ലോകകപ്പ്: കിരീടം അവര്‍ തന്നെ നേടണം... തങ്ങളുടെ മാനം കാക്കണം, അക്തറിന്റെ വോട്ട് ഈ ടീമിന്
കറാച്ചി: ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കു ചൊവ്വാഴ്ച തുടക്കമാവുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ സെമി ഫൈനല്‍. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ബെര്‍മിങ്ഹാമില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
ലോകകപ്പിലെ ഓരോ മല്‍സരവും കൃത്യമായി വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ നോക്കൗട്ട് റൗണ്ടില്‍ തന്റെ പ്രിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. നേരത്തേ ഇന്ത്യയോട് പാകിസ്താന്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയ ശേഷം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരേ അക്തര്‍ ആഞ്ഞടിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇന്ത്യ ചാംപ്യന്മാരാവണം
ഈ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അക്തര്‍ വ്യക്തമാക്കി. ഏഷ്യയുടെ അഭിമാനമുയര്‍ത്തി ലോകകപ്പുമായി ഇന്ത്യ നാട്ടിലേക്കു മടങ്ങണമെന്ന് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്‍ഡിനു സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷിയില്ല. ഇത്തവണ അവര്‍ അതില്‍ വീഴാതിരിക്കട്ടെ. എങ്കിലും ലോകകപ്പ് ഇന്ത്യക്കു തന്നെ ലഭിക്കണമെന്നാണ് ആഗ്രഹം. തന്റെ പിന്തുണ വിരാട് കോലിക്കും സംഘത്തിനാണെന്നും അക്തര്‍ വിശദമാക്കി.

രോഹിത്തിനെ പ്രശംസിച്ചു
ശ്രീലങ്കയ്‌ക്കെതിരായ അവസാന റൗണ്ട് മല്‍സരത്തില്‍ ടൂര്‍ണമെന്റിലെ അഞ്ചാം സെഞ്ച്വറി കണ്ടെത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ അക്തര്‍ പ്രശംസിച്ചു. രോഹിത്തിന്റെ ടൈമിങ് അപാരമാണ്. മാത്രമല്ല ഷോട്ട് സെലക്ഷനും മികച്ചതാണ്.
ഒരു കളിയെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കും ഉജ്ജ്വലം തന്നെ. ലോകേഷ് രാഹുലും ലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടി. അതും നല്ല കാര്യമാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. കരിയറിലെ കന്നി ലോകകപ്പ് സെഞ്ച്വറിയാണ് ലങ്കയ്‌ക്കെതിരേ രാഹുല്‍ നേടിയത്.

പാകിസ്താന്‍ നന്നായി കളിച്ചു
സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ഇപ്പോള്‍ സെമി ഫൈനല്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ന്യൂസിലാന്‍ഡിനേക്കാള്‍ മികച്ച പ്രകടനമാണ് പാകിസ്താന്‍ നടത്തിയതെന്ന് അക്തര്‍ പറഞ്ഞു. പാക് ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണ്. ന്യൂസിലാന്‍ഡിനേക്കാള്‍ മികച്ച ടീം അവരായിരുന്നു. പാകിസ്താന്‍ സെമിയിലെത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് വലിയ ക്രൂരതയായി മാറിയെന്നും അക്തര്‍ വിലയിരുത്തി.
പാകിസ്താനും ന്യൂസിലാന്‍ഡിനും 11 പോയിന്റ് വീതമാണ് ലഭിച്ചിരുന്നത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പാകിസ്താനെ പിന്തള്ളി കിവികള്‍ സെമിയിലെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications