Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ 98ല്‍ ഔട്ടായപ്പോള്‍ ദുഖം തോന്നി, ഇന്ന് കളിച്ചാല്‍ 1.30 ലക്ഷത്തിലധികം റണ്‍സടിക്കും!- അക്തര്‍

കറാച്ചി: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്റെ മുന്‍ പേസ് ലെജന്റ് ഷുഐബ് അക്തറും തമ്മിലുള്ള കളിക്കളത്തിലെ പോര് ക്രിക്കറ്റ് പ്രേമികള്‍ക്കു സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത സുവര്‍ണ മുഹൂര്‍ത്തങ്ങളായിരുന്നു. ചില തവണ ജയം സച്ചിനൊപ്പം നിന്നപ്പോള്‍ മറ്റു ചിലപ്പോള്‍ ജയം അക്തറിന്റെ കൂടെയായിരുന്നു. ഗ്രൗണ്ടില്‍ ബദ്ധവൈരികളെങ്കിലും കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളാണ് ഇരുവരും.

സച്ചിന് ഒരിക്കല്‍ സെഞ്ച്വറി നഷ്ടമായപ്പോള്‍ തനിക്കു കടുത്ത ദുഖം തോന്നിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. 2003ലെ ലോകകപ്പ് മല്‍സരത്തില്‍ തങ്ങള്‍ക്കെതിരേ സച്ചിന്‍ 98 റണ്‍സിന് മടങ്ങിയപ്പോഴായിരുന്നു സങ്കടം തോന്നിയതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു. അന്നു പരിക്കേറ്റിട്ടും അത് വകവയ്ക്കാതെയായിരുന്നു സച്ചിന്‍ ബാറ്റ് വീശിയത്. കളിയില്‍ റണ്ണറെ ഉപയോഗിച്ച അദ്ദേഹം അക്തറിന്റെ ബൗണ്‍സറിലാണ് കീഴടങ്ങിയത്.

സെഞ്ച്വറി നേടണമെന്നാഗ്രഹിച്ചു

സച്ചിന്‍ 98 റണ്‍സിന് പുറത്തായി മടങ്ങിയപ്പോള്‍ കടുത്ത ദുഖം തോന്നി. വളരെ സ്‌പെഷ്യലായ ഇന്നിങ്‌സായിരുന്നു അന്നു അദ്ദേഹം കളിച്ചത്. സച്ചിന്‍ സെഞ്ച്വറി നേടണമായിരുന്നു. അദ്ദേഹം സെഞ്ച്വറി തികയ്ക്കണമെന്ന് താന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. താനെറിഞ്ഞ ആ ബൗണ്‍സറില്‍ സച്ചിന്‍ സിക്‌സര്‍ പായിച്ച് സെഞ്ച്വറി തികയ്ക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. നേരത്തേ സമാനമായ ബൗണ്‍സറുകളില്‍ അദ്ദേഹം സിക്‌സര്‍ നേടിയിട്ടുമുണ്ടെന്നും ഹെലോ ആപ്പിന്റെ ലൈവ് സെഷനില്‍ അക്തര്‍ വ്യക്തമാക്കി.

1.30 ലക്ഷത്തിലധികം നേടും

ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ കാലഘട്ടത്തിലാണ് സച്ചിന്‍ കളിച്ചത്. ഇപ്പോഴായിരുന്നു അദ്ദേഹം ക്രിക്കറ്റിലേക്കേു വന്നിരുന്നതെങ്കില്‍ 1.30 ലക്ഷത്തിലധികം റണ്‍സ് തന്നെ വാരിക്കൂട്ടുമായിരുന്നു.
അതുകൊണ്ടു തന്നെയാണ് സച്ചിനെയും ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നു താന്‍ ചൂണ്ടിക്കാട്ടുന്നതെന്നും അക്തര്‍ പറഞ്ഞു. രണ്ടു പേരും തീര്‍ത്തും വ്യത്യസ്തമായ കാലഘട്ടത്തിലാണ് കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോശം മല്‍സരം

സച്ചിന് സെഞ്ച്വറി നഷ്ടമായ, 2003ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ നടന്ന മല്‍സരമാണ് തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മോശം കളിയെന്നു അക്തര്‍ വെളിപ്പെടുത്തി. വളരെ ശക്തമായ ബൗളിങ് ലൈനപ്പുണ്ടായിട്ടും 274 റണ്‍സ് പ്രതിരോധിച്ച് സെഞ്ചൂറിയനില്‍ നടന്ന അന്നത്തെ കളിയില്‍ പാകിസ്താനു ജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ 30-40 റണ്‍സ് കുറവാണ് നേടിയതെന്നു ഞങ്ങളുടെ ഇന്നിങ്‌സിനു ശേഷം ടീമംഗങ്ങളോടു താന്‍ പറഞ്ഞിരുന്നു. എന്നാല്‍ എത്രയാണ് ജയിക്കാവുന്ന സ്‌കോറെന്നു ടീമിലെ താരങ്ങള്‍ തന്നോട് ചോദിക്കുകയും ചെയ്തു. ഇന്ത്യയെ 274 റണ്‍സിന് മുമ്പ് നമുക്ക് പുറത്താക്കാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ പിച്ച് ബാറ്റിങിനെ തുണയ്ക്കുന്നതാണെന്ന് തനിക്കുറപ്പായിരുന്നുവെന്നും അക്തര്‍ വിശദമാക്കി.

Story first published: Tuesday, May 19, 2020, 17:52 [IST]
Other articles published on May 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+