിടെ നിന്നുള്ള ക്രിക്കറ്റ് പ്രേമികളും ക്യാപ്റ്റന്‍ കൂളിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ ധോണി കളി മതിയാക്കുന്നതായി അറിയിച്ചത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെങ്കിലും ധോണി തങ്ങളുടെയും ഹീറോയാണെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചു പറയുകയാണ് പാകിസ്താനിലെ ക്രിക്കറ്റ് പ്രേമികള്‍. ധോണിയെപ്പോലൊരു ക്യാപ്റ്റനെ തങ്ങള്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിച്ചു പോവുകയാണെന്നു പോലും ചിലര്‍ കുറിച്ചു.

സനാ മിര്‍

സനാ മിര്‍

മഹാനായ ക്യാപ്റ്റനും ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറുമായ ധോണി നല്‍കിയ സംഭാവനകളെക്കുറിച്ചു വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ സ്റ്റാറ്റസ് ആഗോള തലത്തില്‍ വരെ ഉയര്‍ത്താന്‍ സഹായിച്ചതിനു നന്ദിയെന്നായിരുന്നു പാകിസ്താന്റെ വനിതാ സൂപ്പര്‍ താരം സനാ മിറിന്റെ ട്വീറ്റ്.

ഷാഹിദ് അഫ്രീഡി

ഷാഹിദ് അഫ്രീഡി

ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ഇതിഹാസങ്ങളിലൊരാള്‍, എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍, അവിസ്മരണീയ കരിയറിന് അഭിനന്ദനങ്ങള്‍ എംഎസ് ധോണി. ഭാവിയിലേക്കു എല്ലാ വിധ ആശംസകളും നേരുന്നു

ഷുഐബ് അക്തര്‍

ഷുഐബ് അക്തര്‍

മഹേന്ദ്രസിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് പറയാതെ ക്രിക്കറ്റിന്റെ കഥ ഒരിക്കലും പൂര്‍ണമാവില്ല. വീഡിയോ ട്രിബ്യൂട്ട് വൈകാതെ വരും, എന്തൊരു ഇതിഹാസമാണ് അദ്ദേഹം.

പാകിസ്താനിലും ട്രെന്‍ഡ്

പാകിസ്താനിലും ട്രെന്‍ഡ്

പാകിസ്തിനിലും സമൂഹ മാധ്യമങ്ങളില്‍ ധോണിയാണ് ട്രെന്‍ഡാണെന്ന് ചൂണ്ടിക്കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടോടെയായിരുന്നു ഒരു ട്വീറ്റ്. ധോണി തീര്‍ച്ചയായും ഇതിഹാസം തന്നെയാണെന്നും ഇതോടൊപ്പം കുറിച്ചിരുക്കുന്നു.

ഇന്ത്യയെ അടിമുടി മാറ്റി

ഇന്ത്യയെ അടിമുടി മാറ്റി

പാകിസ്താന്‍ ക്രിക്കറ്റില്‍ ഇന്ത്യയെ അനായാസം തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നത് കണ്ടു കൊണ്ടായിരുന്നു വളര്‍ന്നു വന്നത്. ഒടുവില്‍ ധോണിയുടെ എന്‍ട്രി. ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ സമീപനം തന്നെ മാറ്റി. ഇന്ത്യ- പാക് പോരാട്ടത്തിന്റെ ഫലത്തെ തന്നെ അദ്ദേഹം മാറ്റിമറിച്ചു. ഇന്ത്യ ഞങ്ങളെയും ലോകത്തിലെ മറ്റു ടീമുകളെയും തോല്‍പ്പിച്ചു കൊണ്ടിരുന്നു. കൂളസ്റ്റ് ക്യാപ്റ്റന്‍. ഇതു മാത്രമല്ല എക്കാലത്തെയും മികച്ച ഫിനിഷറുമാണ് ധോണിയെന്നായിരുന്നു ഒരു പാക് ആരാധകന്റെ ട്വീറ്റ്.

ഫേവറിറ്റ് ക്രിക്കറ്റര്‍

ഫേവറിറ്റ് ക്രിക്കറ്റര്‍

ലോകത്തില്‍ തന്റെ ഏറ്റവും ഫേവറിറ്റ് ക്രിക്കറ്റര്‍മാരില്‍ ഒരാള്‍. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും ഇതിഹാസമേ, പാകിസ്താനില്‍ നിന്നും സ്‌നേഹവും ആദരവുമെന്നായിരുന്നു ഒരാള്‍ കുറിച്ചത്.

ക്രിക്കറ്റ് മിസ്സ് ചെയ്യും

ക്രിക്കറ്റ് മിസ്സ് ചെയ്യും

ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ താരങ്ങളിലൊരാള്‍, എന്റെ പ്രിയപ്പെട്ട കൂള്‍ ക്യാപ്റ്റന്‍മാരിലൊരാള്‍, ക്ലാസിക്കല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു. യാത്രയയപ്പ് ഇല്ലാതിരുന്നിട്ടും അദ്ദേഹം സന്തോഷവാനാണെന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. ക്രിക്കറ്റ് നിങ്ങളെ മിസ് ചെയ്യും, പാകിസ്താനില്‍ നിന്നും ഒരുപാട് സ്‌നേഹം എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

യുഗം അവസാനിച്ചിരിക്കുന്നു

യുഗം അവസാനിച്ചിരിക്കുന്നു

ക്യാപ്റ്റനെന്ന പേരിന് ഒരു മുഖമുണ്ടെങ്കില്‍ അത് ധോണിയുടേതായിരിക്കും. ഒരു യുഗത്തിന് അന്ത്യമായിരിക്കുന്നു. പാകിസ്താനില്‍ നിന്നും ഒരുപാട് സ്‌നേഹമെന്നു ഒരു ആരാധകന്‍ കുറിച്ചു.

ധോണിയെപ്പോലൊരു ക്യാപ്റ്റന്‍

ധോണിയെപ്പോലൊരു ക്യാപ്റ്റന്‍

പാകിസ്താനും ധോണിയെപ്പോലൊരു ക്യാപ്റ്റന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുകയാണ്. പാകിസ്താനില്‍ നിന്നും ഒരുപാട് സ്‌നേഹവും ബഹുമാനവുമെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.

സമ്മര്‍ദ്ദത്തോടെ കണ്ടിട്ടില്ല

സമ്മര്‍ദ്ദത്തോടെ കണ്ടിട്ടില്ല

എംഎസ് ധോണി ഇതിഹാസമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്റെ ഫേവറിറ്റ് ക്യാപ്റ്റനും അദ്ദേഹമായിരുന്നു. മിസ്റ്റര്‍ കൂളെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ക്രിക്കറ്റ് ഫീല്‍ഡില്‍ ഒരിക്കല്‍പ്പോലും സമ്മര്‍ദ്ദത്തിലായി, ഭയത്തോടെ ധോണിയെ കണ്ടിട്ടില്ല. ക്രിക്കറ്റ് ലോകത്ത് നമ്മളെല്ലാം അദ്ദേഹത്തെ മിസ്സ് ചെയ്യും. യഥാര്‍ഥ ചാംപ്യനായിരുന്നു ധോണി, പാകിസ്താനില്‍ നിന്നും ഒരുപാട് ആദരവെന്ന് ആരാധകന്‍ കുറിച്ചു.

ഏറെ ദുഖം തോന്നുന്നു

ഏറെ ദുഖം തോന്നുന്നു

ഞാന്‍ പാകിസ്താന്‍ നിന്നാണ്, എന്നിട്ടും ഇപ്പോള്‍ ഏറെ ദുഖം തോന്നുന്നു. ക്യാപ്റ്റന്‍ കൂളായിരുന്നു മഹി. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിലൂടെ എല്ലാവരെയും അദ്ഭുതപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. ഫീല്‍ഡില്‍ ധോണിയെ ഞാന്‍ മിസ്സ് ചെയ്യും, അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങും മിസ്സ് ചെയ്യും, ടീമിനോട് ധോണിക്കുള്ള സത്യസന്ധമായ ആത്മസമര്‍പ്പണവും താന്‍ മിസ്സ് ചെയ്യുമെന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Sunday, August 16, 2020, 13:51 [IST]
Other articles published on Aug 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+