Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും ഷോയിബ് അക്തര്‍ മുറിയിലിട്ട് തല്ലി?

ദില്ലി: തന്നെയും യുവരാജ് സിംഗിനെയും പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ പരിപാടിയില്‍ വെച്ചായിരുന്നു ഭാജിയുടെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഷോയിബ് അക്തര്‍ തന്നെ പലപ്രാവശ്യം അസഭ്യം പറഞ്ഞിട്ടുണ്ട് എന്നും ഭാജി പറഞ്ഞു.

Read Also: വീട്ടമ്മയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ അസഭ്യം.. തരികിട സാബുവിന്റെ അക്കൗണ്ട് പൂട്ടി!

ക്രിക്കറ്റ് ഫീല്‍ഡിലും പുറത്തും ആക്രമണോത്സുകതയ്ക്ക് പേര് കേട്ട താരമാണ് ഹര്‍ഭജന്‍. പാകിസ്താന്റെ സൂപ്പര്‍ഫാസ്റ്റ് ബൗളറായിരുന്ന അക്തറും അങ്ങനെ തന്നെ. അക്തറും താനും തമ്മില്‍ കളിക്കളത്തില്‍ വെച്ച് പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുറത്ത് നല്ല സുഹൃത്തുക്കളായിരുരുന്നു എന്നാണ് ഭാജി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ കളിക്കളത്തിന് പുറത്തുവെച്ചും അക്തറിന്റെ പെരുമാറ്റം അതിരുവിട്ടിട്ടുണ്ട്.

yuvi-bhajji

അക്തര്‍ ഞങ്ങളുടെ കൂടെ ഇരിക്കുകയും നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഭക്ഷണം കഴിക്കാനും വരാറുണ്ട്. ഞങ്ങളോട് വളരെ അടുത്ത് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ എന്തും പറയാം എന്ന് അക്തറിന് തോന്നിക്കാണണം. ഒരിക്കല്‍ എന്നെ ഒരു സിക്‌സടിക്കാന്‍ അക്തര്‍ വെല്ലുവിളിച്ചു. ഞാന്‍ സിക്‌സടിച്ചപ്പോള്‍ അക്തര്‍ ശരിക്കും ഞെട്ടി. അന്ന് ഒരുപാട് അസഭ്യം പറഞ്ഞു. കളിക്ക് ശേഷം ഞങ്ങള്‍ ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുകയും ചെയ്തു.

ഒരിക്കല്‍ അക്തര്‍ എന്നെ റൂമില്‍ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, വാ ആര് ആരെയാണ് തല്ലുന്നത് എന്ന് കാണാമല്ലോ എന്ന്. എനിക്ക് ശരിക്കും പേടിയുണ്ടായിരുന്നു, അക്തര്‍ ശരിക്കും ഒരു ഹള്‍ക്കിനെപ്പോലെയാണ്. പറഞ്ഞത് പോലെ അക്തര്‍ റൂമില്‍ വരികയും എന്നെയും യുവരാജിനെയും തല്ലുകയും ചെയ്തു. പാകിസ്താനെതിരെ ജയിക്കുന്നത് എപ്പോഴും മികച്ച അനുഭവമായിരുന്നു എന്നും ഭാജി പറഞ്ഞു.

Story first published: Monday, July 4, 2016, 13:53 [IST]
Other articles published on Jul 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+